UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒപിഎസിനെ പുറത്താക്കി, എടപ്പാടി പളനിസ്വാമി അണ്ണ ഡിഎംകെയുടെ പുതിയ നേതാവ്

താന്‍ തന്നെ മുഖ്യമന്ത്രിയെന്നു പനീര്‍ശെല്‍വം

ഒ പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗ്വത്തില്‍ നിന്നും നീക്കം ചെയ്തു. ശശികലയ്‌ക്കെതിരെയുള്ള നീക്കം തുടങ്ങിയതിനു പിന്നാലെ പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തു നിന്നും പനീര്‍ശെല്‍വത്തെ നീക്കിയിരുന്നു. ശശികലയ്‌ക്കെതിരേയുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ നടക്കുന്ന രാഷ്ട്രീയനീക്കങ്ങളുടെ ഭാഗമായാണു പനീര്‍ശെല്‍വത്തിനെതിരേയുള്ള നടപടി.

അതേസമയം എടപ്പാടി പളനി സ്വാമിയെ എ ഐ എ ഡി എം കെയുടെ നിയമസഭ നേതാവായി തെരഞ്ഞെടുത്തു. ശശികലയ്ക്ക് എതിരെയാണു കോടതി വിധി എങ്കില്‍ പകരം നേതാവായി നിശ്ചയിച്ചിരുന്നത് എടപ്പാടി പളനി സ്വാമിയെ ആയിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും ഇനി ശശികല ഗ്രൂപ്പ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണറെ കാണുന്നത്. എന്നാല്‍ താന്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയലളിതയുടെ സദ്ഭരണത്തിനു തുടര്‍ച്ചയുണ്ടാക്കുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.

ഇതിനിടയില്‍ ശശികലയെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് സംഘം കൂവത്തൂര്‍ റിസോര്‍ട്ടില്‍ പ്രവേശിച്ചു. ശശികല ഇവിടെയാണ് ഇന്നലെ മുതല്‍. വന്‍ പൊലീസ് സംഘമാണ് റിസോര്‍ട്ടില്‍ എത്തിയിരിക്കുന്നത്. അഞ്ചു ഗൂണ്ടകളെ റിസോര്‍ട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും വാര്‍ത്തയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍