മകന് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ പ്രവേശനം; നിഷേധിക്കാതെ ഉമ്മന്‍ ചാണ്ടി
ആള്‍ക്കൂട്ടത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന രാഷ്ട്രീയക്കാരനാണ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടിട്ടും ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കുന്നില്ലെങ്കിലും ഉമ്മന്‍ചാണ്ടിക്ക് ചുറ്റും ഇപ്പോഴും ആള്‍ക്കൂട്ടമുണ്ട്. മാതൃഭൂമി ഗൃഹലക്ഷ്മി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള 5 രാഷ്ട്രീയ കാര്യങ്ങള്‍.
1. ഗ്രൂപ്പുകളില്ലാത്ത കോണ്‍ഗ്രസ്സ്
കോണ്‍ഗ്രസ്സില്‍ എല്ലാക്കാലത്തും ഗ്രൂപ്പുകളുണ്ട്. ഗ്രൂപ്പ് ഒരു തെറ്റാണ്, സംഘടനയ്ക്ക് ദോഷം മാത്രമേ ഉണ്ടാക്കൂ എന്നു പറയുന്നതിനോട് യോജിപ്പില്ല. ഗ്രൂപ്പ് മതി പാര്‍ട്ടി വേണ്ട എന്നു വരുന്നതും ദോഷമാണ്.
2. നിലവിലെ കേരള സര്‍ക്കാര്‍
കേരള സര്‍ക്കാര്‍ ദയനീയ പരാജയമാണ്. ജനങ്ങള്‍ക്ക് ശരിയായ ഭക്ഷ്യവസ്തുക്കള്‍ സമയത്ത് കിട്ടണം. നിയമവാഴ്ച ഉറപ്പുവരുത്തണം. ഇന്ന് ഇതു രണ്ടും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്.
3. ഇപ്പോഴത്തെ യുവാക്കളുടെ രാഷ്ട്രീയം
ഞങ്ങളുടെ കാലത്തുണ്ടായിരുന്ന മാനസികപ്പൊരുത്തവും ആത്മാര്‍ത്ഥതയും കൂട്ടായ്മയുമൊന്നും ഇന്ന് കാണുന്നില്ല. അക്രമരാഷ്ട്രീയം കാരണമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ജനങ്ങള്‍ എതിരു നില്‍ക്കുന്നത്. ഞങ്ങളെക്കാള്‍ സമര്‍ഥരാണ് ഇന്നുള്ളവര്‍. പക്ഷെ ഞങ്ങള്‍ക്ക് പ്രവര്‍ത്തിച്ചു വിജയിച്ചതുപോലെ അവര്‍ക്ക് കഴിയുന്നില്ല. ഈ കാലഘട്ടത്തിന്റെ പരിമിതികള്‍ യുവനേതാക്കളെ ബാധിച്ചിട്ടുണ്ട്. അവര്‍ക്ക് പബ്ലിക്കിന്റെയും രക്ഷകര്‍ത്താക്കളുടെയും പിന്തുണയില്ല. മാധ്യമങ്ങളും പിന്തുണയ്ക്കുന്നില്ല. ഞങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു.
4. മകന് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ പ്രവേശനം
ചാണ്ടി ഉമ്മന്‍ എല്‍എല്‍എം കഴിഞ്ഞു ഇപ്പോ പ്രാക്ടീസ് ചെയ്യുകയാണ്.
5.അധികാരത്തില്‍ തിരിച്ചുവരാന്‍ കോണ്‍ഗ്രസ് ചെയ്യേണ്ടത്
കോണ്‍ഗ്രസ് കൃത്യമായി ഓര്‍ഗനൈസ് ചെയ്യാനും ചിട്ടയോട് മുന്നോട്ടുകൊണ്ടുപോകാനുമുള്ള സംവിധാനമുണ്ടാകണം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സംഘടനാ തിരഞ്ഞടുപ്പ് വേണം. ഇപ്പോഴത്തെ നോമിനേഷന് ആരും സംതൃപ്തരാവില്ല.