UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ജിക്കല്‍ ആക്രമണം ഒരു തുടര്‍ക്കഥ; വിജയമുദ്ര സൈനികരുടെ ശിരസ്

അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ ആക്രമണം സംബന്ധിച്ച് എന്‍ ഡി എ ഗവണ്‍മെന്റിന്റെ അവകാശവാദങ്ങള്‍ പൊളിയുന്നു. അതിര്‍ത്തി കടന്നുള്ള ആക്രമണം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കാലങ്ങളായി തുടരുന്ന യുദ്ധ ഭ്രാന്തിന്റെ ഭാഗമാണെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. 2011ല്‍ ഇരു രാജ്യങ്ങളും നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തില്‍ രണ്ടു രാജ്യങ്ങളിലുള്ള പട്ടാളക്കാരുടെ തല വെട്ടിയെടുക്കുകയും അത് വിജയ മുദ്രയായി തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുവരികയും ചെയ്തു എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഭാവനാതീതമായ ക്രൂരത, പൈശാചികമായ കൊലപാതകങ്ങള്‍, ഒരു ആധുനിക സൈനിക സംവിധാനത്തിന് ഒട്ടും ഭൂഷണമല്ലാത്ത അതിക്രൂരമായ സൈനിക നടപടികള്‍,  ഇരുപക്ഷത്തും വരുത്തി വെക്കുന്ന അതി ഭീമമായ മനുഷ്യ നഷ്ടം എന്നിവ ഉള്‍ക്കൊള്ളുന്ന ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ യാഥാര്‍ഥ്യം കൃത്യവും വിശദവുമായ രേഖകളുടെ അടിസ്ഥാനത്തില്‍ പൊതു സമൂഹത്തിനു മുന്‍പില്‍ എത്തിക്കുന്ന ആദ്യ റിപ്പോര്‍ട്ടാണ് ഹിന്ദുവിന്റേത്.

അന്ത്യോപാചാരത്തിന് വീടുകളിലേക്ക് എത്തിക്കുന്നത് ഈ പട്ടാളക്കാരുടെ തലയില്ലാത്ത ശരീരമായിരിക്കും. ഭ്രാന്തന്‍ ദേശീയതയുടെ അലയൊലികള്‍ ഒടുങ്ങുമ്പോള്‍ വേദന സഹിച്ചു ജീവിക്കാന്‍ വിധിക്കപ്പെടുന്നവര്‍ വിധവകളും അവരുടെ വൃദ്ധരായ മാതാപിതാക്കളും കൊച്ചു കുഞ്ഞുങ്ങളും മാത്രമാണ്.

നിയന്ത്രണ രേഖ കടന്നുള്ള ഇത്തരം സൈനിക നടപടികള്‍ ഒരിയ്ക്കലും ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങളെ പരിഹരിക്കാന്‍ സഹായിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. 

നെഞ്ചില്‍ കൈവെച്ചുള്ള അഭിമാന പ്രഘോഷണങ്ങള്‍ ഉപേക്ഷിച്ച് യാഥാര്‍ഥ രാഷ്ട്രീയത്തെ നമ്മള്‍ അഭിമുഖീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

Read More: https://goo.gl/yf0Z0o

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍