UPDATES

യാത്ര

ട്രിപ്പ് അഡൈ്വസറിന്റെ ഏഷ്യയിലെ മികച്ച 25 നഗരങ്ങളില്‍ നാല് ഇന്ത്യന്‍ സിറ്റികളും

പട്ടികയില്‍ ഉള്‍പ്പെട്ട മികച്ച നഗരങ്ങള്‍- ഗോവ,ന്യൂഡല്‍ഹി -ജെയ്പൂര്‍-അഗ്ര


ട്രിപ്പ് അഡൈ്വസറിന്റെ ഏഷ്യയിലെ മികച്ച 25 നഗരങ്ങളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ സിറ്റികളും ഉള്‍പ്പട്ടിട്ടുണ്ട്. ഇതോടെ ട്രിപ്പ് അഡൈ്വസറിന്റെ ട്രാവലേഴ്‌സ് ചോയ്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം നേടാനായി. മികച്ച അഞ്ചു നഗരങ്ങള്‍ ഉള്‍പ്പെട്ട തായ്‌ലന്‍ഡിനാണ് ഒന്നാം സ്ഥാനം. പട്ടികയില്‍ ഉള്‍പ്പെട്ട മികച്ച നഗരങ്ങളില്‍ ഗോവയ്ക്ക് 11-ാം സ്ഥാനവും ന്യൂഡല്‍ഹി 13-ാം സ്ഥാനവും ജെയ്പൂര്‍ 18-ാം സ്ഥാനവും അഗ്ര 19-ാം സ്ഥാനവുമാണ് നേടിയിരിക്കുന്നത്. ഇന്ത്യോനേഷ്യയിലെ ബാലി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

മികച്ച നഗരങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡം നഗരങ്ങളിലെ ഹോട്ടലുകളുടെ നിലാവരം അതിനെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായം, നല്ല ഭക്ഷണശാലകള്‍, ആകര്‍ഷകമായ സ്ഥലങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ 12 മാസങ്ങളിലെയും പരിശോധിക്കും. കൂടാതെ ട്രിപ്പ് അഡൈ്വസര്‍ വഴിയുള്ള സഞ്ചാരികളുടെ ബുക്കിംഗും പരിശോധിക്കും.

2017-ലെ ട്രിപ്പ് അഡൈ്വസര്‍ ട്രാവലേഴ്സ് ചോയിസ് അവാര്‍ഡിന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍ ഉള്‍പ്പെടുന്ന ഹവലോക്കിലെ രാധാനഗര്‍ ബീച്ചും ഇടം നേടിയിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ 25 ബീച്ചുകളില്‍ എട്ടാം സ്ഥാനവും ഏഷ്യന്‍ ബീച്ചുകളില്‍ ഒന്നാം സ്ഥാനം നേടാനും ആന്‍ഡമാനിലെ ഈ തീരത്തിന് കഴിഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ ബ്രസീലിലെ ഫെര്‍നാണ്ടോ ഡി നൊരോന ലോകത്തിലെ ഏറ്റവും മികച്ച ബീച്ചായി ഒന്നാം സ്ഥാനത്ത് എത്തിയത്. എല്ലാ വര്‍ഷവും ട്രിപ്പ് അഡൈ്വസര്‍ അവാര്‍ഡ് പ്രഖ്യാപനം നടത്താറുണ്ട്. ഒരു വര്‍ഷത്തിന് ഇടയ്ക്ക് ട്രിപ്പ് അഡൈ്വസറില്‍ വന്ന സഞ്ചാരികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് മികച്ച കടല്‍ തീരം തിരഞ്ഞെടുക്കുന്നത്.

ട്രിപ് അഡൈ്വസര്‍ ആഗോള തലത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ്. ലക്ഷകണക്കിന് സഞ്ചാരികളുടെ നിര്‍ദ്ദേശങ്ങള്‍ ഇതുവഴി ലഭിക്കും. ലോകത്തിലെ ഏഴ് മില്ല്യണ്‍ ഹോട്ടലുകളുടെയും റെസ്‌റ്റോറെന്റുകളുടെയും 465 മില്ല്യണ്‍ നിരൂപണങ്ങളാണ് ഈ സൈറ്റിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍