UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിപക്ഷത്തിന് ഇഎംഎസ് കമ്മ്യൂണിസ്റ്റ് നേതാവ് മാത്രം: പുഷ്പാര്‍ച്ചന ബഹിഷ്‌കരിച്ചു

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെന്ന പരിഗണന നല്‍കിയില്ല

ഐക്യ കേരളത്തിന്റെ ആദ്യ നിയമസഭ സമ്മേളനം ചേര്‍ന്നതിന്റെ അറുപതാം വാര്‍ഷികമായ ഇന്ന് നിയമസഭ വളപ്പിലെ ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന ചടങ്ങ് പ്രതിപക്ഷമായ യുഡിഎഫ് ബഹിഷ്‌കരിച്ചു. ഇഎംഎസ് കമ്മ്യൂണിസ്റ്റ് നേതാവ് മാത്രമാണെന്ന് വിലയിരുത്തിയാണ് പ്രതിപക്ഷം ആദ്യ കേരള മുഖ്യമന്ത്രിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്നും വിട്ടുനിന്നത്.

ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 7.30നാണ് നിയമസഭ മന്ദിരത്തിന് മുന്നിലെ നാല് പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തിയത്. ഇതില്‍ ഇഎംഎസ് പ്രതിമ ഒഴിവാക്കാന്‍ യുഡിഎഫ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. യുഡിഎഫ് നിയമസഭ കക്ഷിയോഗത്തിലായിരുന്നു തീരുമാനം. മഹാത്മാഗാന്ധി, ബിആര്‍ അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്രു എന്നിവരുടേതാണ് മറ്റ് പ്രതിമകള്‍. ഈ പ്രതിമകളില്‍ പ്രതിപക്ഷം പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.

ഇഎംഎസിനെ വെറുമൊരു കമ്മ്യൂണിസ്റ്റായി മാത്രം കണ്ട പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍