UPDATES

സിനിമ

ക്ലിന്റ്; സത്യസന്ധമായൊരു സിനിമ

തീയേറ്റര്‍ സ്റ്റാറ്റസ് എന്താവുമെന്നറിയില്ലെങ്കിലും അതിഭാവുകത്വങ്ങള്‍ക്കപ്പുറം ക്ലിന്റ് മുറിവേല്‍പ്പിച്ചവരോട് സിനിമ സംവദിക്കും

അപര്‍ണ്ണ

അപര്‍ണ്ണ

വിശദീകരണങ്ങള്‍ ഒന്നും ആവശ്യമില്ലാത്ത ജീവിതമായിരുന്നു എഡ്മണ്ട് തോമസ് ക്ലിന്റ്. കഷ്ടിച്ച് ഏഴു വര്‍ഷം മാത്രം ജീവിച്ച് 25,000 പെയിന്റിങ്ങുകള്‍ വരച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ഞെട്ടിക്കുന്ന പൂര്‍ണതയുള്ള ആ ചിത്രങ്ങള്‍ ക്ലിന്റിന്റെ മരണത്തിനു മൂന്നു ദശാബ്ദങ്ങള്‍ക്കു ശേഷവും ചര്‍ച്ചയാണ്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്നെയാണ് ക്ലിന്റിന്റെ ജീവിതം സിനിമയാക്കുന്ന കാര്യം ഹരികുമാര്‍ അറിയിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ക്ലിന്റ് റിലീസായി.

മാസ്റ്റര്‍ അലോക്ക് ടൈറ്റില്‍ റോളിലെത്തി റിമ കല്ലിങ്കലും ഉണ്ണി മുകുന്ദനും ചിന്നമ്മയും ജോസഫുമായാണ് സിനിമ റിലീസാവുന്നത്. ഒരു ഡോക്യുഫിക്ഷന്റെയും ബയോപിക്കിന്റെയും രീതികള്‍ സമ്മിശ്രമായി പരീക്ഷിച്ചാണ് ക്ലിന്റ് തീയേറ്ററിലെത്തുന്നത്. ട്രെയിലറില്‍ കാണും പോലെ അത്ര സന്തോഷകരമായ ഒരു കാഴ്ച സിനിമ തരില്ല. ഏഴു വയസു തികയും മുന്നേ മരിച്ചു പോയ ഒരു പ്രതിഭയുടെ, അവന്റെ മരണത്തിനു ശേഷം അനാഥരായിപ്പോയ, അവനോടിപ്പോഴും സംസാരിക്കാറുളള അച്ഛനമ്മമാരുടെ, അവനു പ്രിയപ്പെട്ടവരുടെ ഒക്കെ കഥയാണ് ഈ സിനിമ. കേട്ടും വായിച്ചു മറിഞ്ഞ ആ ജീവിതത്തെ അതുപോലെ, പറ്റാവുന്നിടത്തോളം സത്യസന്ധവും പൂര്‍ണ്ണവുമായി സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്.

"</p

‘ദൈവത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ വിരല്‍’ ‘ക്ലിന്റ് എന്ന അത്ഭുത ബാലന്‍ എന്നൊക്കെയുള്ള തലക്കെട്ടുകളില്‍ ഒരുപാടു ലേഖനങ്ങളും ഫീച്ചറുകളും വന്നിട്ടുണ്ട് ക്ലിന്റിനെ പറ്റി. ക്ലിന്റിന്റെ അച്ഛന്റെയും അമ്മയുടെയും അഭിമുഖങ്ങളും കുറെ വന്നിട്ടുണ്ട്. അതിലൂടെയൊക്കെ സുപരിചിതമായ ക്ലിന്റിനെ തന്നെയാണ് ഹരികുമാര്‍ ഇവിടെയും വരക്കുന്നത്. 80കളിലും 90 കളുടെ തുടക്കത്തിലും കുട്ടിക്കാലമുണ്ടായിരുന്നവര്‍ക്ക് കുറച്ചധികം ഓര്‍മയുണ്ടാവും ക്ലിന്റിനേയും അവന്റെ ഓര്‍മക്കുറിപ്പുകള്‍ പേറുന്ന നൂറായിരം ബാലമാസികകളേയുമൊക്കെ. അവര്‍ക്ക് കുറച്ചധികം ഓര്‍മകളും വേദനയും ക്ലിന്റ് സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ ഉണ്ടാകാം.

ക്ലിന്റ് ഈസ്റ്റുവുഡിനോടുള്ള ആരാധന മൂത്താണ് ജോസഫ് മകനു ക്ലിന്റ് എന്നു പേരിട്ടത്. ക്ലിന്റ് എന്ന പ്രതിഭയോടുള്ള ആദരസൂചകമായി നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരും സാധാരണക്കാരും മക്കള്‍ക്ക് ക്ലിന്റ് എന്നു പേരിട്ടു. ക്ലിന്റ് റോഡ് ഉണ്ട് എറണാകുളത്ത്. അവന്റെ പേരില്‍ വര്‍ഷാവര്‍ഷം ചിത്രരചന മത്സരങ്ങള്‍ നടത്താറുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ടു ജീവചരിത്ര ഗ്രന്ഥങ്ങളുണ്ട്. ആനന്ദഭൈരവി എന്ന സിനിമക്ക് ക്ലിന്റിന്റെ പരോക്ഷ സ്വാധീനമുണ്ട്. അതിന്റെയൊക്കെ വ്യക്തമായ പിന്തുടര്‍ച്ചയാണ് ഈ സിനിമയും.

"</p

ക്ലിന്റ് എന്ന സിനിമാറ്റിക്ക് അനുഭവത്തെ പറ്റി പറഞ്ഞാല്‍ ഒരു ബയോപിക്ക് പാലിക്കേണ്ടതെന്നു പൊതുവെ വിശ്വസിക്കുന്ന സത്യസന്ധത സിനിമയ്ക്കുണ്ട്. ഇടയ്ക്ക് ചെറിയ അളവില്‍ നാടകീയത കയറി വരുന്നുണ്ട്. പക്ഷെ അത് വിശ്വസനീയവും ഇത്ര ദൈര്‍ഘ്യം കുറഞ്ഞ ജീവിതത്തെ പറ്റി പറയുമ്പോള്‍ സിനിമാറ്റിക്ക് ആയി നോക്കുമ്പോള്‍ അനിവാര്യവുമാണ്. അഭിനേതാക്കളുടെ വിശ്വസനീയമായ പ്രകടനവും സിനിമയെ വിശ്വസനീയമാക്കുന്നു. സുദീര്‍ഘമായ റിസര്‍ച്ചിന്റെ കൂടി ബൈ പ്രൊഡക്റ്റ് ആണ് ഈ സിനിമ.

എന്തായാലും ക്ലിന്റിനു ശേഷം അത്ര മലയാളി ബോധത്തെ വേദനിപ്പിച്ച കുഞ്ഞു പ്രതിഭകള്‍ കുറവാണ്. കാലം തെറ്റിയാ’ണെങ്കിലും അല്ലു അര്‍ജുന്‍ സിനിമക്കും വി.ഐ.പി 2വിനും ഒക്കെ ഒപ്പം ഇവിടെ റിലീസ് ചെയ്ത ഈ സിനിമ സത്യസന്ധമായ ഒന്നുമാണ്. തീയേറ്റര്‍ സ്റ്റാറ്റസ് എന്താവുമെന്നറിയില്ലെങ്കിലും അതിഭാവുകത്വങ്ങള്‍ക്കപ്പുറം ക്ലിന്റ് മുറിവേല്‍പ്പിച്ചവരോട് സിനിമ സംവദിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍