UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുടെ ‘വാടക’ പരാമര്‍ശം; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും സംഘപരിവാറിനോട് പ്രതിപക്ഷം സമരസപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ ‘വാടക’ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം നിയമസഭയില്‍ ബഹളം വയ്ക്കുകയും പിന്നീട് ബഹിഷ്‌കരിക്കുകയും ചെയ്തു. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം പരാമര്‍ശിച്ചത്. ഇതു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി ബഹളം വയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങി ദേഷ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍ ചെയറില്‍ സ്പീക്കറില്ലാത്തപ്പോള്‍ നടുത്തളത്തില്‍ നില്‍ക്കാമെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിന് തെറ്റിദ്ധാരണയെന്നുമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

കൂടാതെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും സംഘപരിവാറിനോട് പ്രതിപക്ഷം സമരസപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തപ്പോള്‍ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍