UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നല്ലത് നടക്കും ധര്‍മ്മം വിജയിക്കും; ഗവര്‍ണറെ കണ്ട ശേഷം പനീര്‍സെല്‍വം മാധ്യമങ്ങളോട്

താന്‍ രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണറെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നല്ലത് നടക്കും ധര്‍മ്മം വിജയിക്കുമെന്ന് തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. രാജ്ഭവനില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണറെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജിക്കത്ത് നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങിയതാണ്. ഇക്കാര്യവും താന്‍ ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ പുതിയ സംഭവവികാസങ്ങളും അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

ഭൂരിപക്ഷം തെളിയിക്കാമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും എന്നാല്‍ എംഎല്‍എമാര്‍ക്ക് ഭയമുണ്ടെന്നും പനീര്‍സെല്‍വം അവകാശപ്പെട്ടു. അവര്‍ സുരക്ഷിതരല്ലെന്നും ഗവര്‍ണറെ അറിയിച്ചതായി കാവല്‍ മുഖ്യമന്ത്രുി കൂട്ടിച്ചേര്‍ത്തു. ഏഴ് മണിക്കാണ് ശശികലയ്ക്ക് ഗവര്‍ണര്‍ കൂടിയാലോചനയ്ക്കുള്ള സമയം അനുവദിച്ചിരിക്കുന്നത്.

ഭൂരിപക്ഷം തനിക്കൊപ്പമാണെന്നും വിശ്വാസ പ്രമേയം തേടാനും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ ഗവര്‍ണറെ കാണുന്നത്. തനിക്കൊപ്പമുള്ള എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറെ കാണാനായിരുന്നു അവര്‍ ശ്രമിച്ചതെങ്കിലും ഒറ്റയ്ക്ക് കാണാനാണ് ഗവര്‍ണര്‍ അനുമതി കൊടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍