UPDATES

റൂബി ക്രിസ്റ്റിന്‍

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

റൂബി ക്രിസ്റ്റിന്‍

ട്രെന്‍ഡിങ്ങ്

ശബരിമല സമരത്തിലെ ‘കുലസ്ത്രീകള്‍’; അമേരിക്കന്‍ സ്ത്രീ സമത്വ ചരിത്രം നമ്മോട് പറയുന്നത്

ശബരിമലയിൽ പ്രവേശിക്കാൻ തയ്യാറായ സ്ത്രീകൾക്ക് നേരെ പലപ്പോഴും ഉയർന്നു വരുന്ന പ്രചാരണമാണ് അവൾ മദ്യപിക്കും പുക വലിക്കും എന്നൊക്കെ. ഇവയൊക്കെ ചെയ്യുന്ന പുരുഷന്മാർക്ക് മലകയറ്റം ബാധകമല്ല എന്നത് ശ്രദ്ധിക്കണം.

1976, Washington DC; അന്ന് നൂറു കണക്കിന് സ്ത്രീകൾ തെരുവിലിറങ്ങി കയ്യിൽ പ്രതിഷേധത്തിന്റെ പ്ലെക്കാർഡുകളുമായി. അവരുടെ ആവശ്യം ഒന്ന് മാത്രമായിരുന്നു, ‘ഞങ്ങളെ സ്ത്രീകളായി ജീവിക്കാൻ അനുവദിക്കൂ, തുല്യതക്കുള്ള നിയമം നടപ്പാക്കരുത്, അത് ഞങ്ങളുടെ സ്ത്രീത്വം നഷ്ടപ്പെടുത്തും’ (Prasad, 2018)

Phyllis Schlafly നയിച്ച ഈ ജാഥ, ‘women who want to be women’ എന്നറിയപ്പെട്ട ഇവർ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു. അവരുൾപ്പെടെ ഉള്ള സ്ത്രീകളുടെ പ്രതിഷേധം അമേരിക്കയിലെ ‘equality rights amendment’നു എതിരേയായിരുന്നു.
അതായത് സ്ത്രീകൾക്ക് വോട്ടവകാശം, സ്ഥലം കൈവശം വെക്കാൻ ഉള്ള അവകാശം തുടങ്ങിയവ പാസ്സാക്കിയുള്ള ഒരു നിയമ നിര്‍മ്മാണത്തിന് എതിരെ ഉള്ള സമരം.

1870ൽ വിക്ടോറിയ രാജ്ഞി സ്ത്രീകളുടെ അവകാശ സമരത്തെ കുറിച്ചു സർ തിയോഡര്‍ മാര്‍ട്ടിന് പരാതി എഴുതി; ‘ഭ്രാന്തമായ കുരുട്ടുബുദ്ധിയുടെ ചതിനിറഞ്ഞ ആശയം’ (Sen, 2001) അക്കാലത്തു തുല്യത എന്ന ആശയം പോലും അവർക്കു ഭ്രാന്തമായ ചതിക്കുഴിയായി തോന്നി.

ശബരിമല സ്ത്രീപ്രവേശന സുപ്രീം കോടതി വിധിക്ക് ശേഷം തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയും, ബസിൽ കയറി ഇറങ്ങി പരിശോധിക്കുകയും, നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ ചടഞ്ഞിരിക്കുകയും ചെയ്യുന്ന ചില സ്ത്രീകളെ കാണുമ്പോൾ ചരിത്രം അറിയാവുന്നവർ അത്ഭുതപ്പെടും എന്ന് തോന്നുന്നില്ല. ‘’women who want to be women’ അല്ലങ്കിൽ ‘കുലസ്ത്രീകൾ’ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. അവകാശങ്ങൾക്കായി നടത്തിയിട്ടുള്ള സമരങ്ങളിൽ പലതിലും ഏറ്റവും കൂടുതൽ പ്രതിരോധം സൃഷ്ടിച്ചിട്ടുള്ളതും ഇവരും ചേർന്നാണ്.

എന്തുകൊണ്ടാണ് സ്ത്രീകളിൽ നിന്ന് തന്നെ ഇത്തരം ഒരു പ്രതിരോധം എന്നത് ജൻഡർ സൈദ്ധാന്തികര്‍ നടത്തുന്ന ഗവേഷണങ്ങളുടെ ഭാഗമാണ്. സ്ത്രീ/പുരുഷൻ/മറ്റു ജൻഡറുകൾ എന്നീ നിര്‍മ്മിതിയെ കുറിച്ച് പോലും തീരെ ബോധവാന്മാരല്ലാത്ത ഒരു സമൂഹം അവരിൽ നിന്നും മറ്റെന്തു പ്രതീക്ഷിക്കാനാണ്. ഒരു കുഞ്ഞു ജനിക്കുന്ന നിമിഷം തന്നെ, അത് ആണാണോ/പെണ്ണാണോ എന്നത് ലിംഗം നോക്കി നിശ്ചചയിക്കപ്പെടുന്നു. പിന്നീട് വസ്ത്രധാരണം മുതൽ അങ്ങോട്ട് നടപ്പും എടുപ്പും വരെ ജൻഡർ അല്ലെങ്കിൽ ആ ലിംഗത്തിനു അനുസരിച്ചു തീരുമാനിക്കപ്പെടുന്നു.

‘അയ്യേ നീ എന്തിനാ പെണ്ണുങ്ങളെ പോലെ പറയുന്നേ..’
‘ഇതെന്താ പെണ്ണുങ്ങളെപോലെ പന്തെറിയുന്നേ.. ‘
‘ഇവന് പെണ്ണുങ്ങളെ പോലെ നാണം ആണല്ലോ ‘
‘മോളെ കാലടുപ്പിച്ചു ഇരിക്ക്, അടങ്ങി ഒതുങ്ങി നടക്കണം’; തുടങ്ങിയ പറച്ചിലുകളിലൂടെ നമ്മൾ ഒരു പുരുഷനെ/സ്ത്രീയെ വാർത്തെടുക്കും. കസബയും നരസിംഹവും പോലെയുള്ള സിനിമകളിലൂടെ അത് സമൂഹത്തിൽ ഊട്ടി ഉറപ്പിക്കും. പെണ്ണത്തം, സഹനം, ക്ഷമ തുടങ്ങിയ സ്വഭാവവിശേഷങ്ങളുമായി കൂടി യോജിപ്പിക്കും. പുരുഷത്വം നായകൻ, മത്സരം, കൈയേറ്റം, തുടങ്ങിയുള്ള സ്വഭാവം കൊണ്ട് വാഴ്ത്തപ്പെടും. ഇത് നമ്മുടെ സംസ്കാരത്തിൽ കഥകളിലൂടെ, പാട്ടുകളിലൂടെ, ചിഹ്നങ്ങളിലൂടെ അലിഞ്ഞു ചേരും. രാജകുമാരിയെ രക്ഷിക്കാൻ വരുന്ന രാജകുമാരന്മാർ. നായികയെ രക്ഷിക്കാൻ വില്ലനെ ഇടിച്ചിടുന്ന നായകന്മാർഎന്നിങ്ങനെ. പെണ്ണ് വർണിക്കപ്പെടുന്നത് അവളുടെ അഴകിലൂടെയാണ്. കാലിന്മേൽ കാലു വെച്ചിരിക്കുന്ന ഒരു പെൺകുട്ടിയെ ചിലരെങ്കിലും അഹങ്കാരിയായി മുദ്ര കുത്തുന്നത് കണ്ടിട്ടില്ലേ? മറിച്ചു ഒരു ആൺകുട്ടി അത് ചെയ്താൽ അംഗീകരിക്കപ്പെടും. കാരണം അത് പുരുഷ ചിഹ്നമാണ്.

ശബരിമലയിൽ പ്രവേശിക്കാൻ തയ്യാറായ സ്ത്രീകൾക്ക് നേരെ പലപ്പോഴും ഉയർന്നു വരുന്ന പ്രചാരണമാണ് അവൾ മദ്യപിക്കും പുക വലിക്കും എന്നൊക്കെ. ഇവയൊക്കെ ചെയ്യുന്ന പുരുഷന്മാർക്ക് മലകയറ്റം ബാധകമല്ല എന്നത് ശ്രദ്ധിക്കണം. മറ്റൊന്ന് പെണ്ണിന്റെ ‘ചോരുന്ന, നിയന്ത്രണ വിധേയം അല്ലാത്ത’ ശരീരം പെണ്ണിനെ അശുദ്ധയാക്കി മുദ്രകുത്താൻ ഉപയോഗിക്കുന്നു.

‘പരിശുദ്ധി’യുടെ ഭാഷ വെളുപ്പാണ്, പൗരോഹിത്യം ആണ്, ബ്രഹ്മണൻ ആണ്, പുരുഷൻ ആണ്. അശുദ്ധി ഇല്ലാതെ പരിശുദ്ധി ഇല്ല. പണ്ടത്തേതു പോലെ ജാതി പറഞ്ഞു അശുദ്ധി അത്ര എളുപ്പവും അല്ല. പെണ്‍ശരീരം തന്നെ ആണ് എന്നും അശുദ്ധി കൽപ്പിക്കാൻ ഏറ്റവും ഉചിതം, ചോദ്യം ചെയ്യാൻ ചിലപ്പോൾ സ്ത്രീകൾ പോലും മുതിരില്ല. അവരുടെ ഉള്ളിൽ ചെറുപ്പം മുതലേ കണ്ടിഷൻ ചെയ്യപ്പെട്ട ഭാവം, വിശ്വാസം, അങ്ങനെ ഉടലെടുത്ത സ്വഭാവം അതൊന്നും ചോദ്യം ചെയ്യാൻ അനുവദിക്കില്ല.

ചെറുപ്പത്തിൽ ആർത്തവകാലത്തു പള്ളിയിൽ പോകണ്ട, അമ്പലത്തിൽ കയറരുത് എന്ന് വിധിക്കപ്പെടുമ്പോൾ തന്നെ ആ വിശ്വാസം അവളിൽ ഉടലെടുക്കും. അതുകൊണ്ടു തന്നെ അവൾ കയറില്ല. ആ വിശ്വാസം അത്ര ശക്തമാണ്. ഈ സമരത്തിന് ഇറങ്ങിത്തിരിക്കുന്ന കുറച്ചു പാവം സ്ത്രീകളിലെ വിശ്വാസം അത്ര എളുപ്പം മാറ്റാൻ ആവില്ല. കാലം ഇനിയും എടുക്കും. സംസ്കാരത്തിൽ അടിയുറച്ചുപോയ വിശ്വാസമാണത്.

വിദ്യാഭ്യാസത്തിൽ ജൻഡർ പാഠ്യഭാഗമായി ഉൾപ്പെടുത്തിയാൽ, അതേക്കുറിച്ചു നമ്മുടെ കുഞ്ഞുങ്ങൾ ബോധവാൻമാരായി മാറിയാൽ ചിലപ്പോൾ നാളത്തെ തലമുറ മാറി ചിന്തിച്ചേക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Sen, A., 2001. The many faces of gender inequality. New republic, pp.35-39.
Prasad, 2018.bbc news. Available at. https://www.bbc.co.uk/news/world-us-canada-44319712

ശബരിമലയില്‍ ‘സ്ത്രീപ്രവാഹം’: 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട്

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

“സുപ്രിം കോടതി എന്തു വിധിച്ചാലും ഞങ്ങളാരും ശബരി മല കയറാന്‍ പോകുന്നില്ല”

തന്ത്രി പദം പെണ്ണുങ്ങള്‍ക്ക് കൊടുക്കുമോ? ഹിന്ദു മതത്തില്‍ ആര് എപ്പോഴാണ് സ്ത്രീകളോട് റെഡിയാണോ എന്ന് ചോദിച്ചിട്ടുള്ളത്?-ജെ ദേവിക

ദീപക്കുട്ടീ, ഇത്രേം ഇമോഷണലാവാതെ, ഈ നിയമമൊക്കെ ആവശ്യമുള്ളവർ ഉപയോഗിച്ചോളുമെന്നേയ്; രാഹുല്‍ ഈശ്വറിന്റെ ഭാര്യയ്ക്ക് കലക്കന്‍ മറുപടി

റൂബി ക്രിസ്റ്റിന്‍

റൂബി ക്രിസ്റ്റിന്‍

യുകെ യോര്‍ക്ക് സര്‍വ്വകലാശാലയില്‍ ഗവേഷക. ജേര്‍ണലിസം, മാനേജ്മെന്‍റ് എന്നിവയില്‍ ബിരുദം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍