UPDATES

സിനിമ

വെളുത്ത പുരുഷന്മാരും അവരുടെ കഥകളും തന്നെ ഇപ്പൊഴും പ്രിയം; ഈ ഓസ്കറും തെളിയിക്കുന്നത്

Avatar

അന്‍ ഹോണാഡേയ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

രണ്ട് പരീക്ഷണസിനിമകള്‍ തമ്മിലുള്ള ഒരു കുതിരപ്പന്തയമായിരിക്കും 87-ാമത് അക്കാദമി അവാര്‍ഡുകള്‍ എന്ന് ഉറപ്പായിരുന്നു: പന്ത്രണ്ടുവര്‍ഷമെടുത്ത് ഷൂട്ട് ചെയ്ത റിച്ചാര്‍ഡ് ലിങ്ക്‌ലേറ്റരുടെ ബോയ്ഹുഡും ഷോ ബിസിനസ് ആക്ഷേപഹാസ്യമായ അലെസാണ്ട്രോ ഗോണ്‍സാലസ് ഇനാരിറ്റുവിന്റെ ഒരൊറ്റ ഷോട്ടില്‍ എടുത്തതെന്ന് തോന്നിക്കുന്ന ബേഡ്മാനും. 

ഒടുവില്‍ എന്തായാലും ബേഡ്മാനാണ് വിജയിച്ചത്. മികച്ച തിരക്കഥയ്ക്കും ഛായാഗ്രഹണത്തിനും സംവിധാനത്തിനും മികച്ച ചിത്രത്തിനുമുള്ള അവാര്‍ഡുകള്‍. മികച്ച സംവിധാനത്തിനുള്ള അവാര്‍ഡെങ്കിലും നേടുമെന്ന് കരുതിയിരുന്ന ബോയ്ഹുഡ് ആകെ ഒരു ഓസ്‌കര്‍ ആണ് നേടിയത്: മികച്ച സഹനടിക്ക് പാട്രീഷ്യ ആര്‍ക്കെറ്റിന് ലഭിച്ച അവാര്‍ഡ്. 

ബേഡ്മാന്‍ തൂത്തുവാരി; ഒപ്പം വെസ് ആന്‍ഡേഴ്‌സന്റെ ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടലും ഡാമിയന്‍ ചാസെലിന്റെ വിപ്‌ലാഷും അതിശയിപ്പിച്ചുവെങ്കിലും പ്രതീക്ഷകളെ മാറ്റിമറിച്ചില്ല. വിപ്‌ലാഷിലെ പീഡകനായ ഡ്രം അധ്യാപകന്റെ റോളിന് ജെ കെ സിമ്മന്‍സ് മികച്ച സഹനടനുള്ള ഓസ്‌കാര്‍ നേടി. ദി തിയറി ഓഫ് എവരിതിംഗ് എന്ന സിനിമയില്‍ സ്‌റീഫന്‍ ഹോക്കിന്‍സ് ആയി അഭിനയിച്ചതിന് എഡി റെഡ്‌മെയ്ന്‍ മികച്ച നടനുള്ള പുരസ്‌കാരവും ഇതിനുമുന്‍പ് നാലുതവണ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ജൂലിയന്‍ മൂര്‍ സ്റ്റില്‍ ആലീസ് എന്ന സിനിമയിലെ അല്‍ഷിമെഴസ് ബാധിച്ച സ്ത്രീയുടെ റോളിന് മികച്ച നടിയാവുകയും ചെയ്തു. 

അസുഖത്തോട് കൂടുതല്‍ പൊതുശ്രദ്ധ കൊണ്ടുവരാന്‍ ഈ സിനിമ സഹായിക്കുമെന്ന് മൂര്‍ പ്രത്യാശ പ്രകടിപ്പിച്ചു. മറ്റുജേതാക്കളും ഇതേ രീതിയില്‍ തങ്ങളുടെ സിനിമകളില്‍ അവതരിപ്പിച്ച വിഷയങ്ങളെപ്പറ്റി സംസാരിച്ചു. മികച്ച അഡാപ്റ്റട് തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ നേടിയ ഗ്രഹാം മൂര്‍ ഗേ ആയ ലോകമഹായുദ്ധകാല ക്രിപ്‌റ്റോഗ്രാഫര്‍ അലന്‍ ടൂറിഗിന്റെ കഥയാണ് പറഞ്ഞത്. അതിനിടെ താന്‍ ടീനേജ് കാലത്ത് ആത്മഹത്യക്ക് ശ്രമിച്ചകാര്യവും പറഞ്ഞു. സദസിലുള്ള ടീനേജര്‍മാരോട് അവരുടെ അയഥാര്‍ഥ രീതികള്‍ തുടരാനും ഗ്രഹാം മൂര്‍ ആവിശ്യപ്പെട്ടു. ഗ്ലോറിയുടെ കമ്പോസര്‍മാരായ ജോണ്‍ ലെജണ്ടും കോമനും മികച്ച ഗാനത്തിനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയപ്പോള്‍ സെല്‍മയുടെ രാഷ്ട്രീയസന്ദേശത്തെപ്പറ്റി സംസാരിച്ചു. 

‘അമ്പതുവര്‍ഷം മുന്‍പു നടന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു സിനിമയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഈ പാട്ടെഴുതിയത്. എന്നാല്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇപ്പോഴും നടക്കുന്നു, സെല്‍മ ഇപ്പോഴാണ് വേണ്ടത്… ഇപ്പോള്‍ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം യഥാര്‍ത്ഥമാണ്. ഏറ്റവും നീതിനിഷേധങ്ങള്‍ നടക്കുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. 1850കളില്‍ അടിമകളായിരുന്നതിലും അധികം കറുത്തവര്‍ഗക്കാര്‍ ഇന്ന് തടവില്‍ കഴിയുന്നുണ്ട്. ആളുകള്‍ ഞങ്ങളുടെ പാട്ടിനോടൊപ്പം മാര്‍ച്ച് ചെയ്യുമ്പോള്‍ ഞങ്ങള്‍ പറയാനാഗ്രഹിക്കുന്നത് ഞങ്ങളും ഒപ്പമുണ്ട് എന്നാണ്.’ 

പൌരാവശാകാശം പ്രമേയമാക്കിയ സിനിമയ്ക്ക് കിട്ടിയ ഏക ഓസ്‌കാര്‍ പാട്ടിനുള്ളതാണ്. മികച്ച ചിത്രത്തിനും മറ്റ് ഏഴുചിത്രങ്ങളോടൊപ്പം സെല്‍മയും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. സെല്‍മയുടെ സംവിധായകന് മികച്ച സംവിധായകനുള്ള പുരസ്‌കാര നോമിനേഷന്‍ ലഭിക്കാതിരുന്നതിനു കാരണം ഇപ്പോഴും സിനിമാവ്യവസായത്തില്‍ നിലനില്‍ക്കുന്ന വര്‍ണ്ണവേര്‍തിരിവാണ് എന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വെളുത്ത പുരുഷന്മാരും വെളുത്തപുരുഷന്മാരുടെ കഥകളുമാണ് സിനിമയ്ക്ക് പ്രിയം. 

ഓസ്‌കര്‍ അവതാരകന്‍ നീല്‍ പാട്രിക് ഹാരിസ് തുടക്കത്തില്‍ തന്നെ ഈ വിമര്‍ശനങ്ങളെ അഭിസംബോധന ചെയ്യുന്നുമുണ്ട്. പിന്നീട് ആര്‍ക്കെറ്റ് തന്റെ അവാര്‍ഡ് നേടുന്നതിനൊപ്പം സ്ത്രീകള്‍ക്കെതിരെയുള്ള തൊഴില്‍ വിവേചനങ്ങള്‍ ഒഴിവാക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ മെറില്‍ സ്ട്രീപ്പും ജെന്നിഫര്‍ ലോപ്പസും കസേരയില്‍ നിന്ന് എണീറ്റ് നിന്ന് കയ്യടിച്ചു. 

സിനിമാവ്യവസായത്തിലെ വര്‍ഗ ലിംഗ വേര്‍തിരിവുകളെ കൊള്ളിച്ചായിരുന്നു ആര്‍ക്കെറ്റിന്റെ പ്രസംഗം. 2010 ല്‍ കാതറിന്‍ ബിഗ്ലോ ഓസ്‌കര്‍ നേടുന്ന ആദ്യ സ്ത്രീ സംവിധായികയായപ്പോള്‍ തന്നെ കാമറയ്ക്ക് പിന്നിലുള്ള സ്ത്രീസമൂഹത്തിന്റെ വിജയമായി നിരീക്ഷകര്‍ കണ്ടിരുന്നു. എന്നാല്‍ ടെലിവിഷനിലും സിനിമയിലുമുള്ള സ്ത്രീകളെപ്പറ്റി പഠിക്കുന്ന മാര്‍ത്ത ലോസന്‍ പറയുന്നത് 1998ല്‍ നിന്ന് 2014 ആകുമ്പോഴും സ്ത്രീപ്രാതിനിധ്യം അതേ പതിനേഴുശതമാനം തന്നെയാണ് എന്നാണ്.

2015 ഓസ്‌കാര്‍ ചടങ്ങില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയം സോണി പിക്‌ചേഴ്‌സില്‍ നടന്ന കമ്പ്യൂട്ടര്‍ ഹാക്കിംഗ് സംഭവമാണ്. പഴയരീതിയിലുള്ള സിനിമാസ്വാദനത്തെ പുതിയ ടെക്‌നോളജി ഭീഷണിപ്പെടുത്തുന്നത് ഹാരിസിന്റെ തുടക്കത്തിലെ പ്രകടനത്തില്‍ തമാശയായി പരാമര്‍ശിക്കപ്പെടുകയും ചെയ്തു. 

പലതരത്തിലും ഓസ്‌കര്‍ സിനിമകള്‍ക്ക് ഒരു വിനിമയ ഇടം കൂടി നല്‍കുന്നു. വലിയ ടിവിപരസ്യങ്ങള്‍ക്ക് വഴിയില്ലാത്ത ചിത്രങ്ങള്‍ക്കും. ശ്രദ്ധേയതയിലേയ്ക്കുള്ള വഴിതുറക്കല്‍ കൂടിയാണിത്. ബേഡ്മാന്‍ പോലെ ഒരു പരീക്ഷണ സിനിമ ഇതൊനൊരു ഉദാഹരണമാണ്.

ബിസിനസ് മോഡലുകളെപ്പറ്റിയും താരാരാധനയെപ്പറ്റിയും ബോക്‌സ് ഓഫീസ് വിജയത്തിന്റെ പ്രശ്‌നങ്ങളെപ്പറ്റിയും തങ്ങള്‍ക്ക് ധാരണയുണ്ട് എന്ന സന്ദേശമാണ് ബേഡ്മാന്റെ വിജയത്തിലൂടെ അക്കാദമി അംഗങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്. 

എട്ടുചിത്രങ്ങള്‍ ചേര്‍ന്ന് 600 മില്യണ്‍ നേടിയെങ്കില്‍ അമേരിക്കന്‍ സ്‌നൈപ്പര്‍ ഒറ്റയ്ക്കാണ് ഇത്രയും നേടിയത്(മികച്ച സൗണ്ട് എഡിറ്റിങ്ങിനുള്ള ഓസ്‌കര്‍ ആണ് അമേരിക്കന്‍ സ്‌നൈപ്പര്‍ക്ക് കിട്ടിയത്.)

ഈ വര്‍ഷത്തെ ഓസ്‌കര്‍ സിനിമകള്‍ ഓരോന്നും അതിന്റെ ചെലവിന്റെ ഇരട്ടിയെങ്കിലും നേടാനായവയാണ്. ഇതില്‍ ഓസ്‌കര്‍ പ്രചാരണവും പ്രധാനമാണ്. ജൂലിയന്‍ മൂര്‍ പറഞ്ഞത് പോലെ ‘ഹോളിവുഡ് ഒരു ബിസിനസ് ആണ്. എത്രയാളുകള്‍ ടിക്കറ്റ് വാങ്ങി എന്നതനുസരിച്ചാണ് അത് പ്രവര്‍ത്തിക്കുക.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍