UPDATES

സിനിമ

ഓസ്‌കര്‍; ബേര്‍ഡ് മാന്‍ മികച്ച ചിത്രം, ജൂലിയാനെ മൂറും എഡ്ഡി റെഡ്‌മെയ്‌നും മികച്ച നടനും നടിയും

അഴിമുഖം പ്രതിനിധി

എണ്‍പത്തിയേഴാമത് അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അലക്‌സാണ്ട്രോ ഗോണ്‍സാലോ ഇനാരിറ്റു സംവിധാനം ചെയ്ത ബേര്‍ഡ് മാന്‍ ആണ് മികച്ച സിനിമ . അലക്‌സാണ്ട്രോ ഗോണ്‍സാലോ ഇനാരിറ്റു ആണ്  മികച്ച സംവിധായകനും. ദി തിയറി ഓഫ് എവരിതിങ് എന്ന ചിത്രത്തിനു വേണ്ടി സ്റ്റീഫന്‍ ഹോക്കിങ്ങായി തകര്‍ത്തഭിനയിച്ച എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റില്‍ ആലിസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ജൂലിയാനെ മൂര്‍ സ്വന്തമാക്കി.

ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബേര്‍ഡ്മാനും , ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടലുമാണ് . മികച്ച സംവിധായകന്‍ , മികച്ച ചിത്രം ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങള്‍ ബേര്‍ഡ്മാന്‍ സ്വന്തമാക്കിയപ്പോള്‍ പശ്ചാത്തല സംഗീതം, വസ്ത്രാലങ്കാരം, മേക്കപ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍ തിളങ്ങി. ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന 11 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ബോയ്ഹുഡ് ഒരു അവാര്‍ഡ് കൊണ്ട് തൃപ്തിപെടേണ്ടി വന്നു. മികച്ച സഹനടി ആയി ഈ ചിത്രത്തിലൂടെ പാട്രീഷ്യ ആര്‍ക്കെറ്റ് തെരഞ്ഞെടുക്കപ്പെട്ടു. വിപ്‌ലാഷിലെ അഭിനയത്തിലൂടെ ജെ. കെ സിമ്മണ്‍സ് മികച്ച സഹനടനുള്ള അക്കാഡമി അവാര്‍ഡ്നേടി. എഡ്വാര്‍ഡ്‌ സ്‌നോഡനെ പറ്റിയുള്ള സിറ്റിസണ്‍ ഫോര്‍ ആണ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍. പോളണ്ടില്‍ നിന്നുമുള്ള ഇഡ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടി.

മറ്റ് അവാര്‍ഡുകള്‍ ഇപ്രകാരമാണ് :
തിരക്കഥ-ബേര്‍ഡ്മാന്‍
അവലംബിത തിരക്കഥ-ഇമിറ്റേഷന്‍ ഗെയിം(ഗ്രഹാം മൂര്‍)
ശബ്ദമിശ്രണം-ബെന്‍ വില്‍ക്കിന്‍സ്,തോമസ് കേര്‍ലി(വിപ്‌ലാഷ്)
ശബ്ദസംയോജനം-അമേരിക്കന്‍ സ്‌നൈപ്പര്‍
വസ്ത്രാലങ്കാരം-മിലേന കനോനെറോ(ചിത്രംദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
മേക്കപ്പ്-മാര്‍ക് കൂലിയര്‍, ഫ്രാന്‍സിസ് ഹനോണ്‍(ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം-ദി ഫോണ്‍കോള്‍
ഡോക്യുമെന്ററി-ക്രൈസിസ് ഹോട്ട്‌ലൈന്‍, വെറ്ററന്‍സ് പ്രസ് 1
വിഷ്വല്‍ ഇഫക്ട്‌സ്-ഇന്റര്‍സ്‌റ്റെല്ലര്‍ ( പോള്‍ ഫ്രാങ്കല്‍ന്‍, ആന്‍ഡ്രൂ ലോക്ലി, ഇയാന്‍ ഹന്റര്‍, സ്‌കോട്ട് ഫിഷര്‍)
ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം-ബിഗ് ഹീറോ 6
അനിമേറ്റഡ് ഫിലിം ഷോര്‍ട്ട്-ഫീസ്റ്റ് (പാട്രിക് ഒസ്‌ബോണ്‍, ക്രിസ്റ്റീന റീഡ്)
ഛായാഗ്രഹണം-ഇമ്മാനുവല്‍ ലുബെസ്‌കി(ബേര്‍ഡ്മാന്‍)
കല സംവിധാനം- ആദം സ്‌റ്റോക്‌ഹോസന്‍, അന്ന പിനോക്(ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍