UPDATES

ട്രെന്‍ഡിങ്ങ്

സോളാര്‍ കേസ്; തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന് ഉമ്മന്‍ ചാണ്ടി

അഴിമുഖം പ്രതിനിധി

സോളാര്‍ കേസില്‍ ബെംഗളൂരു കോടതി വിധി ഏകപക്ഷീയമാണെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ തന്റെ ഭാഗം കേള്‍ക്കുകയോ തെളിവോ പത്രികയോ നല്‍കാന്‍ അവസരം നല്‍കുകയോ അതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തുകയോ ചെയ്തിട്ടില്ലെന്നും എക്‌സ് പാര്‍ട്ടി വിധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

കേസ് നടത്താന്‍ വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും കോടതിയില്‍ നിന്നു സമന്‍സ് ലഭിച്ചിരുന്നില്ല. വിധിയുടെ വിശദാംശങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിധിപകര്‍പ്പ് ലഭിച്ചാല്‍ വിധി അസ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

സോളാര്‍ പവര്‍ പ്രൊജക്റ്റ് തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു ബെംഗളൂരിലെ വ്യവസായിയായ എം കെ കുരുവിളയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും അടുപ്പക്കാരും പണം തട്ടിയെന്നാണ് കേസ്. വ്യവസായി എം കെ കുരുവിളയില്‍ നിന്നു പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ 1,60,85,700 രൂപ ഉമ്മന്‍ ചാണ്ടിയുള്‍പ്പടെയുള്ള ഒന്നു മുതല്‍ 6 വരെയുള്ള പ്രതികള്‍ പരാതിക്കാരന് നല്‍കണം.

ഈ കേസില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയാണ്. 6 മാസത്തിനകം പണം തിരിച്ചു കൊടുക്കണമെന്നാണ് ബെംഗളൂര്‍ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഉത്തരവിട്ടത്. കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍