UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓര്‍ലാന്‍ഡോ വെടിവയ്പ്പ് ; അക്രമത്തിനിടെ ഒമര്‍ ഭാര്യയെ വിളിച്ചിരുന്നു

അഴിമുഖം പ്രതിനിധി 

ഓര്‍ലാന്‍ഡോയിലെ നിശാക്ലബ്ബില്‍ വെടിവയ്പ്പ് നടത്തിയ ഒമര്‍ മതീന്‍ ആക്രമണത്തിനിടെ ഭാര്യയുമായി ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ട്. ഭാര്യ നൂര്‍ സല്‍മാന്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഈ വിവരം വ്യക്തമാക്കിയത്. രണ്ടുമണിക്കൂറുകളോളം നീണ്ട വെടിവയ്പ്പിനിടെ ക്ലബ്ബിലെ ബാത്ത്റൂമില്‍ ഒളിച്ചിരുന്നതാണ് ഒമര്‍ ഭാര്യയ്ക്ക്സന്ദേശം അയച്ചത്. ടെലിവിഷനില്‍ വാര്‍ത്ത കാണുന്നുണ്ടോ എന്ന് ഭാര്യയോട്‌ ചോദിച്ച ഒമര്‍ അധികനേരം ഫോണില്‍ തുടര്‍ന്നില്ല എന്നും ഭാര്യ വ്യക്തമാക്കി. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യഭാര്യയില്‍ നിന്നും വിവാഹമോചിതനായ ഒമര്‍ 2011ല്‍ ആണ് നൂര്‍ സല്‍മാനെ വിവാഹം കഴിക്കുന്നത്‌. ഈ ബന്ധത്തില്‍ മൂന്നു വയസുള്ള ഒരു മകനുമുണ്ട്.    

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍