UPDATES

ഷാഫിയെയും ഹൈബിയെയും ആശുപത്രിയിലേക്ക് മാറ്റി; ബല്‍റാമും റോജിയും നിരാഹാരം തുടങ്ങി

അഴിമുഖം പ്രതിനിധി

സ്വാശ്രയ വിഷയത്തില്‍ ഏഴ് ദിവസമായി നിരാഹാര സമരത്തിലായിരുന്ന എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പകരം വിടി ബല്‍റാമും റോജി എം ജോണും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. അതെസമയം സ്വാശ്രയ പ്രശ്‌നത്തില്‍ ഇന്ന് നടന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെകൂടി സമരം കൂടുതല്‍ ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. ഷാഫിയുടെയും ഹൈബിയുടെയും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

പിന്തിരിയാന്‍ തയ്യാറല്ലായിരുന്ന ഇവരെ യുഡിഎഫ് നേതൃത്വം ഇടപെട്ടാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് പകരം ബല്‍റാമും,റോജിയും അനിശ്ചിതകാല നിരാഹാരം തുടങ്ങിയിട്ടുണ്ട്. മുസ്ലിം ലീഗ് എംഎല്‍എമാരായ ടിവി ഇബ്രാഹിം, പി ഉബൈദുള്ള എന്നിവര്‍ അനുഭാവ സത്യാഗ്രഹവുമായി പിന്തുണ നല്‍കി.

മുഖ്യമന്ത്രിയുടെ നിഷേധാത്മകമായ സമീപനമാണ് ഇന്ന് നടന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെടുത്തിയതെന്നും ഇത്രയും ധിക്കാരപരമായ സമീപനം ഒരു മുഖ്യമന്ത്രിയും സ്വീകരിച്ചിട്ടില്ലെന്നും അതിനാല്‍ സമരവുമയി ശക്തമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മര്‍ക്കടമുഷ്ടിയാണ് വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയത്. ഫീസ് കുറയ്ക്കാന്‍ മാനേജ്‌മെന്റുകള്‍ സ്വയം സന്നദ്ധരായി വന്നിട്ടും  മുഖ്യമന്ത്രി അനുവദിച്ചില്ലെന്നും അദ്ദേഹം മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റിനെ പോലെയാണ് പെരുമാറുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍