UPDATES

ഡി സി പഥക്

കാഴ്ചപ്പാട്

Spy's Eye

ഡി സി പഥക്

എന്തിനാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എഫ് ബി ഐ കെണിവെച്ചു പിടിച്ചത്?-മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ഡി സി പഥക് എഴുതുന്നു

‘ഭീകരതക്കെതിരായ യുദ്ധം’ പരാജയപ്പെട്ടതിനുശേഷം പതുങ്ങിക്കിടന്നു പ്രവർത്തിക്കുന്ന ഭീകരവാദ ചെറുസംഘങ്ങളാണ് FBI യുടെയും മറ്റ് യു എസ് രഹസ്യാന്വേഷണ ഏജൻസികളുടെയും ശ്രദ്ധ പതിയുന്ന വിഷയം

ഡി സി പഥക്

ഒരു ദേശീയ രഹസ്യാന്വേഷണ സംഘടന- ഇന്ത്യയിലെ പോലെ- പൗരന്മാരുടെ ആദരവ് നേടുന്നത്, ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനെ സഹായിക്കുക എന്ന രാഷ്ട്രധർമ്മം നിറവേറ്റിയും കക്ഷിരാഷ്ട്രീയത്തിനപ്പുറം നിന്നും രഹസ്യാത്മകമെങ്കിലും ഒരിക്കലും വളച്ചൊടിക്കാത്ത ഒരു പ്രവർത്തനരീതി സ്ഥാപിച്ചുമാണ്. സുരക്ഷ എന്നാൽ അതിന്റെ നിർവചനം കൊണ്ടുതന്നെ ഒളിയാക്രമണങ്ങൾ നടത്തുന്ന തന്ത്രങ്ങൾ മെനയുന്ന ഒരു എതിരാളിയിൽ നിന്നുമുള്ള സംരക്ഷണത്തിനായി വിദഗ്ധ പരിശീലനം വഴി നേടുന്ന-നിരീക്ഷണം, എതിരാളിയുടെ താവളത്തിലേക്ക് നുഴഞ്ഞുകയറ്റം, ആശയവിനിമയ നിരീക്ഷണം, മനുഷ്യ ശേഷി ഉപയോഗിക്കുകയും വ്യാജവേഷത്തിൽ അഭിമുഖങ്ങൾ നടത്തുക- ശേഷികൾ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന എതിർ രഹസ്യാന്വേഷണ പ്രവർത്തനമാണ്. എതിരാളിയെ തിരിച്ചറിയുകയും തടഞ്ഞുനിർത്തുക എന്ന അർത്ഥത്തിൽ സുരക്ഷ ഉണ്ടാക്കുകയും വേണം. ശത്രു അതിന്റെ പോരാളിയെ നിഗൂഢമായി രാജ്യത്തേക്ക് നുഴഞ്ഞുകയറ്റുന്നുണ്ടെങ്കിൽ അത് പ്രവേശിക്കുന്നതെവിടെയാണോ അവിടെവെച്ചുതന്നെ തടയണം.

ഇതിനായി ശത്രു ഏജൻറ്റുമാരുടെ വിവരങ്ങളും താവളങ്ങളും കൃത്യമായി എപ്പോഴും ശേഖരിച്ചുവെക്കണം. എതിരാളിയുടെ താവളത്തിൽ നിന്നുള്ള ഒരംഗത്തെ കൂറുമാറ്റാനോ അല്ലെങ്കിൽ തങ്ങൾക്ക് വിശ്വാസമുള്ള ഒരാളെ അക്കൂട്ടത്തിൽ കയറ്റാനോ ശ്രമിക്കണം. ഇതൊന്നും എളുപ്പമല്ലെങ്കിലും രഹസ്യാന്വേഷണ സംഘങ്ങൾ അക്ഷീണം ‘യഥാർത്ഥ’ ശത്രുവിന്റെ പദ്ധതികൾ അറിയാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ഒരു വിദഗ്ധ രഹസ്യാന്വേഷണ സംഘം കടുപ്പമുള്ള ലക്ഷ്യങ്ങളുമായാണ് മുന്നോട്ടുപോവുക. അവർ വിജയിച്ചു എന്ന ഒരു വ്യാജധാരണ ഉണ്ടാക്കി രാഷ്ട്രീയ യജമാനന്മാരുടെ പ്രീതി പിടിച്ചുപറ്റാനോ ജനപ്രിയതക്കോ ശ്രമിക്കില്ല-ശത്രുവിന്റെ സാനിധ്യം സ്ഥാപിക്കാതെ ഭീഷണിയുടെ ഒരു ആഖ്യാനം പടച്ചുണ്ടാക്കില്ല.

ഒരു കെണിയുടെ രൂപത്തിൽ വ്യാജ സർവകലാശാല ഉണ്ടാക്കി, സംശയമില്ലാത്ത വ്യക്തികളെ ആകർഷിച്ച്, -ഒരു കാരണവശാലും ശത്രു ഏജന്റുകളാകാൻ സാധ്യതയില്ലാത്തവർ- വിദ്യാഭ്യാസത്തിനായി രാജ്യത്തെത്തിച്ച് പിന്നീട് അവരെ ആ വ്യാജ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ നിയമവിരുദ്ധരായ ആളുകളാക്കി വേട്ടയാടുന്നത് ഒരു വൃത്തികെട്ട ദൗത്യമാണ്, ഒരു രഹസ്യാന്വേഷണ ദൗത്യമല്ല. ഇതിലെ കുറ്റകൃത്യം ഈ വ്യാജസ്ഥാപനം ഉണ്ടാക്കിയവരുടെ ചുമലിലാണ്, അല്ലാതെ അവരുടെ തട്ടിപ്പിനു ‘ഇരകളായവരുടെ’ ചുമലിലല്ല.

യു എസിൽ ഭീകരവാദത്തിനെതിരായ ദൗത്യസംഘത്തിന്റെ ഭാഗമായ FBI യും Homeland Security ഉദ്യോഗസ്ഥരും ചേർന്ന് യു എസിലേക്കുള്ള അനധികൃത കുടിയേറ്റം കണ്ടുപിടിക്കുന്നതിലെ വലിയ വിജയം എന്നവകാശപ്പെട്ടുകൊണ്ട് നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ഇത്തരത്തിൽ പിടിച്ചുകൊണ്ടുപോകുമ്പോൾ അത് ജനാധിപത്യ ലോകത്തെങ്ങും ഉണ്ടാക്കിയ ഞെട്ടൽ ആലോചിക്കുക. ഇന്ത്യ ന്യൂഡൽഹിയിലെ യു എസ് നയതന്ത്ര കാര്യാലയത്തിലേക്ക് ഒരു ഉദ്യോഗസ്ഥനെ അയക്കുകയും യുഎസിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം ഇതിൽ ഇടപെടുകയും ചെയ്തു. പക്ഷെ എതിർ രഹസ്യാന്വേഷണത്തിൽ ഏർപ്പെടുന്ന ചില പ്രമുഖ സംവിധാനങ്ങളുടെ തീർത്തും അധാര്‍മ്മികമായാ രീതികളാണ് ഇത് വെളിച്ചത്തുകൊണ്ടുവരുന്നത്.

അമേരിക്കൻ സുരക്ഷയ്ക്ക് ഭീഷണി എന്നു കരുതുന്ന രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റങ്ങളുടെ കാര്യത്തിൽ ട്രംപ് സർക്കാർ കർശന നടപടികൾ എടുത്തിട്ടുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ ഇന്ത്യയും യു എസും സുരക്ഷാ വിഷയങ്ങളിൽ തികഞ്ഞ സഹകരണത്തിലാണെന്ന കാര്യം യു എസ് സുരക്ഷാ ഉദ്യോഗസ്ഥർ വിസ്മരിച്ചുവോ, അതോ പ്രസിഡണ്ട് ട്രംപിനെ തൃപ്തിപ്പെടുത്താൻ തങ്ങളുടെ മേധാവികളെ സഹായിക്കാനായി തീർത്തും അന്യായമായ മാർഗങ്ങൾ അവർ ഉപയോഗിക്കുകയാണോ?

മിച്ചിഗനിലെ ‘ഫാമിഗ്ടൻ സർവകലാശാല’ രണ്ടുവർഷം മുമ്പ് Homeland Securityയുടെ ഏജൻറ്റുകൾ ഉണ്ടാക്കിയതാണ്. അതിന്റെ തലവൻ അലി മിലാനി വിദ്യാർത്ഥികൾക്ക് പ്രവേശനം വാഗ്ദാനം ചെയ്ത് കത്തുകളെഴുതുകയും ഒരു സംഘം റിക്രൂട്ടര്‍മാരുടെ സഹായത്തോടെ നൂറിലേറെ ഇന്ത്യൻ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുകയും ചെയ്തു. The Immigration & Customs Enforcement agency (ICE) ഇപ്പോൾ അനധികൃത കുടിയേറ്റത്തിനെതിരായ നടപടികളിലെ വലിയ ചാകരയായാണ് ഈ വിദ്യാർത്ഥികളെ പിടിച്ചതിനെ അവതരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ അവർ പിടിക്കേണ്ടത് ഇടനിലക്കാരെയാണ്. എന്നാൽ തങ്ങളുമായി ഈ ദൗത്യത്തിനായി ഒത്തുകളിച്ച ഇടനിലക്കാരെ ഏജൻസികൾ തൊട്ടില്ല.

ഇന്ത്യൻ വിദ്യാർത്ഥികളുടെ ഈ പാച്ചിൽ സംഭവത്തിലെ വസ്തുതകളുമായി പൊരുത്തപ്പെടുന്നതുമല്ല. യു എസിലേക്ക് ‘ഏജൻറ്റുമാരെ’ കടത്താൻ ശ്രമിക്കുന്ന യു എസിന്റെ ഒരു എതിരാളിയായാണോ ഇന്ത്യയെ Homeland Security കാണുന്നത്? രണ്ടാമതായി അമേരിക്കയിൽ പഠിക്കാനും ബിരുദം നേടാനുമുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ പൊതുവായ ഔത്സുക്യത്തെ ഈ വ്യാജ സർവകലാശാല മുതലെടുക്കുകയും അവർ ശരിയായ യാത്ര രേഖകൾ ഉപയോഗിച്ച് വരികയുമായിരുന്നു.

സർക്കാരിന് പുറത്തുള്ള ഒരു തട്ടിപ്പ് സംഘമാണ് വ്യാജ സർവകലാശാല ഉണ്ടാക്കിയതെങ്കിൽ അവർക്കെതിരെ നടപടിയെടുക്കേണ്ടത് FBI യുടെ ചുമതലയാണ്. പക്ഷെ ഈ സംഭവത്തിൽ ചില ഇന്ത്യൻ വിദ്യാർത്ഥികളെ പിടികൂടാനായി, ഈ നിയമവിരുദ്ധമായ ഈ പ്രവർത്തനത്തിന് സമയവും ഊർജവും പണവും ചെലവഴിച്ചത് യു എസ് സർക്കാർ ഏജൻസി തന്നെയാണ്. ചില വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാധുതയിൽ സംശയം തോന്നിയാൽ പോലും അത് യു എസ് സർക്കാർ കൈകാര്യം ചെയ്യും എന്നവർ പ്രതീക്ഷിക്കും. പക്ഷെ ഈ സംഭവത്തിൽ യു എസ് ഏജൻസികൾ തന്നെയാണ് കെണിയൊരുക്കിയത്. ഇതൊരു നല്ല രഹസ്യാന്വേഷണ ദൗത്യമോ ദേശീയ സുരക്ഷാ ദൗത്യമോ അല്ല.

എന്തായാലും യു എസ് ഏജൻസികളുടെ ഈ നടപടിയെ ഇന്ത്യ ശക്തമായി എതിർക്കുകയും അതിന്റെ ദേശീയപ്രശ്നമായി കണക്കാക്കുകയും വേണം. ഇന്ത്യ-യു എസ് ബന്ധം കുഴപ്പത്തിലാക്കാനും ഇന്ത്യയെ പ്രസിഡണ്ട് ട്രംപിന്റെ എതിരാളി രാഷ്ട്രങ്ങളിൽ പെടുത്താനുമുള്ള അലി മിലാനിയുടെ മനഃപൂർവമുള്ള ശ്രമമായിരിക്കാം ഇത്. രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങൾ യു എസ് നയനിർമ്മാതാക്കാൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാകണം. തങ്ങളുടെ രാജ്യത്തുള്ള വ്യാജ സ്ഥാപനങ്ങൾക്കെതിരെ FBI നടപടിയെടുക്കണം. സർക്കാർ ഏജൻറ്റുമാർ ഉണ്ടാക്കിയ ഒരു വ്യാജ സ്ഥാപനത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിച്ച് ഒരു ദൗത്യം നടത്തുന്നത് നിയമപരമായി പ്രവർത്തിക്കുന്ന ഒരു രഹസ്യാന്വേഷണ ഏജൻസിയുടെ പ്രവർത്തനത്തിൽപെട്ടതല്ല.

‘ഭീകരതക്കെതിരായ യുദ്ധം’ പരാജയപ്പെട്ടതിനുശേഷം പതുങ്ങിക്കിടന്നു പ്രവർത്തിക്കുന്ന ഭീകരവാദ ചെറുസംഘങ്ങളാണ് FBI യുടെയും മറ്റ് യു എസ് രഹസ്യാന്വേഷണ ഏജൻസികളുടെയും ശ്രദ്ധ പതിയുന്ന വിഷയം. തീവ്രവാദവത്കരണത്തിനായി സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിക്കുന്നതും അമേരിക്കയിലുള്ള തീവ്രവാദി സംഘങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ പല സൂചനകൾക്ക് ശേഷവും കഴിയാത്തതടക്കം നിരവധി പാകപ്പിഴകൾ രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിൽ 9/11 കമ്മീഷൻ കണ്ടെത്തിയിരുന്നു. ഭീകരവാദികളിൽ നിന്നും നുഴഞ്ഞുകയറ്റക്കാർക്കുമെതിരായ ജാഗ്രത കൈവിടാൻ യു എസ് ഏജൻസികൾക്കാവില്ല. ഹീനമായ കെണിവെച്ച് പിടിക്കൽ ദൗത്യങ്ങളിൽ അഭിരമിക്കാതെ വൈദഗ്ധ്യമുള്ള രഹസ്യാന്വേഷണ ശ്രമങ്ങളുടെ ഭാഗമായി കുടിയേറ്റ നിയമങ്ങളുടെയും പ്രക്രിയകളുടെയും ലംഘനങ്ങൾ കണ്ടെത്തേണ്ടതുണ്ട്.

Credit-IANS

ഡി സി പഥക്

ഡി സി പഥക്

മുന്‍ ഡയറക്ടര്‍ , ഇന്റലിജന്‍സ് ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍