UPDATES

ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ വീണ്ടും വിസ്തരിക്കും

അഴിമുഖം പ്രതിനിധി

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്ടഹ്രിക്കാന്‍ സോളാര്‍ കമ്മീഷന്റെ നിര്‍ദ്ദേശം. ഓള്‍ ഇന്ത്യന്‍ ലായേഴ്സ് യൂണിയന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. പ്രതിയായ സരിത എസ് നായരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് യൂണിയന്‍ കമ്മീഷന് പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെബാബു, യു.ഡി.എഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, പിസിജോര്‍ജ്ജ് എംഅല്‍എ, ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ആയിരുന്ന ജിക്കുമോന്‍, ഗന്മാന്‍ സലിംരാജ് എന്നിവരെയും കമ്മീഷന്‍ വീണ്ടും വിസ്തരിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍