UPDATES

ടീസ്റ്റ സെറ്റല്‍വാദ്

കാഴ്ചപ്പാട്

ഇന്ത്യയുടെ പേരില്‍

ടീസ്റ്റ സെറ്റല്‍വാദ്

ട്രെന്‍ഡിങ്ങ്

വർഗീയത, ജാതീയ വെറുപ്പ്, സ്ത്രീവിരുദ്ധത, ഇതാണ് ഇന്ത്യയുടെ ആശങ്ക; ഈ വെറുപ്പ് ചീറ്റുന്നവരെ എങ്ങനെ നേരിടാം? ടീസ്റ്റ സെറ്റല്‍വാദ് എഴുതുന്നു

വെറുപ്പിനെ ചെറുക്കൽ സാമൂഹ്യപ്രവർത്തകരുടെയും മാധ്യമങ്ങളുടെയും മാത്രം ചുമതലയല്ല; സാധാരണ പൗരന്മാർക്കും അതിനെതിരെ നേരെനിന്നു പോരാടാനാകും.

കേരളമോ അല്ലെങ്കിൽ ഇന്ത്യയുടെ മറ്റേതെങ്കിലും ഭാഗമോ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ പുതിയതല്ല. ചില പ്രത്യേക വാക്കുകളുടെ ഉപയോഗം, അധിക്ഷേപ വാക്കുകളുടെ സാധൂകരണം, പിന്നെ വളരെ എളുപ്പത്തിൽ പ്രത്യേക ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ എളുപ്പത്തിൽ നടത്താവുന്ന തരത്തിൽ സൂക്ഷ്മമായോ അല്ലാതെയോ ‘അന്യരാക്കലി’ന് ഒരു പ്രത്യയശാസ്ത്ര നിറം കൊടുക്കുന്നു. ആഗോള തലത്തിലുള്ള ഇസ്‌ലാമോഫോബിയയ്ക്ക് ഇന്ത്യൻ മണ്ണിൽ സാധൂകരണം കിട്ടുന്നുണ്ടെങ്കിൽ, നമ്മെ ഭരിക്കുന്ന മതഭ്രാന്തിന്റെ പ്രത്യയശാസ്ത്രം ക്രിസ്ത്യൻ വിരുദ്ധ വെറുപ്പും അതിലേക്ക് ചേരുന്ന മിശ്രിതമാക്കുന്നു.

നിയമ, മാധ്യമ വിദ്യാർത്ഥികളോടുള്ള പ്രഭാഷണങ്ങളിൽ ഈ പ്രതിഭാസത്തെ വിശദീകരിക്കാൻ ഞാൻ നിരവധി മണിക്കൂറുകൾ ചെലവിടാറുണ്ട്. ഇന്ത്യയുടെ ഏറ്റവും കുഴപ്പം പിടിച്ച മുഖത്തെ തുറന്നുകാട്ടുന്ന (വർഗീയതയും ജാതീയ വെറുപ്പും, സ്ത്രീവിരുദ്ധതയും) ആശങ്കാജനകമായ പ്രവണത, വർഗീയ കലാപങ്ങൾ അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷനുകളും ഭരിക്കുന്ന സർക്കാരിനോടല്ലാതെ ഭരണഘടനയോട് കൂറുപുലർത്തുന്ന പൊലീസുകാരെയും (ഗുജറാത്തിൽ നിന്നുള്ള ആർ ബി ശ്രീകുമാറിനെയോ ഹാഷിംപുര സംഭവത്തിലെ വിഭൂതി നാരായൺ റായിയെയോ പോലുള്ളവർ) വല്ലാതെ ആകുലപ്പെടുത്തിയ പ്രശ്നമാണിത്. വെറുപ്പും ശത്രുതയും ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളും എഴുത്തുമാണ് വർഗീയ കലാപങ്ങൾക്കും വംശഹത്യകൾക്കും മുമ്പായി ചിട്ടയായി പ്രചരിപ്പിക്കപ്പെടുന്നത്. ഇതിനെതിരെ നമുക്ക് നിയമങ്ങളുണ്ട്. എന്നാൽ വളരെ അപൂർവമായേ ഇവ ഉപയോഗിക്കപ്പെടുന്നുള്ളൂ. ഈ വിഷച്ചെടിയെ പറിച്ചുകളയാൻ നമ്മുടെ കോടതികളും വിമുഖരാണ്.

വെറുപ്പ് പടർത്തുന്ന പ്രസംഗങ്ങൾക്കെതിരെ CJP (Citizens for Justice and Peace) നീണ്ട നാളുകളായി പ്രചാരണം നടത്തുന്നു. ഇപ്പോൾ Hate Hatao App ഇറക്കാൻ തുടങ്ങുകയാണ്. ഞങ്ങളുടെ ദൗത്യത്തിൽ പങ്കാളികളാകാനും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പങ്കുചേരാനും CJP യുടെ സുഹൃത്തായി ചേരാൻ അഭ്യർത്ഥിക്കുകയാണ് (https://cjp.org.in/friend/).

വർഗീയതയുടെയും അതിൽ നിന്നുണ്ടാകുന്ന വെറുപ്പിന്റെയും അപകടങ്ങൾ ഇന്ത്യ പലതവണ അനുഭവിച്ചിട്ടുണ്ട്. 1992 ഡിസംബർ 6-ന് ബാബരി മസ്ജിദ് തകർത്തപ്പോൾ വർഗീയ കലാപത്തിൽ ബോംബെ ആളിക്കത്തി. 2017 ഡിസംബർ 6-നു 30 പ്രമുഖ വ്യക്തികൾക്കൊപ്പം CJP അയോധ്യ കേസിൽ കക്ഷിചേരാൻ സുപ്രീം കോടതിയിൽ ഹർജി നൽകി. ഈ തർക്കം വെറുമൊരു വസ്തുതർക്കമോ, ഹിന്ദു-മുസ്‌ലീം വിഷയമോ അല്ലെന്നും മറിച്ച് ഇന്ത്യയുടെ ആത്മാവിനെ ബാധിക്കുന്ന ഒന്നാണെന്നുമുള്ള വിശ്വാസത്തിലായിരുന്നു അത്.

ഒരു റിപ്പബ്ലിക്കിന്റെ പൗരത്വ അപനിർമ്മാണം അസമില്‍ നിന്ന് തുടങ്ങുമ്പോള്‍- ടീസ്റ്റ സെറ്റൽവാദ് എഴുതുന്നു

വെറുപ്പ് പടർത്തുന്ന പ്രസംഗങ്ങൾക്കെതിരെ പ്രതിജ്ഞാബദ്ധരായ പൗരന്മാരുടെ ഒരു സംഘത്തെ ഉണ്ടാക്കണമെന്ന് ഞങ്ങൾ കരുതുന്നു. ഈ വർഷം ആദ്യം സുപ്രീം കോടതി അയോധ്യ തർക്കം കേൾക്കുന്നതിനിടയിലും ആർഎസ്എസും അതിന്റെ സഹോദരസംഘടനകളും ആസൂത്രണം ചെയ്ത വർഗീയ രഥ യാത്രക്കെതിരെ CJP ശബ്ദമുയർത്തി. ഇപ്പോൾ ബംഗാളാണ് അവരുടെ അടുത്ത ലക്ഷ്യം.

നിർഭാഗ്യവശാൽ ഇന്ത്യയുടെ നിലവിലെ സാമൂഹ്യ-രാഷ്ട്രീയ പരിസ്ഥിതിയനുസരിച്ച് വെറുപ്പ് പടർത്തുന്ന പ്രസംഗങ്ങളും സംഘര്‍ഷമുണ്ടാകുന്നതിനുള്ള അവയുടെ വലിയ ശേഷിയോടുള്ള അവഗണനയും പെരുകുകയാണ്. ഏപ്രിൽ 2018-ൽ Association of Democratic Reforms (ADR), National Election Watch (NEW) എന്നിവ ചേർന്ന് വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ കേസെടുത്തിട്ടുള്ള എംപിമാരുടെയും എംഎൽഎ മാരുടെയും പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ മിക്കവരും ഭാരതീയ ജനതാ പാർട്ടിയിൽ-ബിജെപി- നിന്നാണ്; റിപ്പോർട്ടിൽ പറയുന്ന 15-ൽ 10 എംപിമാരും ബിജെപിക്കാരാണ്. എംഎൽഎമാരിൽ 43-ൽ 27-ഉം ഇങ്ങനെയാണ്.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ മാധ്യമങ്ങളിലടക്കം പൊതു സംവാദങ്ങളെ CJP നിരീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാസങ്ങളിൽ നിരവധി ഉദാഹരണങ്ങൾ ഞങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

സാമുദായിക ഐക്യത്തിന്റെയും കാശ്മീരിയാത്തിന്റെയും (Kashmiriyat) പ്രതീകമായ അമർനാഥ് യാത്ര അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഒമർ അബ്ദുള്ള പറഞ്ഞുവെന്നതിന്റെ പേരിൽ ബിജെപിയുടെ യുവവിഭാഗത്തിന്റെ വെബ് പേജ് വ്യാജ വാർത്ത നൽകിയതിനെക്കുറിച്ച് ജൂൺ 2018-ൽ CJP’s Hate Watch എഴുതിയിരുന്നു. ഈ വ്യാജപ്രചാരണം അതിനുശേഷം പൊളിഞ്ഞു. ഇതിനുശേഷം ബിജെപിയുടെ തെലങ്കാന എംഎൽഎയും വിപ്പുമായിരുന്ന ടി. രാജ സിങ് ഫെയ്സ്ബുക് ലൈവിലെ പ്രതികരണവുമായെത്തി.

സാമൂഹ്യമാധ്യമങ്ങളിലെ വലതുപക്ഷ വ്യാജ പ്രചാരണ പ്രവർത്തനങ്ങളും ഞങ്ങൾ നിരീക്ഷിക്കുന്നു. വലതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുന്ന ദീപക് ശർമയെ നോക്കൂ. അയാൾ നൽകിയ പല ദൃശ്യങ്ങളും ഫെയ്സ്ബുക് നീക്കം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ വെറുപ്പും വിദ്വേഷവും പടർത്തുന്നവർക്കെതിരെ നാം ഒരു മുന്നേറ്റം തുടങ്ങേണ്ടതല്ലേ?

വെറുപ്പിനെ ചെറുക്കൽ സാമൂഹ്യപ്രവർത്തകരുടെയും മാധ്യമങ്ങളുടെയും മാത്രം ചുമതലയല്ല; സാധാരണ പൗരന്മാർക്കും അതിനെതിരെ നേരെനിന്നു പോരാടാനാകും. ക്രിമിനൽ നടപടി ചട്ടം 154-ആം വകുപ്പ് പ്രകാരം ഏതു പൗരനും വിദ്വേഷ പ്രസംഗത്തിനെതിരെ നിയമനടപടിയെടുക്കാന്‍ ആവശ്യപ്പെടാം. പ്രസംഗം പൂർണമായും വീഡിയോയിലോ അല്ലാതെയോ രേഖപ്പെടുത്തുക, പകർത്തുക എന്നതാണ് ആദ്യപടി. ഇത്തരത്തിൽ കുറ്റം ചെയ്തവരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ശിക്ഷ നിയമ വകുപ്പുകൾ 153 A , 153 B എന്നിവ അനുസരിച്ച് സർക്കാരിന് ചുമതലയുണ്ട്.

ക്രിമിനൽ നടപടി ചട്ടങ്ങൾ 295-ആം വകുപ്പ് അനുസരിച്ചും സാമുദായിക ഐക്യം തർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നടപടിയെടുക്കാം. കൂടുതൽ സാമാധാനപരമായ സംവാദങ്ങൾ സാധ്യമാക്കുന്നതിനു വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടികളെടുക്കാൻ CJP നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത്തരത്തിലുള്ള പരാതികൾ നല്കുന്നതിനെക്കുറിച്ചും അത്തരം പരാതികളുടെ മാതൃകയ്ക്കും ഇവിടെ (here) സന്ദർശിക്കുക.

ടീസ്റ്റ സെറ്റല്‍വാദ്

ടീസ്റ്റ സെറ്റല്‍വാദ്

സാമൂഹിക പ്രവര്‍ത്തക, എഴുത്തുകാരി, ജേര്‍ണലിസ്റ്റ്. 2002-ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ ഇരകള്‍ക്ക് നീതി നേടിക്കൊടുക്കുന്നതിനായി രൂപീകരിച്ച Citizens for Justice and Peace (CJP) സ്ഥാപകാംഗവും സെക്രട്ടറിയും

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍