UPDATES

വിദേശം

ആശ്ചര്യപ്പെടരുത്; അൽ സഊദ് ഇല്ലാത്ത സൗദി!

മുഹമ്മദ് ബിൻ സൽമാൻ തേർവാഴ്ച തുടങ്ങിയപ്പോൾ തന്നെ ഖാലിദിനെ വീട്ടിലിരുത്തി. മുതയ്ബിനെ കുറച്ച് മാസം കൂടി പൊറുപ്പിച്ചു. ഇപ്പോഴത്തെ കൂട്ട അറസ്റ്റിൽ രണ്ടാളേയും പൊക്കി റിറ്റ്സ് കാൾട്ടണിലെ തറയിൽ കിടത്തി.

അൽ സഊദ് ഇല്ലാത്ത സൗദി!

മുതയ്ബ് ബിൻ അബ്ദുള്ള ഒരു പ്രതീകമാവുകയാണ്. വലിയൊരു രാജ്യവും അതിന്റെ സമ്പത്തും അക്ഷരാർത്ഥത്തിൽ തറവാട്ട് സ്വത്ത് പോലെ ധൂർത്തടിച്ച് വിരാജിച്ച അൽ-സഊദ് കുടുംബത്തിന്റെ പതനത്തിന്റെ പ്രതീകം. ഉഗ്രപ്രതാപിയായിട്ടായിരുന്നു ഇക്കാലമത്രയും ജീവിച്ചത്. തൊട്ടുമുമ്പത്തെ രാജാവായ അബ്ദുള്ളയുടെ മകൻ മാത്രമല്ല, അതിസമ്പന്നനും അതീവ നിർണായകമായ നാഷനൽ ഗാർഡ് സേനയുടെ മേധാവി കൂടിയായിരുന്നു ഈയടുത്ത് വരെ മുതയ്ബ്.

1932 തൊട്ട് ഇന്ന് വരേയുള്ള ആധുനിക സൗദിയുടെ ചരിത്രമെന്നത് സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ ഇഷ്ട ഭാര്യയായ ഹസാ അൽ സുദൈരിയിലെ മക്കളും ബന്ധുക്കളും ചേർന്ന സുദൈരി ചേരിയുടെ വിജയഗാഥയാണ്. സുദൈരികളും രാജകുടുംബത്തിനകത്തെ കിടമത്സരത്തിൽ ഇവരോട് സഖ്യത്തിലായിരുന്ന ഫൈസൽ രാജാവിന്റെ കുടുംബവുമാണ് അധികാരത്തിന്റെ സിംഹഭാഗവും കയ്യടക്കിയിരുന്നത്. പറയത്തക്ക അപവാദമായി വന്നത് മുൻ രാജാവ് അബ്ദുള്ള മാത്രമായിരുന്നു. വലിയ സ്വാധീനശേഷിയുള്ള ശമ്മാർ ഗോത്രത്തിലെ ഭാര്യയിൽ ജനിച്ചതായിരുന്നത് അബ്ദുള്ളയെയും സഹായിച്ചു. ഉമ്മയുടെ കുടുംബ പശ്ചാത്തലം വഴി കിട്ടിയ തുടക്കം പിന്നീട് ശക്തിപ്പെടുത്തിയത് നാഷനൽ ഗാർഡ് വഴി നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ്. ഗോത്ര വിഭാഗങ്ങളിൽ നിന്ന് പ്രത്യേക റിക്രൂട്ട്മെന്റ് വഴി രൂപീകരിച്ച രാജകുടുംബത്തിന്റെ സ്വന്തം സേനയാണ് ‘നാഷനൽ ഗാർഡ്’. അതിന്റെ തുടക്കം തൊട്ട് ഈ സേനയുടെ നേതൃത്വം കൈപ്പിടിയിലൊതുക്കിയാണ് അബ്ദുള്ള അവിശ്വസനീയമായ രീതിയിൽ രാജപദവിയിലേക്ക് എത്തിപ്പെട്ടത്.

അൽ സഊദും വഹാബിസവും വേർ പിരിയുമോ?

സുദൈരി അതികായനായിരുന്ന ഫഹദ് രാജാവിന് തൊണ്ണൂറുകളുടെ മധ്യത്തിൽ തന്നെ അസുഖം വന്ന് കിടപ്പിലായത് അന്ന് കിരീടാവകാശിയായിരുന്ന അബ്ദുള്ളയെ ഫലത്തിൽ രാജാവ് തന്നെയാക്കി. വൈദ്യശാസ്ത്രത്തിന്റെ സാധ്യതകൾ വഴി മാത്രം മുന്നോട്ട് പോയി അവസാനം 2005-ൽ ഫഹദ് മരിക്കുമ്പോഴേക്കും അബ്ദുള്ള നേതൃത്വം ഉറപ്പിച്ചിരുന്നു. രാജാവ് അബ്ദുള്ളയായിരുന്നെങ്കിലും തന്ത്രപ്രധാനമായ മറ്റു സ്ഥാനങ്ങളെല്ലാം സുദൈരി ചേരിയുടെ കയ്യിൽ തന്നെയായിരുന്നു. ഈ പ്രതികൂല സാഹചര്യത്തിലും അബ്ദുള്ള സാധ്യമായ രീതിയിൽ സ്വന്തക്കാരെ വളർത്തി കൊണ്ടുവന്നു. ഇഷ്ട മകനായ മുതയ്ബ് തന്നെയായിരുന്നു ഇതിൽ പ്രമുഖൻ. സ്വന്തം രാശി തെളിയിച്ച നാഷണൽ ഗാർഡിന്റെ ബാറ്റൺ ഏൽപിച്ചു കൊടുത്തു. അവസാന കാലത്ത് മക്കളോടുള്ള സ്നേഹം കുറച്ച് കൂടിയത് സ്വാഭാവികം. സ്വന്തം കാലശേഷം മുതയ്ബിനെ രാജാവാകണമെന്നായിരുന്നു പൂതി. രണ്ട് പതിറ്റാണ്ടോളം അബ്ദുള്ള രാജാവായത് കൊണ്ട് മകൻ സമാന്തരമായി വൻ ബിസിനസ് സാമ്രാജ്യവും കെട്ടിപ്പടുത്തിട്ടുണ്ട്.

സൗദി കുടുംബാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേയ്ക്ക് ?

പിന്നെ 2015-ൽ അബ്ദുള്ള മരണക്കിടക്കയിലായപ്പോൾ സ്വന്തക്കാരനായ ഖാലിദ് അൽ തുവൈജിരിയുടെ നേതൃത്വത്തിൽ അധികാരം സുദൈരിയിലേക്ക് പോവാതിരിക്കാൻ ചില അട്ടിമറി ശ്രമങ്ങളൊക്കെ നടന്നിരുന്നെങ്കിലും മുഹമ്മദ് ബിൻ സൽമാന്റെ അപ്രതീക്ഷിത നീക്കങ്ങളിൽ പാളി. അന്നത്തെ അട്ടിമറി ശ്രമത്തിൽ പങ്കുള്ളത് കൊണ്ട് ഖാലിദിന്റെയും മുതയ്ബിന്റെയും ഭാവി തുലാസിലായിരുന്നു. പ്രതീക്ഷ തെറ്റിയില്ല. മുഹമ്മദ് ബിൻ സൽമാൻ തേർവാഴ്ച തുടങ്ങിയപ്പോൾ തന്നെ ഖാലിദിനെ വീട്ടിലിരുത്തി. മുതയ്ബിനെ കുറച്ച് മാസം കൂടി പൊറുപ്പിച്ചു. ഇപ്പോഴത്തെ കൂട്ട അറസ്റ്റിൽ രണ്ടാളേയും പൊക്കി റിറ്റ്സ് കാൾട്ടണിലെ തറയിൽ കിടത്തി. കടുത്ത മർദനത്തിനിരയാക്കിയതിൽ മുതയ്ബും ഉണ്ടായിരുന്നതായി വാർത്തകൾ പറയുന്നു.

സൗദിയിലെ അധികാരമാറ്റം അഥവാ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാര വിപ്ലവം

ഏതായാലും അറസ്റ്റും മർദനവുമൊന്നും വെറുതെയായിട്ടില്ല. മുഹമ്മദ് ബിൻ സൽമാൻ ഉദ്ദേശിച്ചതെല്ലാം നടക്കുന്ന മട്ടാണ്. അൽ സഊദ് കുടുംബത്തിന്റെ തഴമ്പും കാണിച്ച് ഭാവിയിൽ അനങ്ങാൻ പറ്റാത്ത രീതിയിൽ എല്ലാറ്റിനേയും പേടിച്ചിട്ടുണ്ട്. പിന്നെ ‘അഴിമതിപ്പണം’ എന്ന പേരിൽ ഭീകരമായ കൈക്കൂലി ഈടാക്കിയാണ് വിട്ടയയ്ക്കുന്നത്. മുതയ്ബിൽ നിന്ന് മാത്രം 1 ബില്യൺ ഡോളറിലധികം വാങ്ങിയാണ് വിട്ടയയ്ക്കുന്നതെന്ന് റോയിട്ടേഴ്സ് പറയുന്നു. ദോഷം പറയരുതല്ലോ, ഏതെങ്കിലും ചേരിയോടായി പ്രത്യേക പക്ഷപാതിത്തമോ വിവേചനമോ ബിൻ സൽമാൻ കാണിച്ചിട്ടില്ല. സ്വന്തം ചേരിയായ സുദൈരിയിലെ താപ്പാനകളെ വരെ പിടിച്ചിട്ടിട്ടുണ്ട്. അടുത്ത ശിങ്കിടകളെ മാറ്റി നിർത്തി തലങ്ങും വിലങ്ങും വെട്ടിയിട്ടുണ്ട്. ഭൂമിയിലെ പ്രശ്നങ്ങളെന്തെന്നറിയാതെ അത്യാഡംബരത്തിലും അധികാര ലഹരിയിലും ആറാടിയവരാണ് ദിവസങ്ങൾ കൊണ്ട് ഒന്നുമല്ലാതായത്. 70 ശതമാനത്തിലധികം പണവും കണ്ടുകെട്ടിയാണ് വിട്ടയയ്ക്കുന്നതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

വിപണിക്കുവേണ്ടിയുള്ള സൗദിയുടെ മാറ്റം വഹാബികള്‍ അംഗീകരിക്കുമോ?

രാജ്യം തന്നെ സ്വന്തം കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി അംഗീകരിച്ചു പോന്ന ഒരു കുടുംബത്തിൽ/നാട്ടിൽ നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടത്തിലെ പരിഹാസ്യതയൊന്നും ഇവിടെ പ്രശ്നമല്ല. ഇങ്ങനെയുള്ള ഒരു തട്ടിക്കൂട്ട് ഗുണ്ടാപ്പിരിവ് ഭാവി നിക്ഷേപകരെ അകറ്റുമോ എന്ന ചോദ്യവും പ്രസക്തമല്ല. സമ്പത്തും ദുരഭിമാനവുമെല്ലാം നഷ്ടപ്പെട്ട് നാണം കെട്ടവർ ഒരു ഭീഷണിയാവില്ലെന്ന് ബിൻ സൽമാൻ കണക്കു കൂട്ടുന്നു. പരമാവധി അപമാനിച്ച് പുറത്ത് വിടുന്നത് ബോധപൂർവമാണ്. തൽക്കാലം ഇതുവഴി കുറച്ച് കാശ് കിട്ടുമെന്നതും യാഥാർത്ഥ്യം. നാട്ടുകാരുടെ മുന്നിൽ അഴിമതി വിരുദ്ധ പോരാട്ടം വെച്ച് നന്നായി മാർക്കറ്റിംഗ് നടത്തുന്നുമുണ്ട്. ട്രംപിന്റെയും ഇസ്രായേലിന്റെയും കൂടെ കൂടി പുറത്ത് നടത്തുന്ന കളികൾ വേറെ. പലസ്തീൻ ജനതയെ പൂർണമായും ഒറ്റുന്ന സമാധാന കരാർ (!) ചുട്ടെടുക്കുന്നുണ്ട്. ഒപ്പിടുന്നതോടെ പലസ്തീൻ പോരാട്ടത്തിന്റെ ഖബറടക്കവും നടക്കും. പിന്തുണ കിട്ടാനായി ഭീഷണി, പ്രലോഭനം എല്ലാം തരം പോലെ വീശുന്നു. ബാക്കിയൊക്കെ അപ്പോള്‍ കാണാമെന്നതാണ് ലൈൻ. തിരിച്ചടിയും പരാജയവുമൊന്നും മൂപ്പർക്കൊരു പ്രശ്നമേയല്ല. യമൻ, സിറിയ, ഖത്തർ, ലെബനാൻ… പാളിയ നീക്കങ്ങൾ അനവധിയാണ്; എന്നാലും തുടരും.

തീവ്ര ഇസ്ലാമിനെ ഉപേക്ഷിച്ച് സൗദി ലോകത്തിന് മുന്നില്‍ വാതില്‍ തുറക്കുകയാണ്; കിരിടാവകാശി

ആധുനിക സൗദിയുടെ മുഖമുദ്രയായ അൽ സഊദിനെയും വഹാബിസത്തേയും പൂർണമായി തള്ളിക്കളയണം; രണ്ടും തീർത്തും കാലഹരണപ്പെട്ടതാണ്. പോസ്റ്റ് അറബ് വസന്തത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ മാറ്റങ്ങൾ വരുത്തണം. ഇല്ലെങ്കിൽ ജനാധിപത്യം വന്ന് എല്ലാം പോവും. അൽ സഊദ് കുടുംബത്തെ നിഷ്കരുണം വെട്ടിനിരത്തുകയാണ്, സ്വന്തം ഭാവിയുടെ കാര്യമായത് കൊണ്ട് കൂടെപ്പിറപ്പുകളാണെന്നതൊന്നും പ്രശ്നമല്ല. മുതയ്ബ് ആ വെട്ടിനിരത്തലിന്റെ പ്രതീകമാണ്. എടുക്കാച്ചരക്കായ വഹാബിസവും കയ്യൊഴിയുകയാണ്. പകരം പാശ്ചാത്യ മൂശയിൽ വാർത്തെടുത്ത ‘മിതവാദ ഇസ്ലാം’ ഏറ്റുപിടിക്കും. അതുവഴി കറ കളഞ്ഞ ഏകാധിപത്യത്തിനും അഴിമതിക്കും മറയിടാനാവും.

സൗദി അറേബ്യയില്‍ നീണ്ട കത്തികളുടെ രാത്രി; ഇത് ആസൂത്രിത ശുദ്ധികലശം

പുറംപൂച്ചിനപ്പുറം അനീതിയെയും അഴിമതിയെയും ഏകാധിപത്യത്തെയും ഒരു നിലയ്ക്കും ചോദ്യം ചെയ്യാത്ത ആചാരനുഷ്ഠാനങ്ങൾ മാത്രമുള്ള അരാഷ്ട്രീയ ബോധം എന്നതാണ് ഈ ‘മിതവാദ മതം’ കൊണ്ടുദ്ദേശിക്കുന്നത്. കണ്ണിൽ പൊടിയിടാനുള്ള ‘സ്ത്രീ സ്വാതന്ത്ര്യ’വും കലാ, സാംസ്കാരിക നയങ്ങളും കൂടെയുണ്ടാവും. അറബ് ലോകത്തെ ഏകാധിപതികൾ പതിറ്റാണ്ടുകൾക്ക് മുമ്പ് പയറ്റിത്തെളിയിച്ച മാതൃകയാണിത്. ഹബീബ് ബുർഗൈബയും ബെൻ അലിയുമൊക്കെ വിജയിച്ച ഉദാഹരണങ്ങൾ. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രവേശനമുള്ള യാനിയുടെ സംഗീത പരിപാടി ഇതിന്റെ തുടക്കം മാത്രമാണ്. ബാക്കി വൈകാതെ വരും. 500 ബില്യൺ ഡോളറിന്റെ സ്വപ്ന പദ്ധതിയായ നിയോം ഇതിലെ നിർണായക ചുവടു വെപ്പാവും.

റിറ്റ്‌സ് കാള്‍ട്ടണ്‍: സൗദി രാജകുമാരന്മാര്‍ക്ക്‌ വേണ്ടി മറ്റൊരു കൊട്ടാരം – ആഡംബര ജയില്‍

പക്ഷേ അപ്പോഴും ആംനസ്റ്റി പോലുള്ള ഒരു സംഘടനയുടെ പ്രതിനിധിയെ രാജ്യത്തേക്കടുപ്പിക്കില്ല. പെണ്ണുങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് കൊടുക്കും, പക്ഷേ അവരുടെ രാഷ്ട്രീയം പറയാനനുവദിക്കില്ല. തിയേറ്ററിന് ലൈസൻസ് കൊടുക്കുന്ന പോലെ പത്രങ്ങൾക്ക് ലൈസൻസ് കൊടുക്കില്ല. ശിയാക്കളെയും രാഷ്ട്രീയ എതിരാളികളേയും കൊന്നൊടുക്കുന്നത് തുടരും. ജനാധിപത്യത്തെയും പൗര സ്വാതന്ത്രത്തെയും പൂർണമായും അകറ്റി നിർത്തുമ്പോഴും തോമസ് ഫ്രീഡ്മനും ന്യൂയോർക്ക് ടൈംസും ഹാരറ്റ്സുമെല്ലാം പാടിപ്പുകഴ്ത്തും – മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന ‘അറബ് വസന്ത’ത്തേയും ‘വിപ്ലവ’ത്തേയും കുറിച്ച് അവർ വാചാലരാവും. അൽ സഊദ് സംഘം ചേർന്ന് കൊള്ളയടിച്ചതിന് പകരം സൽമാനും ശിങ്കിടികളും മാത്രമായി കൊള്ളയടിക്കും. എന്നാലും പാശ്ചാത്യ ആയുധ, മൂലധന ശക്തികൾക്കും രാഷ്ട്രീയ നേതൃത്വത്തിനും സൗദി എന്ന വിപണിയിലേക്ക് തുറന്ന പാത ഉള്ളിടത്തോളം കാലം അവരുടെ പാടിപ്പുകഴ്ത്തലുകൾ തുടരും.

അതിനിടക്ക് മുഹമ്മദ് ബിൻ സൽമാൻ, പിതാവ് സൽമാൻ രാജാവിനെ പിടിച്ചിറക്കി രാജാവായി പ്രഖ്യാപിക്കുന്നോ അതോ പുള്ളി സ്വയം മാറിക്കൊടുക്കുന്നോ എന്നത് കാത്തിരുന്ന് കാണാം.

സൗദി മാഫിയാ ഭരണത്തിലേക്ക്

ചെറുപ്പമാകുന്ന സൗദി രീതികള്‍ മാറ്റുമോ; പുതിയ കിരീടാവകാശി നല്‍കുന്ന സൂചനകള്‍ എന്തൊക്കെ?

സൗദി ആരുടെ ‘കറവപ്പശു’? സല്‍മാന്റെ അരമനയിലെ നാടകം വൈറ്റ് ഹൗസിന്റെ തിരക്കഥയോ?

സല്‍മാന്‍ രാജകുമാരന്റെ വെട്ടിനിരത്തല്‍: ‘തല പോയ’ പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആരാണ്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

സാമൂഹിക നിരീക്ഷകന്‍, സോഫ്റ്റ്‌വേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍