UPDATES

ഒപി ജെയ്ഷയ്ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മലയാളി കായിക താരം ഒ പി ജെയ്ഷയ്ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. ജെയ്ഷ ബംഗളൂരു ബെന്നാര്‍ഗട്ട ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

റിയോയില്‍ ജെയ്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന സുധാ സിങ് എച്ച് 1 എന്‍ 1 ബാധിതയാണെന്ന സംശയത്തെ  തുടര്‍ന്ന് ആഗസ്റ്റ് 20 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.  അതേ തുടര്‍ന്നാണ് സുധയോടൊപ്പം ഒളിമ്പിക്‌സ് ഗ്രാമത്തില്‍ മുറി പങ്കിട്ട ജെയ്ഷ, കവിതാ റൗത്ത് എന്നിവരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ രക്തപരിശോധനയിലാണ് ജെയ്ഷ രോഗബാധിതയാണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ സുധാ സിങ് എച്ച്1 എന്‍1 ബാധിതയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

റിയോയില്‍ ദീര്‍ഘദൂര മല്‍സരത്തിനിടെ കുടിക്കാന്‍ വെള്ളം എത്തിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തയ്യാറായില്ലെന്ന് ജെയ്ഷ വെളിപ്പെടുത്തിയിരുന്നു. മല്‍സരം പൂര്‍ത്തിയാക്കിയ ജെയ്ഷ ട്രാക്കില്‍ തളര്‍ന്നു വീഴുകയും മണിക്കൂറുകളോളം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ആവുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍