UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷേത്ര വരുമാനം: കുമ്മനത്തെ വിഡി സതീശന്‍ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു

അഴിമുഖം പ്രതിനിധി

ക്ഷേത്ര വരുമാനം സംബന്ധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രചാരണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വിഡി സതീശന്‍ എംഎല്‍എ പരസ്യ സംവാദത്തിന് ക്ഷണിച്ചു. ഈ വിഷയത്തില്‍ പച്ചക്കള്ളം പ്രചരിപ്പിച്ചു വര്‍ഗ്ഗീയ ചേരി തിരിവ് നടത്തിയ ഹിന്ദുഐക്യവേദിയുടെ ജനറല്‍ സെക്രട്ടറി ഇപ്പോള്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ആയ സ്ഥിതിക്ക് താന്‍ പരസ്യ സംവാദത്തിന് തയ്യാറാണെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഹിന്ദു ഐക്യ വേദി നോര്‍ത്ത് പറവൂരില്‍ വച്ച് നടത്തിയ പൊതുസമ്മേളനത്തില്‍ ക്ഷേത്രങ്ങളുടെ വരുമാനവുമായി ബന്ധപ്പെട്ടു സതീശന്‍ നടത്തിയിട്ടുള്ള ഇടപെടലുകളെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയെന്നും അവിടെ പങ്കെടുത്ത പ്രാസംഗികരില്‍ ചിലര്‍ സംവാദത്തിനു തയ്യാറാണെന്നും സൂചിപ്പിച്ചിരുന്നുവെന്നും സതീശന്റെ പോസ്റ്റ് വ്യക്തമാക്കുന്നു.

സംവാദത്തിനായി വെല്ലുവിളിച്ചു കൊണ്ടുള്ള പോസ്റ്ററുകളും പറവൂരില്‍ ഇവര്‍ പതിച്ചിരുന്നു. പൊതുയോഗത്തില്‍ പറഞ്ഞിട്ടുള്ള ആക്ഷേപങ്ങള്‍ക്കുള്ള ചൊവ്വാഴ്ച വൈകുന്നേരം അതെ സ്ഥലത്ത് വച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ മറുപടി പറയുമെന്ന് സതീശന്‍ പറഞ്ഞു.

ഹിന്ദു ഐക്യ വേദിയുടെ പ്രവര്‍ത്തകര്‍ സംവാദത്തിനായി കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സതീശന്‍ നിയമസഭയില്‍ ആയതിനാല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവരെ തിരിച്ചു വിളിച്ചിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ക്ഷേത്രവരുമാനത്തെ സംബന്ധിച്ച പച്ചക്കള്ളം പ്രചരിപ്പിച്ചു വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കിയ സംഘടനയുടെ ജനറല്‍ സെക്രട്ടറി തന്നെ ഇപ്പോള്‍ ബി.ജെ.പി.യുടെ സംസ്ഥാന അദ്ധ്യക്ഷനായ സ്ഥിതിക്ക് അദ്ദേഹമായിട്ടു ഞാന്‍ സംവാദത്തിനു തയ്യാറാണെന്നും, അദ്ദേഹത്തിനു സൌകര്യപ്രദമായ തീയതി അന്വേഷിച്ചു പറയാനും ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രകാരം അവര്‍ അദ്ദേഹത്തിന്റെ തീയതി അറിഞ്ഞ ശേഷം ബന്ധപ്പെടാമെന്നാണ് അറിയിച്ചിട്ടുള്ളത് എന്ന് സതീശന്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍