UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഓപ്പറേഷന്‍ ഹംപ്, ഹായിയാന്‍ ചുഴലിക്കാറ്റ്

Avatar

1965 നവംബര്‍ 8 
വിയറ്റ്‌നാമില്‍ ഓപ്പറേഷന്‍ ഹംപിന് തുടക്കം

റോയല്‍ ആസ്‌ത്രേലിയന്‍ റെജിമെന്റിന്റെ ഒന്നാം ബറ്റാലിയന്‍ 1965 നവംബര്‍ 8 ന് ദക്ഷിണ വിയറ്റ്‌നാമിലെ ബെയ്ന്‍ ഹോ വായുടെ വടക്ക് 17.5 മൈല്‍ ചുറ്റളവിലായി തങ്ങളുടെ ആക്രമണം തുടങ്ങി. ഓപ്പറേഷന്‍ ഹംപ് എന്നായിരുന്നു ഇതറിയപ്പെട്ടത്. വിയറ്റ് കോംഗ് പോരാളികളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഓപ്പറേഷന്‍ ഹംപ്.

ഈ ആക്രമണം പിന്നീട് യുദ്ധത്തിലാണ് കലാശിച്ചത്. വന്‍ ആള്‍നാശമാണ് ഉണ്ടായത്. 48 പാരാട്രൂപ്പേഴ്‌സ് ആസ്‌ത്രേലിയന്‍ ഭാഗത്ത് കൊല്ലപ്പെട്ടപ്പോള്‍, 403 വിയറ്റ് കോംഗ് ട്രൂപ്‌സ് മറുഭാഗത്തും കൊല്ലപ്പെട്ടു.

2013 നവംബര്‍ 8
ഹായിയാന്‍ ചുഴലിക്കാറ്റ് ഫിലിപ്പീന്‍സിനെ തകര്‍ക്കുന്നു

ഫിലീപ്പിന്‍സിനുമേല്‍ ദുരിതം വിതച്ചുകൊണ്ട് 2013 നവംബര്‍ 8 ന് ആഞ്ഞടിച്ച ഹായിയാന്‍ ചുഴലിക്കാറ്റില്‍ 6300 ജനങ്ങളുടെ ജീവനാണ് പൊലിഞ്ഞത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍വെച്ച് ഏറ്റവും മാരകമായി വീശിയ ചുഴലിക്കാറ്റായിരുന്നു ഹായിയാന്‍. 6000 ത്തലിധം പേര്‍ക്ക് പരുക്കേറ്റു. ഫിലിപ്പീന്‍സിന്റെ അയല്‍രാജ്യങ്ങളിലും ചുഴലിക്കാറ്റ് മരണം വിതച്ചിരുന്നു.

ഹായിയാന്‍ എന്നത് ചുഴലിക്കാറ്റിന്റെ പാശ്ചാത്യനാമമായിരുന്നു.യോളാണ്ട എന്നാണ് ഈ കാറ്റ് ഫിലിപ്പീന്‍സില്‍ അറിയപ്പെട്ടത്. മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത്തില്‍ വീശയടിച്ചാണ് ഹായിയാന്‍ ഫിലിപ്പീന്‍സിനെ തകര്‍ത്തത്. 11 മില്യണ്‍ ജനങ്ങള്‍ ഈ ചുഴലിക്കാറ്റിന്റെ കെടുതി അനുഭവിച്ചതായാണ് റിപ്പോര്‍ട്ട്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍