UPDATES

എസ് മുഹമ്മദ് ഇര്‍ഷാദ്

കാഴ്ചപ്പാട്

ഇടവും കാലവും

എസ് മുഹമ്മദ് ഇര്‍ഷാദ്

ട്രെന്‍ഡിങ്ങ്

നഷ്ടപ്പെടുന്ന യുക്തിയും ആഘോഷിക്കപ്പെടുന്ന ആള്‍ക്കൂട്ട വിജയങ്ങളും

ഇപ്പോള്‍ നടക്കുന്ന ‘ജനരക്ഷാ’യാത്ര വിതറുന്ന വിഷം കാസര്‍ഗോട് തളിച്ച എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമാണ്

പൊതു ഇടങ്ങള്‍ സ്വകാര്യ ഇടങ്ങളായി ചുരുങ്ങുന്ന ഒരു കാലത്തെ കുറിച്ച് മലയാളികളുടെ കാഴ്ചപ്പാട് ഒരുപക്ഷേ വ്യത്യസ്തമായിരിക്കാം, അതിന്റെ കാരണം അവരുടെ രാഷ്ട്രീയബോധം തന്നെയാകാം, അതുമല്ലെങ്കില്‍ ജനാധിപ്രത്യത്തോടുള്ള വിശ്വാസമാകാം. അതുകൊണ്ട് തന്നെ പൊതുബോധത്തെ നിഷേധിക്കുന്ന അഭിപ്രായങ്ങളോട് വിമര്‍ശനാത്മകമായി പ്രതികരിക്കുന്ന ഒന്നായി പൊതുവില്‍ മലയാളി പൗരബോധത്തെ വിലയിരുത്താറുണ്ട്. എന്നാല്‍ ഇത്തരം പൊതുബോധത്തെ അപ്പാടെ നിരസിക്കുന്ന തരത്തില്‍ ഉണ്ടാകുന്ന അഭിപ്രായത്തെ പ്രതിരോധിക്കുന്ന കാര്യത്തില്‍ അടുത്തകാലത്തായി വലിയ തോതിലുള്ള പാളിച്ചകള്‍ ഉണ്ടാകുന്നുണ്ട്. അതിനേറ്റവും വലിയ ഉദാഹരണങ്ങള്‍ സംഘപരിവാര്‍ നേതാക്കളുടെ പ്രസംഗങ്ങള്‍ തന്നെയാണ്.

പെട്രോള്‍വില വര്‍ദ്ധിപ്പിക്കുന്നത് കക്കൂസ് നിര്‍മിക്കാനാണ് എന്ന് പറയുന്ന മന്ത്രി, ഹോമിയോ മരുന്ന് കൊടുത്താണ് മതം മാറ്റുന്നത് എന്ന് ഹിന്ദു ഐക്യവേദി, നോട്ട് നിരോധനം കള്ളപ്പണം പൂര്‍ണമായും ഇല്ലാതാക്കും എന്ന് തറപ്പിച്ചു പറയുന്ന നേതാവ്, ചാനല്‍ ചര്‍ച്ചകളില്‍ മുസ്ലീം സാന്നിധ്യം ഉണ്ടാകുന്നതില്‍ അസ്വസ്ഥനാകുന്ന ബിജെപി ബുദ്ധിജീവി, നിരന്തരം ബ്ലോഗെഴുതി രാജ്യസ്‌നേഹം പ്രകടിപ്പിച്ച മഹാനടനടന്‍ തന്റെ തന്നെ സിനിമ അദ്ദേഹം സംരക്ഷിക്കുന്നവരാല്‍ എതിര്‍ക്കപ്പെടും എന്ന ഘട്ടത്തില്‍ പാലിച്ച നിശബ്ദത; ഇങ്ങനെ ഇതുമായി ബന്ധപ്പെട്ട വലിയ നിര ഇന്ന് കേരളത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. സാമാന്യയുക്തിയെ അപ്പാടെ നിഷേധിക്കുന്ന ഇത്തരം അഭിപ്രായങ്ങള്‍ വളരെ സജീവമായി തന്നെ പൊതുമണ്ഡലത്തില്‍ ഇടപെടുന്നുണ്ട്, അതോടൊപ്പം ഇത്തരം യുക്തിരാഹിത്യം ശരിതെറ്റുകളെ നിര്‍ണയിക്കുന്നതില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഇടപെടുന്നുമുണ്ട്.

"</p

കേരളം ആര്‍ജ്ജിച്ചു എന്ന് കരുതുന്ന വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയെ തന്നെ കൊഞ്ഞനം കുത്തിക്കൊണ്ടാണ് പലപ്പോഴും ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് തന്നെ. പലപ്പോഴും പൊതുസമൂഹം ആര്‍ജ്ജിച്ച പല സാമൂഹികബോധത്തേയും സാംസ്‌കാരിക നിലപാടുകളെയും സങ്കുചിതമാക്കുന്നതിന് ഇത്തരം ശരി-തെറ്റ് വിശകലനങ്ങള്‍ കാരണമായി തീരുന്നുണ്ട്.

ഈ തരത്തില്‍ അഭിപ്രായം പറയുന്നവര്‍ക്കും അവരുടെ വാക്കുകള്‍ക്കും കിട്ടുന്ന പിന്തുണ പലപ്പോഴും ജനാധിപത്യത്തിന്റെ വിജയമായി പോലും വിലയിരുത്തേണ്ടിവരും എന്നത് നിഷേധിക്കാന്‍ കഴിയാത്ത ഒന്നാണ്. ഇത്തരം ജനാധിപത്യം ഉണ്ടാക്കുന്ന ജീര്‍ണത ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. പലപോഴും പൗരബോധം പോലും ഒരുവളുടെ മത, ജാതി, സാമ്പത്തിക പശ്ചാത്തലത്തില്‍ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഒരാളുടെ പൗരബോധം മറ്റൊന്നിന്നോട് ചേര്‍ത്തു വയ്ക്കാവുന്ന മറ്റൊരു സങ്കുചിതത്വമായി തീരുന്നു എന്നതും ഗൗരവമായി കാണണം.

"</p

സംഘപരിവാര്‍ ഇടതു പക്ഷ രാഷ്ട്രീയത്തെ അവഹേളിക്കുമ്പോള്‍ സ്വകാര്യമായി അതിനെ പിന്തുണക്കുന്ന കോണ്‍ഗ്രസുകാരും നിലമ്പൂരില്‍ പിണറായി പോലീസ് വെടിവച്ച് കൊന്ന മാവോയിസ്‌റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ രാജ്യദ്രോഹികള്‍ എന്ന് ആര്‍എസ്എസുകാര്‍ വിളിച്ചപ്പോല്‍ സ്വകാര്യമായി ആഹ്ളാദിച്ച സിപിഎമ്മുകാരും, വിശ്വഹിന്ദു പരിഷത്താണ് ഹിന്ദുമതം എന്നും ആര്‍എസ്എസുകാരാണ് ഹിന്ദുമതക്കാര്‍ എന്നു വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലിങ്ങളും, മുസ്ലിങ്ങള്‍ രാജ്യദ്രോഹികളാണ് എന്ന് വിശ്വസിക്കുന്ന ഹിന്ദുക്കളും, നവബുദ്ധിസ്റ്റുകളും, യുക്തിവാദികളും, എത്ര ക്രിസ്ത്യാനികള്‍ (ദളിത് ക്രിസ്താനി എന്നുകൂടി വായിക്കണം) സംഘപരിവാറുകാരാല്‍ കൊല്ലപ്പെട്ടു എന്നതല്ല, പകരം സഭയും സമ്പത്തും സംരക്ഷിക്കപ്പെട്ടാല്‍ മതി എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികളും ഇന്ന് കേരളത്തില്‍ അധിവേഗം ബഹുദൂരം സാമൂഹിക സാമൂഹിക ബോധത്തില്‍ ഇടം നേടുന്നുണ്ട്. ഇതെല്ലാം തന്നെ ജനാധിപത്യമാണ് എന്ന് വിശ്വസിക്കേണ്ടിവരുന്ന ഒരു പൗരബോധം ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ കേരളം അനുഭവിക്കാന്‍ തുടങ്ങിയിട്ടില്ല.

കേരളത്തില്‍ ഇത്തരത്തില്‍ ഒരു സാമൂഹിക ക്രമം ഉണ്ടായി വന്നാല്‍ അതിന്റെ ഉപഭോക്താക്കളാകാന്‍ ആദ്യം വരിക ഫാസിസ്റ്റുകള്‍ തന്നെയായിരിക്കും. ഇപ്പോള്‍ നടക്കുന്ന ‘ജനരക്ഷാ’യാത്ര വിതറുന്ന വിഷം കാസര്‍ഗോട് തളിച്ച എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമാണ്, അതിനെ പ്രതിരോധിക്കാന്‍ ഇനിയും കേരളം തയ്യാറായിട്ടില്ല. അതുതന്നെയാണ് ഇതിന്റെ ഉദാഹരണം. ഇത്തരം ആള്‍ക്കൂട്ടങ്ങളെ ആഘോഷിക്കാന്‍ കഴിയുന്ന പ്രത്യയശാസ്ത്രബലം ഫാസിസ്റ്റുകള്‍ക്ക് ഇല്ല എന്ന യുക്തിക്ക് എവിടെ പ്രസക്തിയില്ല, കാരണം ഈ ആള്‍ക്കൂട്ടങ്ങള്‍ തന്നെയാണ് നമ്മുടെ പൗരബോധമായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ആള്‍ക്കൂട്ട വിജയം ആഘോഷിക്കാന്‍ മലയാളി അധികകാലം കാത്തിരിക്കേണ്ടിവരില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍