UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒ രാജഗോപാല്‍ എം എല്‍ എയുടെ ഓഫീസിന് നേരെ ആക്രമണം

കഴിഞ്ഞ കുറച്ചു മാസങ്ങളായി നേമത്ത് നടക്കുന്ന സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന് സംശയിക്കുന്നു

ഒ. രാജഗോപാൽ എംഎൽഎയുടെ ഓഫിസിനുനേരെ ആക്രമണം. പാപ്പനംകോടുള്ള ഓഫീസിന് നേരെ ഞായറാഴ്ച പുലർച്ചെയോടെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകൾ ആക്രമികള്‍ എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. സിപിഎമ്മാണ് ആക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

രാജഗോപാല്‍ എംഎല്‍എ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി നേമത്ത് നടക്കുന്ന സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന് സംശയിക്കുന്നു.

എംഎല്‍എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളുമായുള്ള വാടക തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലിസ് പറയുന്നത്. രാത്രി 12 മണി വരെ ബിജെപി പ്രവര്‍ത്തകര്‍ ഓഫീസില്‍ ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍