UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

ട്രെന്‍ഡിങ്ങ്

ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയണമെങ്കില്‍ ആ നാലുപേരും ആദ്യം രാജിവയ്ക്കണം- ഹരീഷ് ഖരെ എഴുതുന്നു

കഴിഞ്ഞ വെള്ളിയാഴ്ച ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഇനി സാധിക്കുമോ?

ഹരീഷ് ഖരെ

ഇനി എന്താണ്? ‘ഭിന്നാഭ്രിപായം’ പ്രകടിപ്പിച്ച ജഡ്ജിമാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഇനി സാധിക്കുമോ?

അതിലും പ്രധാനമായി സുപ്രീം കോടതിയുടെ ധാര്‍മ്മിക വിശ്വാസ്യത ഇനിയെങ്ങനെയാണ് പുതുക്കിപ്പണിയാന്‍ സാധിക്കുക? നിയമപരമായ അധികാരങ്ങള്‍ കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കും. എന്നാല്‍ തങ്ങളുടെ മുഖ്യനുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നാലു ജഡ്ജിമാര്‍ പരസ്യമായി രേഖപ്പെടുത്തിയതോടെ, ഇതിനകം തന്നെ കുറഞ്ഞുകൊണ്ടിരിക്കുന്ന കോടതിയുടെ തേജസും പ്രഭാവലയവും പൂര്‍ണമായും ഒഴുകിപ്പോയി. സംവിധാനം തന്നെ തകര്‍ന്ന് തരിപ്പണമായിരിക്കുന്നു.

തങ്ങളുടെ അഭിപ്രായങ്ങളുമായി നാലു ജഡ്ജിമാര്‍ പൊതുവേദിയില്‍ എത്തരുതായിരുന്നു എന്നാണ് മുട്ടുവിറപ്പിക്കുന്ന, പരമ്പരാഗത കാഴ്ച്ചപ്പാട് പറയുന്നത്. എല്ലാറ്റിനുപരിയായി, നമ്മുടെ അവസാന പ്രതീക്ഷയാണ് ജൂഡീഷ്യറി. ജഡ്ജിമാരും ‘വിഭാഗീയ കൂട്ടങ്ങളാ’ണെന്ന് വ്യക്തമാവുന്നപക്ഷം പൗരന്മാര്‍ക്ക് മൊത്തം ‘സംവിധാന’ത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. അഴിമതിരാഹിത്യത്തിന്റെയും അപ്രമാധിത്വത്തിന്റെയും വളരെ നേര്‍ത്ത മുഖംമൂടി അതിലംഘിക്കപ്പെട്ടിരിക്കുന്നതായി എല്ലാവരും ഭയപ്പെടുന്നു.

ഈ വാദത്തിന് ചില ഗുണങ്ങളുണ്ട്; എന്നാല്‍ ഈ മൂടിവെക്കല്‍ കഥയ്ക്ക് പലപ്പോഴും ഭാര്യയെ തല്ലുന്നതരത്തിലുള്ള മേല്‍ക്കോയ്മ മാത്രമേയുള്ളു. സ്ത്രീകള്‍ അതിനെ കുറിച്ച് ഒരിക്കലും വീടിന് പുറത്ത് സംസാരിക്കില്ല; ഒന്നുമല്ലെങ്കിലും കുടുംബാഭിമാന പ്രശ്‌നമാണല്ലോ അത്.

മെഡിക്കല്‍ കോഴ കേസില്‍ ജുഡീഷ്യല്‍ അഴിമതി സംബന്ധിച്ച് നിര്‍ണായകമാകുന്ന ഫോണ്‍ സംഭാഷണം പുറത്ത്

സത്വരശ്രദ്ധ ആവശ്യപ്പെടുന്ന ചോദ്യം ഇതാണ്: തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സൗഹാര്‍ദപരമായ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് സാധിക്കാതിരുന്നത് എന്തുകൊണ്ടാണ്? വെള്ളിയാഴ്ച നടന്ന സംഭവങ്ങളുടെ നിര്‍മിതി കുറെക്കാലമായി നടക്കുന്ന ഒന്നാണെന്ന് വേണം അനുമാനിക്കാന്‍. നീതിപീഠത്തിന്റെ തന്ത്രജ്ഞതയുടെയും വ്യക്തിപരമായ ആര്‍ജ്ജവത്തിന്റെയും ഭാരവുമായി പൊരുത്തപ്പെടാന്‍ ബഞ്ചിലുള്ള ചില ഇടുങ്ങിയ മനസുകള്‍ക്ക് സാധിക്കാതിരിക്കുന്നതിനുള്ള ചില സൂചനങ്ങള്‍ കുറച്ചു മാസങ്ങളായി നമുക്ക് ലഭിക്കുന്നുണ്ട്. ജഡ്ജിമാരും ചില മുതിര്‍ന്ന അഭിഭാഷകരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു.

പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്വത്തിന്റെ അഭാവം നിലനിന്നിരുന്നു എന്ന് വ്യക്തമാണ്; ചീഫ് ജസ്റ്റിസും ചില സഹജഡ്ജിമാരും തമ്മിലുള്ള ആശയവിനിമയരേഖ മുറിഞ്ഞുപോയിരുന്നു.

ഇന്നുള്ള ജഡ്ജിമാരില്‍ ഭൂരിപക്ഷവും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഇടത്തക്കാരാണ് എന്നുള്ളത് നിറംപിടിപ്പിക്കാത്ത വസ്തുതയാണ്; ചിലര്‍ അതിലും താഴെയുള്ളവരും. ജഡ്ജിമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ അല്‍പബുദ്ധികള്‍ക്ക് അനുകൂലമാകുന്നു. കൊളീജിയം സംവിധാനം സ്ഥാപനവത്കരിക്കപ്പെട്ടതോടെ, വിഭാഗീയതയുടെ സ്വാഭാവിക വളര്‍ച്ചയും ഉണ്ടാവുന്നു. ഏതായാലും ബാറുകളിലെ ആദായകരമായ അഭിഭാഷകവൃത്തി തെരഞ്ഞെടുക്കാനാണ് സാമര്‍ത്ഥ്യവും കൂര്‍മബുദ്ധിയുമുള്ള നിയമഹൃദയത്തിന്റെ ഉടമകള്‍ താല്‍പര്യം കാണിക്കുന്നത്. ഇതൊരു പുതിയ പ്രതിഭാസമല്ല; യഥാര്‍ത്തില്‍ കഴിഞ്ഞ ദശാബ്ദത്തിലോ മറ്റോ ആണ് ബാറുകളില്‍ നിന്നും ബഞ്ചുകളിലേക്ക് നേരിട്ടുള്ള സ്ഥാനക്കയറ്റങ്ങള്‍ നമ്മള്‍ കാണാന്‍ തുടങ്ങിയത്.

പക്ഷേ, സുപ്രീം കോടതിയിലേക്ക് അവര്‍ എത്തപ്പെടുമ്പോഴേക്കും തളര്‍ന്ന് തുടങ്ങിയിരിക്കും; ഊര്‍ജ്ജസ്വലതയും തീക്ഷണതയും നഷ്ടമാകുന്ന മിക്കവരും, വലിയ കോലാഹലങ്ങള്‍ ഇല്ലാതെ അവസാനത്തെ മൂന്നോ നാലോ വര്‍ഷം തള്ളിനീക്കുന്നതില്‍ സംതൃപ്തരാവുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ സാമ്പത്തികരംഗം ക്രമാതീതമായി വികസിക്കുകയും വലിയ വാതുവയ്പുകള്‍ ഉള്‍പ്പെടുന്ന കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടുന്നതിന് നീതിപീഠങ്ങള്‍ ക്ഷണിക്കപ്പെടുകയും ചെയ്യുന്നു. ജൂഡീഷ്യല്‍ സംവിധാനങ്ങളെ സ്വാധീനിക്കാന്‍ വന്‍ കോര്‍പ്പറേറ്റ് തലവന്മാര്‍ക്ക് തങ്ങളുടേതായ പോക്കറ്റുകള്‍ ഉണ്ടെന്ന് അറിയേണ്ടിവരുന്നതില്‍ വലിയ അത്ഭുതത്തിന് അവകാശമില്ല.

സുപ്രീംകോടതി ജഡ്ജിമാരുടെ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ നടക്കുന്നത് അമിത് ഷായെ രക്ഷിക്കാനുള്ള ശ്രമം?

നിലവാരം കുറഞ്ഞവരായാലും അല്ലെങ്കിലും, നമ്മുക്ക് ഉള്ള ജഡ്ജിമാര്‍ അവര്‍ മാത്രമാണ്; പൗരന്മാര്‍ക്ക് വിശ്വാസം അര്‍പ്പിക്കാന്‍ കഴിയുന്ന ഒരേയൊരു ജുഡീഷ്യറി ഉന്നത നീതിപീഠം മാത്രമാണ്. ജഡ്ജിമാര്‍ രാഷ്ട്രീയക്കാരുടെ നിലവാരത്തിലേക്ക് സ്വയം താഴുന്നതില്‍ രാഷ്ട്രീയ ആള്‍ക്കൂട്ടങ്ങള്‍ അസന്തുഷ്ടരായിരിക്കുകയില്ല തന്നെ.

കോടതിയുടെ സല്‍പ്പേരും ആത്മാഭിമാനവും വീണ്ടെടുക്കുന്നതിന്റെ ഉത്തവാദിത്വവും അതിന് മുന്‍കൈയെടുക്കാനുള്ള ചുമതലയും ജഡ്ജിമാരില്‍ നിക്ഷിപ്തമാണ്. വെള്ളിയാഴ്ച രാജ്യത്തോട് പറഞ്ഞ കാര്യങ്ങളില്‍ ശക്തമായി വിശ്വസിക്കുന്നുണ്ടെങ്കില്‍ എതിരഭിപ്രായക്കാരായ നാല് ജഡ്ജിമാരും രാജി വെക്കണമെന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഉന്നത നീതിപീഠ സ്ഥാപനത്ത പ്രതിരോധിക്കുന്നതിനുള്ള പരമത്യാഗമായി അത് മാറും. എന്നാല്‍ മാത്രമേ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് സ്ഥാനമൊഴിയണമെന്ന ചിന്തയുണ്ടാവൂ. അതിനുശേഷം മാത്രമേ കോടതിയുടെ ധാര്‍മ്മിക വിശ്വാസ്യത പുനഃസൃഷ്ടിക്കുന്ന പ്രക്രിയയുമായി നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കൂ.

നന്ദി സര്‍ക്കാരേ, നന്ദി…ഞങ്ങള്‍ക്കെതിരെ കേസെടുത്തതിന്…

ഞങ്ങളുടെ വെളിപ്പെടുത്തലിന്റെ പേരില്‍ (ജനുവരി നാല്) വലിയ ദേഷ്യം പ്രകടിപ്പിക്കുകയും ക്രിമിനല്‍ നിയമപുസ്തകം ഞങ്ങളില്‍ പലര്‍ക്കും എറിഞ്ഞുതരാന്‍ ആഗ്രഹിക്കുകയും ചെയ്യുകവഴി ഞങ്ങള്‍ക്ക് ആവേശഭരിതമായ ഒരാഴ്ച സമ്മാനിച്ച ആധാര്‍ ഉദ്യോഗസ്ഥര്‍ക്ക് നന്ദി. ഇത് വിരട്ടലിന്റെ പഴകിയതും ലളിതവുമായ ഒരു രീതിയാണിത്. ഞങ്ങളില്‍ ഇതൊരു മതിപ്പും ഉണ്ടാക്കിയിട്ടില്ല, തരിമ്പിനു പോലും.

വെല്ലുവിളി സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു. യഥാര്‍ത്ഥത്തില്‍, ഒരു വെല്ലുവിളിയും ഏറ്റെടുക്കാനില്ല; ഒരു പത്രം എന്ന നിലയില്‍ പൊതുതാത്പര്യര്‍ത്ഥം അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഏറ്റെടുക്കുന്നതിനുള്ള ഞങ്ങളുടെ അവകാശവും ആത്മാര്‍ത്ഥയും ഊട്ടിയുറപ്പിക്കുക മാത്രമേ ഞങ്ങള്‍ ചെയ്യേണ്ടതുള്ളൂ.

ആധാര്‍ നവീകരണം ഒരുതരത്തിലുള്ള അധിനിവേശ സംവിധാനമായി മാറിയിട്ടുണ്ട്. ഒരു പരിമിത അഭ്യാസമായി തുടങ്ങിയ ഈ പരിപാടി ഒരു വിശാല, കടന്നുകയറ്റ ഉപകരണമായി വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. ‘ദേശീയ സുരക്ഷ’യുടെ പേരിലും പൗരന്മാര്‍ ചെയ്യുന്നതും ചെയ്യാത്തതുമായ എല്ലാ കാര്യവും നിരീക്ഷിക്കണമെന്ന ഔദ്യോഗിക സുരക്ഷാ ഏജന്‍സികളുടെ മര്‍ക്കടമുഷ്ടി കാരണവുമാണ് ഈ വ്യാപനം നടക്കുന്നത്. ഇത് ദീര്‍ഘദൂര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു സാങ്കേതിക സ്റ്റാലിനിസമാണ്.

ട്രിബ്യൂണിനും എന്റെ സഹപ്രവര്‍ത്തക രചന ഖൈരയ്ക്കും എതിരായ തങ്ങളുടെ പ്രഥമ വിവര റിപ്പോര്‍ട്ട് ഇത്തരത്തിലുള്ള ഒരു പ്രതികരണമാവും സൃഷ്ടിക്കുക എന്ന് ഔദ്യോഗിക ഉദ്യോഗസ്ഥര്‍ ഒരുപക്ഷേ പ്രതീക്ഷിച്ചു കാണില്ല. ദേശവ്യാപകമായി നൈസര്‍ഗിക പ്രതിഷേധം ഉയര്‍ന്നു. പൊതുവായ അഭിപ്രായം ഇതായിരുന്നു: ‘മെസഞ്ചറിനെ വെടിവെക്കരുത്’. ഇത് മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ഒരു ശ്രമം മാത്രമല്ല, മാധ്യമ സമൂഹം മാത്രമല്ല പൗരസമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും കൃത്യമായി അനുഭവിക്കുന്നു.

ജസ്റ്റിസ് അരുണ്‍ മിശ്രയാണോ ചീഫ് ജസ്റ്റിസിന്റെ പ്രിയപ്പെട്ട ജഡ്ജി; നാല് ജഡ്ജിമാരുടെ ലക്ഷ്യം അരുണ്‍ മിശ്രയോ?

മാധ്യമ സ്വാതന്ത്ര്യത്തെ പ്രതിരോധിച്ചുകൊണ്ട് ചെറിയ പട്ടങ്ങളില്‍ നടന്ന പ്രതികരണങ്ങള്‍ എനിക്ക് ഊഷ്മളമായ ഒരു ആശ്വാസമായി. ദി ട്രിബ്യൂണിനെ പ്രതിരോധിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ വിദൂരസ്ഥ പ്രദേശങ്ങളായ കേരളത്തിലും ആന്ധ്രപ്രദേശിലും വരെ നടന്നതായാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. വളരെ സമാശ്വാസം തരുന്ന ഒന്ന്.

ഈ ആഴ്ച അവസാനം 85 വയസു തികയുന്ന പ്രൊഫസര്‍ ഡയറ്റ്മാര്‍ റോഥര്‍മുണ്ട് എന്ന ഇന്ത്യയുടെ ഒരു വലിയ സുഹൃത്ത്, കാന്‍സറിനെതിരായ പോരാട്ടത്തിലാണ്. മഹത്തായ മനുഷ്യനും പണ്ഡിതനുമായ അദ്ദേഹത്തെ ആശംസിക്കാന്‍ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും.

അദ്ദേഹത്തെ 20 വര്‍ഷമായി എനിക്ക് നേരിട്ടറിയാമെങ്കിലും അതിനും വളരെ മുമ്പ് തന്നെ അദ്ദേഹത്തിന്റെ കൃതികള്‍ പരിചിതമായിരുന്നു. ഹെയ്‌ഡല്‍ബര്‍ഗ് സര്‍വകലാശാലയുടെ തെക്കനേഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പണ്ഡിതര്‍ക്ക് അദ്ദേഹം എപ്പോഴും ആതിഥ്യമരുളി.

ഹെയ്‌ഡല്‍ബര്‍ഗ് സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തെക്കനേഷ്യന്‍ ചരിത്ര പ്രൊഫസറായിരുന്ന അദ്ദേഹം, ഏകദേശം ഒറ്റയ്ക്ക് തന്നെ ജര്‍മ്മന്‍ പണ്ഡിതന്മാര്‍ക്കും അക്കാദമിക് വിദഗ്ധര്‍ക്കും ഇടയില്‍ ഇന്ത്യയെ കുറിച്ചും ഇന്ത്യന്‍ പഠനങ്ങളെ കുറിച്ചുമുള്ള താല്‍പര്യം നിലനിര്‍ത്തി. അതും യൂറോപ്യന്‍ റഡാറില്‍ ഇന്ത്യ ഒരു അദൃശ്യ സാന്നിധ്യമായി നില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍.

തെക്കനേഷ്യന്‍ ചരിത്രത്തിലും രാഷ്ട്രീയത്തിലും സമൂഹത്തിലും ആണ്ടിറങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കനപ്പെട്ട വായനാനുഭവമായിത്തീരുന്ന ഒരു ഡസനിലേറെ പുസ്തകങ്ങള്‍ അദ്ദേഹം ഇന്ത്യയെ കുറിച്ചെഴുതി.

പ്രദേശത്തെമ്പാടും നിന്നുള്ള പണ്ഡിത പ്രതിഭകളെ ആകര്‍ഷിച്ചുകൊണ്ട് തെക്കനേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് അദ്ദേഹം നേതൃത്വം നല്‍കി. ഇന്ത്യന്‍ കാര്യങ്ങളിലുള്ള പ്രൊഫസര്‍ റോഥര്‍മുണ്ടിന്റെ ആജീവനാന്തം ബന്ധമാണ് ഇന്ത്യ വിദഗ്ധരുടെ വലിയ നിര തങ്ങള്‍ക്കുണ്ടെന്ന് ജര്‍മ്മനിക്ക് വീമ്പിളക്കാന്‍ സാധിക്കുന്നതിന്റെ അടിസ്ഥാന കാരണം. ഈ മനുഷ്യനെ ആദരിക്കാനുള്ള ഒരു മാര്‍ഗ്ഗം ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തിന്റെ അവസാന തുരുത്താണ്; വിശ്വാസ്യത തിരിച്ചുപിടിച്ചേ തീരൂ

എന്നെയും എന്റെ സഹപ്രവര്‍ത്തക രചന ഖൈരയെയും ജയിലാക്കാനുള്ള ആഗ്രഹത്തില്‍ അധികാരികള്‍ ഇഴഞ്ഞെത്താനുള്ള സാധ്യത ഒരു ചെറിയ സമയത്തേക്ക് നിലനിന്നിരുന്നു. ജയിലില്‍ പുസ്തകങ്ങള്‍ അനുവദിക്കുമോ എന്നതും എങ്ങനെയാണ്, ഏത് തരം പുസ്തകങ്ങളാണ് കൈയിലെടുക്കേണ്ടത് എന്നതുമായിരുന്നു ആദ്യ ആശങ്ക. സുഹൃത്തുക്കള്‍ ഗര്‍വ്വിഷ്ടമായ ചില നിര്‍ദ്ദേശങ്ങള്‍ വച്ചു. പക്ഷെ കാപ്പിയില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. അത് അവിടം വരെ എത്തില്ല.ഈ ലോഹ്രി കാലത്ത് നിങ്ങള്‍ ഗജ്ജാക്ക് ആസ്വദിച്ചതായി ഞാന്‍ പ്രതീക്ഷിക്കുന്നു: കട്ടന്‍ കാപ്പിയെക്കാള്‍ നല്ലതാണത്.

സുപ്രീംകോടതിയിലെ പൊട്ടിത്തെറി: ലോയ കേസ് തന്നെ പ്രധാന പ്രശ്നം

ജുഡീഷ്യറിയോട് ജനാധിപത്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിയ ആ നാലുപേരെക്കുറിച്ച്‌

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍