UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തള്ളിമാറ്റി അണികള്‍ കയറിപ്പോയി; ഉമ്മന്‍ ചാണ്ടിക്ക് മെട്രോ ട്രെയിന്‍ നഷ്ടമായി

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ആലുവ മെട്രോ സ്‌റ്റേഷനിലെത്തിയത്

കോണ്‍ഗ്രസ് നേതാക്കളുടെ മെട്രോ റെയില്‍ യാത്രയിലും ഉമ്മന്‍ ചാണ്ടി പിന്നിലായി. ഇന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ആലുവ മെട്രോ സ്‌റ്റേഷനിലെത്തിയത്.

അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍ തുടങ്ങിയവരും കണക്കിന്‌ അണികളും സ്‌റ്റേഷനിലുണ്ടായിരുന്നു. മെട്രോ ശില്‍പ്പിയായ ഉമ്മന്‍ ചാണ്ടിയ്ക്ക് അണികള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. സെല്‍ഫിയും വീഡിയോ ലൈവുമെല്ലാം ഇതിനൊപ്പം നടന്നു. എന്നാല്‍ ട്രെയിന്‍ വന്നതും വലിയ വിഭാഗം പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയെ തള്ളിമാറ്റി ട്രെയിനില്‍ കയറിപ്പറ്റുകയായിരുന്നു. ട്രെയിനില്‍ തിരക്കാണെന്ന് കണ്ടതോടെ ഉമ്മന്‍ ചാണ്ടി അടുത്ത ട്രെയിന്‍ വരെ കാത്തു നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പവും ഹസന്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍ എന്നീ നേതാക്കളും നിരവധി അണികളും കാത്തു നിന്നതോടെ രണ്ടാം ട്രെയിനിലും വലിയ തിരക്കായി.

നേരത്തെ തന്നെ സീറ്റു പിടിച്ച രമേശ് ചെന്നിത്തല, പി സി വിഷ്ണുനാഥ് എന്നിവര്‍ ആദ്യ ട്രെയിനില്‍ തന്നെ കയറി പോകുകയും ചെയ്തു. എട്ട് മിനിറ്റിന് ശേഷം വന്ന അടുത്ത ട്രെയിനാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് കയറാന്‍ സാധിച്ചത്. മെട്രോയുടെ നിലവിലെ അവസാന സ്‌റ്റേഷനായ പാലാരിവട്ടം വരെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ജനകീയ യാത്ര. മെട്രോ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ് നേതാക്കളുടെ ജനകീയ മെട്രോ യാത്ര. കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിലും ഉമ്മന്‍ ചാണ്ടി പങ്കെടുത്തിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍