UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാത്രിയുടെ പ്രണയവും സ്വാതന്ത്യവുമലിയിച്ച് ഒരു സംഗീത ആല്‍ബം സദാചാര പോലീസിംഗിന്റെ ഓര്‍മ്മയില്‍ ‘ഒരു സന്ധ്യ’

Avatar

അഴിമുഖം പ്രതിനിധി

രാത്രിയുടെ സ്വാതന്ത്ര്യവും അതിന്റെ ആസ്വാദ്യതയും മനോഹരമായൊരുക്കിയിരിക്കുന്നൊരു സംഗീത ആല്‍ബമാണ് ‘ഒരു സന്ധ്യയില്‍’. ശ്രീരാം രമേഷ് സംവിധാനം ചെയ്ത ഈ ആല്‍ബം ഇതിനോടകം തന്നെ പ്രേക്ഷക സ്വീകാര്യത നേടിയെടുത്തതില്‍ അതിന്റെ ചിത്രീകരണത്തിന്റെ സൗന്ദര്യാത്മകതയും ഗാനത്തിന്റെ വശ്യതയും ഒരേപോലെ ഘടകങ്ങളായിട്ടുണ്ട്. അതേസമയം രാത്രി എന്ന നിഷേധിക്കപ്പെട്ട ഇടത്തിന്റെ സൗന്ദര്യം എത്രകണ്ട് നമ്മളെ മോഹിപ്പിക്കുന്നതാണെന്നു കൂടി സംവിധായകന്‍ ഈ സംഗീത ആല്‍ബത്തിലൂടെ പറഞ്ഞു തരുന്നുണ്ട്. ഒരുപക്ഷേ ശ്രീറാം തനിക്ക് ഒരിക്കല്‍ നേരിടേണ്ടിവന്നൊരു അനുഭവത്തിന്റെ പശ്ചാത്തലംകൂടി ഇവിടെ ചര്‍ച്ചയ്‌ക്കെടുത്തിട്ടുണ്ടാകണം. രാത്രി എന്നത് ഒരുപാട് അരുതുകള്‍ നിറഞ്ഞുനില്‍ക്കുന്ന സമയമാണെന്നും അതൊന്നും ലംഘിക്കാന്‍ സമൂഹമര്യാദകള്‍ പാലിക്കുന്നവര്‍ ശ്രമിക്കരുതെന്നും ഒരു രാത്രിയാത്രയുടെ ഭാഗമായതിന്റെ പേരില്‍ ശ്രീരാമിനും സുഹൃത്ത് ഹിമ ശങ്കറിനും ‘പഠിപ്പിച്ചു’ കൊടുക്കാന്‍ നമ്മുടെ നിയമപാലകര്‍ സദാചാരത്തിന്റെ കറുത്ത യൂണിഫോം അണിഞ്ഞു കാത്തു നിന്നിരുന്നു. ഒരുപക്ഷേ അതിന്റെ രാഷ്ട്രീയം പറയാന്‍ ശ്രീരാം ശ്രമിച്ചിട്ടില്ലായിരിക്കാം. പക്ഷേ ഒരാസ്വദകനെ സംബന്ധിച്ച്, സംവിധായകന്റെ സാര്‍ഗാത്മകമായൊരു പ്രതികരണമായി ഈ സംഗീത ആല്‍ബത്തെ തോന്നുന്നതിലും യുക്തിയുണ്ട്. ശ്രീറാം തന്റെ വര്‍ക്കിനെക്കുറിച്ച് പറയുന്നത്, കുറച്ച് വര്‍ഷങ്ങളായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ കിടന്നിരുന്നൊരു സ്വപ്‌നത്തിന്റെ സഫലീകരണമാണ് ഈ ആല്‍ബം എന്നാണ്.

ജയഹരി( ഒരു സന്ധ്യയിലെ ഗാനത്തിന്റെ സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് ജയഹരിയാണ്) ഈ ഗാനം എനിക്ക് ഒരു സമ്മാനമെന്നപോലെ തന്നപ്പോള്‍ തൊട്ട് ഇതെങ്ങനെ വിഷ്വലൈസ് ചെയ്യുമെന്ന ചിന്തയെന്നില്‍ ഉണ്ടായതാണ്. ഓരോ ഘട്ടങ്ങളില്‍ ഓരോ പശ്ചാത്തലങ്ങള്‍ എന്നിലൂടെ കടന്നുപോയി. എന്റെ പ്രായം, സാഹചര്യങ്ങള്‍ എന്നതിനെയെല്ലാം ഘടകങ്ങളാക്കിയായിരുന്നു ആ ചിന്തകളെല്ലാം ഉരുത്തിരിഞ്ഞതും. പക്ഷെ എന്തുകൊണ്ടൊക്കയോ സമയം നീണ്ടുനീണ്ടു പോയി. തടസ്സങ്ങളെല്ലാം കടന്ന് മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു സന്ധ്യ എന്ന ആല്‍ബം ഞാന്‍ പുര്‍ത്തിയാക്കിയിരിക്കുന്നത്. പാതിയില്‍ നിര്‍ത്തേണ്ടി വന്നപ്പോഴെല്ലാം തളരാതെ നിന്നത്, ആ ഗാനം എന്നില്‍ അത്രയേറെ ഇംപാക്ട് ഉണ്ടാക്കിയിരുന്നു എന്നതുകൊണ്ടാണ്. പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ആകുമായിരുന്നില്ല. ഒടുവില്‍, ഒരു സന്ധ്യ പൂര്‍ത്തീകരിക്കുമ്പോള്‍ എന്റെ ആദ്യത്തെ സംവിധാനസംരഭമായ ‘പ്രസന്റ് ടെന്‍സ്’ ഞാന്‍ ചെയ്തു കഴിഞ്ഞിരുന്നു. എങ്കിലും ഈ വര്‍ക്ക്, വ്യക്തിപരമായി എനിക്കേറെ പ്രിയപ്പെട്ടതാണ്. ഒരുതരത്തില്‍, എനിക്കു കാണാന്‍ വേണ്ടി മാത്രം ഞാന്‍ ചെയ്തത് എന്നും പറയാം. നമ്മുടെയുള്ളില്‍ ഒന്നിനോട് അടങ്ങാത്തൊരു പാഷന്‍ ജനിച്ചു കഴിഞ്ഞാല്‍ അതിലേക്ക് എത്തുന്നതില്‍ നിന്ന് മറ്റൊന്നിനും തന്നെ നമ്മളെ തടയാന്‍ കഴിയില്ലെന്ന വിശ്വാസവും ഈ വര്‍ക്കിലൂടെ എനിക്ക് ഉണ്ടായിരിക്കുന്നു. ഒന്നു കൂടി പറയാനുണ്ട്, വളരെ പ്രധാനപ്പെട്ട കാര്യം. ഈ സംഗീത ആല്‍ബം ഒരുക്കുക എന്നത് നിസ്സാരമായൊരു യാത്രയല്ലായിരുന്നു. ഞാനതില്‍ തനിച്ചായിരുന്നെങ്കില്‍ പരജായപ്പെടുമായിരുന്നു. നന്ദി പറയേണ്ടവരുണ്ട്. എനിക്കൊപ്പം നിന്നവര്‍, എനിക്കു വേണ്ടി നിന്നവര്‍. അജയ് രാഹുല്‍, പി എസ് ജയഹരി, ചന്ദ്രശേഖര്‍ മഹേന്ദ്രന്‍, ജിഷ്ണു എസ് എസ്, കെ പി പ്രശാന്ത്, പ്രവീണ്‍ മോഹന്‍, അഭിജിത് സത്യപാലന്‍, ചന്ദ്രകാന്ത് മാധവന്‍, മഹേഷ് ഏട്ടനും കുടുംബവും…. പലരുമിനിയുമുണ്ട്….

മാറി മാറി വന്ന കോണ്‍സെപ്റ്റുകള്‍ക്കൊടുവിലാണ് രാത്രിയുടെ പശ്ചാത്തലത്തില്‍ ഈ ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. രാത്രിക്ക് പകലിനേക്കാള്‍ ഭംഗിയുണ്ട്. പകലിലുള്ളതിലേക്കാള്‍ പ്രണയവും. പക്ഷേ അതനുഭവിക്കാന്‍ പലര്‍ക്കും കഴിയാതെ പോകുന്നു. രാത്രിയുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. പ്രത്യേകിച്ച് തിരുവനന്തപുരം പോലുള്ളൊരു നഗരത്തില്‍. ഈ ആല്‍ബവും തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രാത്രിജീവിതത്തെ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത ഈ നഗരത്തിന്റെ യഥാര്‍ത്ഥ ഭംഗി വെളിവാകുന്നത് രാത്രിയിലുമാണ്. അലസമായ മയക്കത്തില്‍, നിശബ്ദയുടെ ആകര്‍ഷണവലയം തീര്‍ക്കുന്ന ഈ നഗരത്തിലെ ഏതെങ്കിലുമൊരു തട്ടുകടയില്‍ നിന്ന് പ്രിയപ്പെട്ടവനൊപ്പം ഒരു ചൂടു കട്ടന്‍ ചായ മൊത്തിക്കുടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍; പ്രണയം നിയോണ്‍ വെളിച്ചംപോലെ ചുറ്റും പരക്കുന്നതായി തോന്നുന്നും; ആ ഫീല്‍ ആണ് ശ്രീരാം ഈ ആല്‍ബത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. അതിനൊപ്പം അത്രമേല്‍ മധരുതരമായ ഗാനമൊരുക്കി ജയഹരിയും മഹേഷും പ്രണയഭാവങ്ങളുടെ തന്മയത്വം നിറഞ്ഞു നിന്ന പ്രകടനത്തിലൂടെ ധന്യയും നജിയുമെല്ലാവരും…

നമ്മുടെയെല്ലാവരുടെയും ഉള്ളിലുള്ളൊരു മോഹമാണ് നൈറ്റ് റൈഡ്. അത് ഏറെ ഇഷ്ടപ്പെട്ടവര്‍ക്കൊപ്പമാകുമ്പോള്‍ മധുരം കൂടും. ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറെ മനോഹരമാണ് തിരുവനന്തപുരം. അതിന്റെ ബ്യൂട്ടി മൊത്തത്തില്‍ ആസ്വദിക്കാന്‍ കഴിയുക രാത്രിയിലാണ്. ഇത്തരമൊരു കണ്‍സെപ്റ്റ് തെരഞ്ഞെടുക്കുമ്പോള്‍ തിരുവനന്തപുരത്തിന്റെ രാത്രിഭംഗികൂടി അവതരിപ്പിക്കു എന്നലക്ഷ്യമുണ്ടായിരുന്നുവെന്ന് ശ്രീറാം പറയുന്നുണ്ട്.

നജിയും ധന്യ നായരുമാണ് ഈ ആല്‍ബത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. മഹേഷ് ഗോപാലാണ് ഗാനം രചിച്ചിരിക്കുന്നത്. മീര കൃഷ്ണയും അശ്വനി ദ്രാവിഡും ചേര്‍ന്ന് സ്‌ക്രിപറ്റ് ഒരുക്കി. അലക്‌സ് ജെ പുളിക്കല്‍, സക്യാദേബ് ചൗധരി എന്നിവര്‍ക്കും ശ്രീരാമും ഈ ആല്‍ബതതിനായി കാമര ചലിപ്പിച്ചിട്ടുണ്ട്. ഹരി ഗീത സദാശിവന്‍ ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

അഴിമുഖം പ്രതിനിധി

രാത്രിയുടെ സ്വാതന്ത്ര്യവും അതിന്റെ ആസ്വാദ്യതയും മനോഹരമായൊരുക്കിയിരിക്കുന്നൊരു സംഗീത ആല്‍ബമാണ് ‘ഒരു സന്ധ്യ’. ശ്രീറാം രമേഷ് സംവിധാനം ചെയ്ത ഈ ആല്‍ബം ഇതിനോടകം തന്നെ പ്രേക്ഷക സ്വീകാര്യത നേടിയെടുത്തതില്‍ അതിന്റെ ചിത്രീകരണത്തിന്റെ സൗന്ദര്യാത്മകതയും ഗാനത്തിന്റെ വശ്യതയും ഒരേപോലെ ഘടകങ്ങളായിട്ടുണ്ട്. അതേസമയം രാത്രി എന്ന നിഷേധിക്കപ്പെട്ട ഇടത്തിന്റെ സൗന്ദര്യം എത്രകണ്ട് നമ്മളെ മോഹിപ്പിക്കുന്നതാണെന്നു കൂടി സംവിധായകന്‍ ഈ സംഗീത ആല്‍ബത്തിലൂടെ പറഞ്ഞു തരുന്നുണ്ട്. ഒരുപക്ഷേ ശ്രീറാം തനിക്ക് ഒരിക്കല്‍ നേരിടേണ്ടിവന്നൊരു അനുഭവത്തിന്റെ പശ്ചാത്തലംകൂടി ഇവിടെ ചര്‍ച്ചയ്‌ക്കെടുത്തിട്ടുണ്ടാകണം. രാത്രി എന്നത് ഒരുപാട് അരുതുകള്‍ നിറഞ്ഞുനില്‍ക്കുന്ന സമയമാണെന്നും അതൊന്നും ലംഘിക്കാന്‍ സമൂഹമര്യാദകള്‍ പാലിക്കുന്നവര്‍ ശ്രമിക്കരുതെന്നും ഒരു രാത്രിയാത്രയുടെ ഭാഗമായതിന്റെ പേരില്‍ ശ്രീറാമിനും സുഹൃത്ത് ഹിമ ശങ്കറിനും ‘പഠിപ്പിച്ചു’ കൊടുക്കാന്‍ നമ്മുടെ നിയമപാലകര്‍ സദാചാരത്തിന്റെ കറുത്ത യൂണിഫോം അണിഞ്ഞു കാത്തു നിന്നിരുന്നു. ഒരുപക്ഷേ അതിന്റെ രാഷ്ട്രീയം പറയാന്‍ ശ്രീരാം ശ്രമിച്ചിട്ടില്ലായിരിക്കാം. പക്ഷേ ഒരാസ്വദകനെ സംബന്ധിച്ച്, സംവിധായകന്റെ സാര്‍ഗാത്മകമായൊരു പ്രതികരണമായി ഈ സംഗീത ആല്‍ബത്തെ തോന്നുന്നതിലും യുക്തിയുണ്ട്. ശ്രീറാം തന്റെ വര്‍ക്കിനെക്കുറിച്ച് പറയുന്നത്, കുറച്ച് വര്‍ഷങ്ങളായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ കിടന്നിരുന്നൊരു സ്വപ്‌നത്തിന്റെ സഫലീകരണമാണ് ഈ ആല്‍ബം എന്നാണ്.

ജയഹരി (ഒരു സന്ധ്യയിലെ ഗാനത്തിന്റെ സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് ജയഹരിയാണ്) ഈ ഗാനം എനിക്ക് ഒരു സമ്മാനമെന്നപോലെ തന്നപ്പോള്‍ തൊട്ട് ഇതെങ്ങനെ വിഷ്വലൈസ് ചെയ്യുമെന്ന ചിന്ത ഞാന്‍ കൊണ്ടുനടക്കുകയായിരുന്നു. ഓരോ ഘട്ടങ്ങളില്‍ ഓരോ പശ്ചാത്തലങ്ങള്‍ എന്നിലൂടെ കടന്നുപോയി. എന്റെ പ്രായം, സാഹചര്യങ്ങള്‍ എന്നതിനെയെല്ലാം ഘടകങ്ങളാക്കിയായിരുന്നു ആ ചിന്തകളെല്ലാം ഉരുത്തിരിഞ്ഞതും. പക്ഷെ എന്തുകൊണ്ടൊക്കയോ സമയം നീണ്ടുനീണ്ടു പോയി. തടസ്സങ്ങളെല്ലാം കടന്ന് മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് ‘ഒരു സന്ധ്യ’ എന്ന ആല്‍ബം ഞാന്‍ പുര്‍ത്തിയാക്കിയിരിക്കുന്നത്. പാതിയില്‍ നിര്‍ത്തേണ്ടി വന്നപ്പോഴെല്ലാം തളരാതെ നിന്നത്, ആ ഗാനം എന്നില്‍ അത്രയേറെ ഇംപാക്ട് ഉണ്ടാക്കിയിരുന്നു എന്നതുകൊണ്ടാണ്. പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ആകുമായിരുന്നില്ല. ഒടുവില്‍, ഒരു സന്ധ്യ പൂര്‍ത്തീകരിക്കുമ്പോള്‍ എന്റെ ആദ്യത്തെ സംവിധാനസംരഭമായ ‘പ്രസന്റ് ടെന്‍സ്’ ഞാന്‍ ചെയ്തു കഴിഞ്ഞിരുന്നു. എങ്കിലും ഈ വര്‍ക്ക്, വ്യക്തിപരമായി എനിക്കേറെ പ്രിയപ്പെട്ടതാണ്. ഒരുതരത്തില്‍, എനിക്കു കാണാന്‍ വേണ്ടി മാത്രം ഞാന്‍ ചെയ്തത് എന്നും പറയാം. നമ്മുടെയുള്ളില്‍ ഒന്നിനോട് അടങ്ങാത്തൊരു പാഷന്‍ ജനിച്ചു കഴിഞ്ഞാല്‍ അതിലേക്ക് എത്തുന്നതില്‍ നിന്ന് മറ്റൊന്നിനും തന്നെ നമ്മളെ തടയാന്‍ കഴിയില്ലെന്ന വിശ്വാസവും ഈ വര്‍ക്കിലൂടെ എനിക്ക് ഉണ്ടായിരിക്കുന്നു. ഒന്നു കൂടി പറയാനുണ്ട്, വളരെ പ്രധാനപ്പെട്ട കാര്യം. ഈ സംഗീത ആല്‍ബം ഒരുക്കുക എന്നത് നിസ്സാരമായൊരു യാത്രയല്ലായിരുന്നു. ഞാനതില്‍ തനിച്ചായിരുന്നെങ്കില്‍ പരജായപ്പെടുമായിരുന്നു. നന്ദി പറയേണ്ടവരുണ്ട്. എനിക്കൊപ്പം നിന്നവര്‍, എനിക്കു വേണ്ടി നിന്നവര്‍. 

മാറി മാറി വന്ന കോണ്‍സെപ്റ്റുകള്‍ക്കൊടുവിലാണ് രാത്രിയുടെ പശ്ചാത്തലത്തില്‍ ഈ ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. രാത്രിക്ക് പകലിനേക്കാള്‍ ഭംഗിയുണ്ട്. പകലിലുള്ളതിലേക്കാള്‍ പ്രണയവും. പക്ഷേ അതനുഭവിക്കാന്‍ പലര്‍ക്കും കഴിയാതെ പോകുന്നു. രാത്രിയുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. പ്രത്യേകിച്ച് തിരുവനന്തപുരം പോലുള്ളൊരു നഗരത്തില്‍. ഈ ആല്‍ബവും തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രാത്രിജീവിതത്തെ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത ഈ നഗരത്തിന്റെ യഥാര്‍ത്ഥ ഭംഗി വെളിവാകുന്നത് രാത്രിയിലുമാണ്. അലസമായ മയക്കത്തില്‍, നിശബ്ദയുടെ ആകര്‍ഷണവലയം തീര്‍ക്കുന്ന ഈ നഗരത്തിലെ ഏതെങ്കിലുമൊരു തട്ടുകടയില്‍ നിന്ന് പ്രിയപ്പെട്ടവനൊപ്പം ഒരു ചൂടു കട്ടന്‍ ചായ മൊത്തിക്കുടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍; പ്രണയം നിയോണ്‍ വെളിച്ചംപോലെ ചുറ്റും പരക്കുന്നതായി തോന്നുന്നും; ആ ഫീല്‍ ആണ് ശ്രീറാം ഈ ആല്‍ബത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. അതിനൊപ്പം അത്രമേല്‍ മധരതരമായ ഗാനമൊരുക്കി ജയഹരിയും മഹേഷും പ്രണയഭാവങ്ങളുടെ തന്മയത്വം നിറഞ്ഞു നിന്ന പ്രകടനത്തിലൂടെ ധന്യയും നജിയുമെല്ലാവരും…


ശ്രീറാം രമേഷ്

നമ്മുടെയെല്ലാവരുടെയും ഉള്ളിലുള്ളൊരു മോഹമാണ് നൈറ്റ് റൈഡ്. അത് ഏറെ ഇഷ്ടപ്പെട്ടവര്‍ക്കൊപ്പമാകുമ്പോള്‍ മധുരം കൂടും. ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറെ മനോഹരമാണ് തിരുവനന്തപുരം. അതിന്റെ ബ്യൂട്ടി മൊത്തത്തില്‍ ആസ്വദിക്കാന്‍ കഴിയുക രാത്രിയിലാണ്. ഇത്തരമൊരു കണ്‍സെപ്റ്റ് തെരഞ്ഞെടുക്കുമ്പോള്‍ തിരുവനന്തപുരത്തിന്റെ രാത്രിഭംഗികൂടി അവതരിപ്പിക്കു എന്നലക്ഷ്യമുണ്ടായിരുന്നുവെന്ന് ശ്രീറാം പറയുന്നുണ്ട്.

നജിയും ധന്യ നായരുമാണ് ഈ ആല്‍ബത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. മഹേഷ് ഗോപാലാണ് ഗാനം രചിച്ചിരിക്കുന്നത്. മീര കൃഷ്ണയും അശ്വനി ദ്രാവിഡും ചേര്‍ന്ന് സ്‌ക്രിപറ്റ് ഒരുക്കി. അലക്‌സ് ജെ പുളിക്കല്‍, സക്യാദേബ് ചൗധരി എന്നിവര്‍ക്കും ശ്രീരാമും ഈ ആല്‍ബതതിനായി കാമര ചലിപ്പിച്ചിട്ടുണ്ട്. ഹരി ഗീത സദാശിവന്‍ ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍