UPDATES

എഡിറ്റര്‍

ഓര്‍ലാണ്ടോ കൊലയാളിയുടെ അച്ഛന്‍ ‘അഫ്ഘാന്‍ പ്രസിഡന്‍റ്’

Avatar

ഓര്‍ലാണ്ടോയിലെ നിശാ ക്ലബ്ബില്‍ ഞായറാഴ്ച രാവിലെ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ അഫ്ഘാന്‍ സ്വദേശി ഉമര്‍ മതീന്‍റെ പിതാവ് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ആളും അഫ്ഘാന്‍ താലിബാനെ പിന്തുണയ്ക്കുന്നയാളുമാണ്. കഴിഞ്ഞ ശനിയാഴ്ച യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അയാള്‍ പ്രത്യക്ഷപ്പെട്ടത് അഫ്ഘാന്‍ പ്രസിഡന്‍റ് ആയാണ്. കാലിഫോര്‍ണിയയില്‍ നിന്നു സംപ്രേക്ഷണം ചെയ്യുന്ന പായം-ഇ-അഫ്ഘാന്‍ എന്ന ടെലിവിഷന്‍ ചാനലില്‍ ‘ദുറാന്‍ഡ് ജീര്‍ഗാ ഷോ’യുടെ അവതാരകനാണ് പിതാവ് സിദ്ദിഖ് മതീന്‍. ദാരി ഭാഷയില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് ഷോയില്‍ ഇയാള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അവയൊന്നും എന്തെങ്കിലും കഴമ്പുള്ളതാണോ എന്നു ചോദിച്ചാല്‍ അല്ല. ഈ വീഡിയോകള്‍ എല്ലാം തന്നെ ഇയാള്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക..

https://www.youtube.com/channel/UC5MBQ9UhS01swTh860m_tvQ/videos

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍