UPDATES

ഒപ്പു വാങ്ങി സീലു വാങ്ങി വയ്യാണ്ടായേ; വരിനിന്നു മടുത്ത ഊരാളികള്‍ പാടുന്നു

അഴിമുഖം പ്രതിനിധി

നോട്ടു നിരോധനം മൂലം വരിയിലാകേണ്ടി വന്ന ജനത്തിന് ഊരാളിമാരുടെ വക ഒരു പാട്ട്. നല്ലൊന്താരമൊരു ട്രോള്‍ പാട്ട്. വരിയില്‍ നമ്മള്‍ കിതച്ച് പിന്നോട്ടായാലെന്താ!നമ്മുടെ രാജൃം കുതിച്ച് മുന്നില്‍ പോകണ കണ്ടാ! എന്നാണ് പാട്ടിലൂടെ ഊരാളികള്‍ ചോദിക്കുന്നത്. പിന്നീടങ്ങോട്ടുളള വരികളെല്ലാം സമകാലീന ഇന്ത്യയുടെ എല്ലാ അവസ്ഥകളും പറഞ്ഞു പോകുന്നുണ്ട്. 

ഇരു രാജ്യത്തും സൈനികര്‍ തമ്മില്‍ വെട്ടി ചത്താലെന്താ!
വീരന്‍മാര്‍ക്കത് ചരമം തന്നെ. ധീരന്‍മാര്‍ക്കോ ഒരു കുറി മരണം.
ചാകുന്നോര്‍ക്കും കൊല്ലുന്നോര്‍ക്കും ന്യായം ഒന്നതു നാടിനുവേണ്ടി

എന്നാണ് ഈ നോട്ടുപാട്ടില്‍ ഊരാളികള്‍ പറയുന്നത്.

അയ്യോ വയ്യേ അയ്യോ വയ്യേ അയ്യോ വയ്യേ
അയ്യോ വയ്യേ അയ്യോ വയ്യേ അയ്യോ വയ്യേ
വരിനിന്ന് വരിനിന്ന് വയ്യാണ്ടായേ
അയ്യോ വയ്യേ അയ്യോ വയ്യേ
ഒപ്പു വാങ്ങി സീലു വാങ്ങി വയ്യാണ്ടായി

എന്നു പാടി പറഞ്ഞുപോകുന്ന ഊരാളിമാരോട് യോജിക്കാതിരിക്കാന്‍ കഴിയാത്തതുകൊണ്ടാവാം ഈ ഊരാളി പാട്ട് വൈറലായി മാറിയത്.

സജി, മാര്‍ട്ടിന്‍, സുധീഷ്, ഷാജി, അര്‍ജ്ജുന്‍, മല്ലു, സ്വരൂപ്, ജെയ്‌ജേ എന്നിവരാണ് ഈ ഊരാളി പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍