അഴിമുഖം പ്രതിനിധി
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മത്സരിപ്പിക്കരുതെന്ന് നിര്‍ബന്ധം പിടിച്ച അഞ്ചുപേരേയും മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. ഇതോടെ സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തില്‍ ദിവസങ്ങളായി കേരളത്തിലും ഡല്‍ഹിയിലുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മില്‍ നടന്നിരുന്ന പോരില്‍ ചാണ്ടിക്ക് ജയം.
മന്ത്രിമാരായ കെ ബാബു, അടൂര്‍ പ്രകാശ്, കെ സി ജോസഫ് എന്നിവരും എംഎല്‍എമാരായ ഡൊമനിക് പ്രസന്റേഷനും ബെന്നി ബഹനാനും അടക്കമുള്ളവര്‍ക്ക് സീറ്റ് ഉറപ്പായി. ഇവരെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് സമ്മതം മൂളി. കോണ്‍ഗ്രസിന്റെ 39 സിറ്റിങ് എംഎല്‍എമാരില്‍ 35 പേരും മത്സര രംഗത്തുണ്ടാകും. സിഎന്‍ ബാലകൃഷ്ണന്‍, ടിഎന്‍ പ്രതാപന്‍, പിഎ മാധവന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ക്ക് സീറ്റില്ല. അന്തിമ തീരുമാനം സോണിയയാണ് എടുത്തത്. രാഹുലും സോണിയയും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമുള്ളതായി രാവിലെ വാര്‍ത്ത വന്നിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും.
തര്‍ക്കമുള്ള സീറ്റുകളില്‍ തോല്‍വിയുണ്ടായാല്‍ നടപടിയെടുക്കുമെന്ന് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.