UPDATES

ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച രാജി; മാണിയെ വാഴ്ത്തി മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച രാജി. ധനമന്ത്രി കെ എം മാണിയുടെയും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെയും രാജി സീകരിച്ചുകൊണ്ട് നടത്തിയ മാധ്യമസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഈ വാക്കുകള്‍. ബാര്‍ കോഴക്കേസ് വന്ന നാള്‍ തൊട്ട് കെ എം മാണി കുറ്റക്കാരനല്ലെന്ന നിലപാടാണ് യുഡിഎഫ് കൈക്കൊണ്ടിരുന്നത്. ആ നിലപാട് ഇപ്പോഴും തുടരുന്നു. കോടതിയുടെ ഭാഗത്തു നിന്ന് എതാനും പരാമര്‍ശങ്ങള്‍ ഉണ്ടായി എന്നല്ലാതെ മാണി സാര്‍ കുറ്റക്കാരനാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എങ്കിലും ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു; ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വമോ യുഡിഫോ മാണി സാറിനോട് ഒരിക്കലും രാജി ആവശ്യപ്പെട്ടിരുന്നില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തികച്ചും തെറ്റാണ്. ഇക്കാര്യം ഇന്ന് എഐസിസി തന്നെ നിഷേധിച്ചിട്ടുണ്ട്. മാണി സാറിന്റെ തീരുമാനം അനുസരിച്ച് യുക്തമായ നടപടികള്‍ കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം സംസ്ഥാന നേതൃത്വത്തിന് നല്‍കുകയായിരുന്നു. എന്നാല്‍ രാജി കാര്യത്തില്‍ മാണി സാര്‍ തന്നെ തീരുമാനം എടുക്കുകയും ആ കാര്യം തങ്ങളെ അറിയിക്കുകയുമായിരുന്നു.

കെ എം മാണി തന്റെ നിരപരാധിത്വം തെളിയിച്ച് എത്രയും വേഗം മടങ്ങിവരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാണിയുടെ പിന്‍ഗാമി ആരാകുമെന്ന കാര്യം മാണി തന്നെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍