UPDATES

കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‌

കാഴ്ചപ്പാട്

Guest Column

കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‌

ട്രെന്‍ഡിങ്ങ്

ഇറ്റലിക്കാര്‍ മുസോളിനിയുടെ സ്മാരകത്തില്‍ ചെരിപ്പുകൊണ്ടടിക്കുമ്പോള്‍ ഗോഡ്‌സെയെ പൂജിക്കുന്ന നമ്മള്‍

സത്യത്തില്‍ സ്വതന്ത്രാനന്തര ഭാരതത്തിലെ ഏറ്റവും വലിയ ഭീകരകൃത്യം ഗാന്ധിവധമാണ്

1948 ജനുവരി 30-ന് സംഭവിച്ച ഗാന്ധിവധമാണ് സ്വതന്ത്രാനന്തര ഭാരതത്തിലെ ഏറ്റവും വലിയ ഭീകരകൃത്യം. പലപ്പോഴും ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനത്തിന്റെ ചരിത്രം പറയുമ്പോള്‍ വഴുക്കിപ്പോവുന്നതും അതാണ്. സത്യത്തില്‍ സ്വതന്ത്രാനന്തര ഭാരതത്തിലെ ഏറ്റവും വലിയ ഭീകരകൃത്യം ഗാന്ധിവധമാണ്. എന്തുകൊണ്ടാണ് നമ്മുടെ ഭീകരവാദവിശകലനങ്ങളില്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ അത് വഴുക്കിപ്പോയത്? ഇതാണ് ഒന്നാത്തെ ചോദ്യം. രണ്ടാമത്തേത് ആരാണ് ഗാന്ധിയെ വധിച്ചത്? എന്തിനാണ് അത് ചെയ്തത്? ഏതുവിധത്തിലാണ് ഇന്ത്യന്‍ ജീവിതത്തെ ആ സംഭവത്തിന്റെ അനുരണനങ്ങള്‍ ഇന്നും അസ്വസ്ഥതപ്പെടുത്തുന്നത്? ആ കൊല നടത്തിയവരുടെ പ്രത്യയശാസ്ത്രവും കൊല നടത്തിയവരും ഇപ്പോഴും ഇന്ത്യയില്‍ ആദരിക്കപ്പെടുന്നതിന്റെ പശ്ചാത്തലം എന്താണെന്നെതിനെക്കുറിച്ചുളള സൂക്ഷ്മവിശകലനവും വേണ്ടെത്ര വികസിക്കുന്നില്ല.

1922 മുതല്‍ 1945 വരെയുളള കാലമാണ് ക്ലാസിക്കല്‍ ഫാസിസത്തിന്റെ കാലം. ക്ലാസിക്കല്‍ ഫാസിസത്തിന്റെ, അതായത് ജര്‍മ്മനിയിലെ നാസിസവും ഇറ്റലിയിലെ ഫാസിസവും സ്‌പെയിനിലെ ഫനാന്റലിസവും. ഇതുമൂന്നുമായി ബന്ധപ്പെട്ട ഒരു ബിംബത്തേയും ഇറ്റലിക്കാരോ ജര്‍മ്മന്‍ക്കാരോ സ്‌പെയിന്‍കാരോ ആദരപൂര്‍വ്വം തങ്ങളുടെ സ്മരണയില്‍ സൂക്ഷിക്കുന്നില്ല. ഇറ്റലിയിലായാലും ജര്‍മ്മനിയിലായാലും സ്‌പെയിനില്‍ ആയാലും അവിടെത്തെ പൊതുബോധത്തില്‍ ഇതിനോടെല്ലാം ഒരു തരം വെറുപ്പാണ് രൂപപ്പെട്ടുവന്നത്. ഫാസിസിസ്റ്റുകളുടെ മരണാനന്തരവിചാരണ വരെ ആ സമൂഹങ്ങളില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ പശ്ചാത്തലത്തിലേക്കു വരുമ്പോള്‍ സ്ഥിതി അങ്ങനെയല്ല കാണുന്നത്. ഇന്ത്യന്‍ ഫാസിസത്തിന്റെ സൈദ്ധാന്തിക ആശയപരിസരം രൂപപ്പെടുത്തിയ സവര്‍ക്കര്‍ മുതല്‍ ഗാന്ധിവധം നടത്തിയ നാഥൂറാം ഗോഡ്‌സെ വരെ ഇന്ത്യയില്‍ ആദരിക്കപ്പെടുന്നു. ഇത് വളരെ ഷോക്കിങായിട്ടുളള സംഭവമാണ്. ക്ലാസിക്കല്‍ ഫാസിസം നിലനിന്നിരുന്ന ഇറ്റലിയില്‍ മുസോളിനിയുടെ സ്മാരകത്തില്‍ ചെരിപ്പുകൊണ്ട് അടിക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുകയാണ്. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ക്ലാസിക്കല്‍ ഫാസിസത്തേക്കാള്‍ പ്രഹരശക്തിയുണ്ട് ഇന്ത്യന്‍ ഫാസിസത്തിനെന്നും വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളില്‍ ഒന്നാമത്തേതാണ് ഗാന്ധിവധാന്തര സാംസ്‌കാരിക രാഷ്ട്രീയ പരിചരണവും.

മി ലോഡ്, നാഗ്പൂരിൽ നിന്ന് വാറോലയായി കിട്ടിയതല്ല ഞങ്ങളുടെ സ്വാതന്ത്ര്യം

ഗാന്ധിവധത്തെ 1948, ജനുവരി 30-ന് നടന്ന ഒരു സംഭവം മാത്രമായി കാണാനാവില്ല. ജാതിവ്യവസ്ഥയ്ക്കും ജാതിമേല്‍ക്കോയ്മക്കുമെതിരെ ഇന്ത്യയ്ക്കകത്തു രൂപപ്പെട്ട ശക്തമായ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും എതിരായ പ്രതികരണമായി കൂടിയാണ് അത് കാണേണ്ടത്. അത്തരത്തിലുളള ആദ്യ പ്രതിഷേധം രൂപം കൊണ്ടത് 2,500 വര്‍ഷം മുമ്പ് ജാതി വ്യവസ്ഥക്കെതിരെ ബുദ്ധന്‍ രൂപം നല്‍കിയ ജനകീയ ബദല്‍ ചിന്തയാണ്. പിന്നീട് ഡോ. ബിആര്‍ അംബേദ്ക്കറിന്റേയും ജോതിബാ ഫുലേയുടേയും നേതൃത്വത്തില്‍ വികസിച്ചുവന്ന കീഴാള നവോത്ഥാനവും, പീന്നീട് രൂപം കൊണ്ട ഭക്തിയുടെ അല്ലെങ്കില്‍ വിശ്വാസത്തിന്റെ ജനാധിപത്യം എന്ന സങ്കല്‍പ്പത്തില്‍ ഉദയം കൊണ്ട ഭക്തിപ്രസ്ഥാന, സാമ്രാജ്യത്വവിരുദ്ധപ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനവും, മനുഷ്യരെ ശ്രേണീകൃതമായി വിഭജിച്ചിരുന്ന ജാതിവ്യവസ്ഥക്ക് ചില വിളളലുകള്‍ ഉണ്ടാക്കി. അത്തരം പ്രതിഷേധത്തിന്റെ പശ്ചാത്തലം മനുഷ്യരെ വിഭജിച്ച് പൂര്‍ണ്ണമായും ശ്രേണീവത്ക്കരിക്കുന്നതിനെ അനുവദിക്കരുതെന്ന ചിന്ത രൂപപ്പെടുത്തി. ജാതിശ്രേണിയോട് തന്നെ ചില വിയോജിപ്പുകള്‍ വളര്‍ന്നുവരാനും ഇതിടയാക്കി. ഈ സാഹചര്യത്തിലാണ് മഹാത്മാഗാന്ധിയുടെ പ്രവര്‍ത്തനങ്ങളും സജീവമായി ഉയര്‍ന്നുവരുന്നത്. വര്‍ണ്ണാശ്രമവ്യവസ്ഥയെ  വെല്ലുവിളിക്കുന്ന തരത്തില്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുളള സ്വാതന്ത്ര്യസമരം ചില സാമൂഹ്യകാര്യപരിപാടികളുമായി കണ്ണിചേര്‍ക്കപ്പെട്ടു. അതിന്റെ ഭാഗമാണ് ആ കാലഘട്ടത്തില്‍ ഉയര്‍ന്നുവെന്ന അയിത്തോച്ചാടനവും മറ്റും.

ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിലെ മോദി ഭാരതം

തീര്‍ച്ചയായിട്ടും അത് പൂര്‍ണ്ണമായും വര്‍ണ്ണാശ്രമവ്യവസ്ഥയെ വെല്ലുവിളിക്കത്തക്കവിധം വളര്‍ന്നുവെന്ന് പറയാനാകില്ല. എങ്കില്‍ തന്നെയും വര്‍ണ്ണാശ്രമവ്യവസ്ഥയ്ക്കകത്ത് പരിഷ്‌കരണപരമായ ചില നടപടികള്‍ക്ക് അത് തുടക്കം കുറിച്ചു. ഇതിലെല്ലാം അസ്വസ്ഥരായ, പ്രത്യേകിച്ചും ജാതിമേല്‍ക്കോയ്മയുടെ ആധുനിക കാലത്തെ പ്രധാനിയായി വളര്‍ന്നുവന്ന സവര്‍ക്കറെ പോലുളളവര്‍ രംഗത്തെത്തി. സവര്‍ക്കെറെ സംബന്ധിച്ചിടത്തളം രണ്ട് ജീവിതമുണ്ട്. സാമ്രാജ്യത്വവിരുദ്ധ ഇടപെടല്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ആവേശത്തോടെ അദ്ദേഹം പ്രശംസിച്ചു. 1909-ലോ മറ്റൊ എഴുതിയ കൃതിയിലാണത്. അത് പിന്നീട് നിരോധിച്ചു. അത് സ്വാതന്ത്രസമരത്തിന് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒന്നാം ഘട്ടമാണ്. പക്ഷെ, 1911-ലെ അറസ്റ്റോടു കൂടി അദ്ദേഹം മാപ്പപേക്ഷ കൊടുത്തു. 1913 നവംബര്‍ 14-ന് എഴുതിയ മാപ്പപേക്ഷ, മാപ്പപേക്ഷകളുടെ ചരിത്രത്തില്‍ സമാനതകളിലാത്തവിധം ലജ്ജാകരമാണ്. സാമ്രാജ്യത്തതിനുമുമ്പിലെ സാഷ്ടാംഗപ്രണാമമാണത്. ആ മാപ്പപേക്ഷയിലൂടെ അദ്ദേഹം സാമ്രാജ്യത്വ ശക്തികള്‍ക്ക് ഒരുറപ്പ് നല്‍കുകയാണ്. താന്‍ വഴിതെറ്റിച്ച കുഞ്ഞാടുകളെ സാമ്രാജ്യത്വത്തിന് അനുകൂലമാക്കാമെന്നാണ് ആ ഉറപ്പ്. പിന്നീട് നമ്മള്‍ കാണുന്നത് 1923-ല്‍ രത്‌നഗിരി ജയിലില്‍ വെച്ച് എഴുതുന്ന ‘ഹിന്ദുത്വ’ എന്ന പുസ്തകമാണ്.

ഗാന്ധി വധക്കേസ് പുനരന്വേഷണം: സംഘടിത നുണകള്‍ പ്രചരിപ്പിച്ച് പാപക്കറ മായ്ച്ചുകളയാനുളള ആര്‍ എസ് എസ് ശ്രമം

ജാതിമേല്‍ക്കോയ്മ വഴി ഇന്ത്യന്‍ ജനതയെ വിഭജിക്കാന്‍ നടത്തിയ ശ്രമം ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. അതുകൂടാതെ സാമ്രാജ്യത്വം ജ്വലിച്ചു നില്‍ക്കുന്ന ഘട്ടത്തില്‍ ദേശീയതയ്ക്ക് മറ്റൊരു നിര്‍വ്വചനം നല്‍കിക്കൊണ്ട് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്ത വിഭജിക്കാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു. ദേശീയത എന്നാല്‍ ദേശപൂജ എന്ന സങ്കല്‍പ്പം അദ്ദേഹം ആ പുസ്തകത്തില്‍ ഉയര്‍ത്തിക്കാണിച്ചു.

(സംഘപരിവാര്‍ സംഘടനകള്‍ ഗോഡ്സെ അനുസ്മരണ പരിപാടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദുമായി സംസാരിച്ച് എഎം യാസിര്‍ തയ്യാറാക്കിയ ലേഖനത്തിന്റെ ഒന്നാം ഭാഗം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‌

കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‌

ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍