UPDATES

വിദേശ വനിതകള്‍ ഇന്ത്യയില്‍ കുട്ടിപ്പവാട ധരിക്കരുതെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ

അഴിമുഖം പ്രതിനിധി 

വിദേശ വനിതകള്‍ ഇന്ത്യയിലെത്തിയാല്‍ സ്‌കേര്‍ട്ട്‌സ് ധരിക്കരുതെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍വിദേശ സഞ്ചാരികള്‍ക്ക് എത്തിയാല്‍ നല്‍കുന്ന വിവരങ്ങളില്‍ ‘കുട്ടിപ്പാവാട’ ധരിക്കരുതെന്നും ഉള്‍പ്പെടുത്തി. ഇന്ത്യയിലെത്തിയാല്‍ എന്തെല്ലാം ചെയ്യണം, എന്ത് ചെയ്യരുത് എന്നെല്ലാം നിഷ്‌കര്‍ഷിക്കുന്ന പ്രത്യേക സന്ദേശം കൈമാറും. ഭാരതം ഒരു സംസ്‌കാര സമ്പന്ന രാഷ്ട്രമായതിനാല്‍ ചില കാര്യങ്ങള്‍ വിദേശികള്‍ പാലിച്ചേ മതിയാവൂ എന്നാണ് ബിജെപി മന്ത്രിയുടെനിലപാട്.

ടൂറിസ്റ്റുകള്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ അവര്‍ക്ക് ഒരു വെല്‍കം കിറ്റ് നല്‍കും. അതില്‍ ഒരു കാര്‍ഡില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിര്‍ദ്ദേശവുമുണ്ടാകും. ചെറിയ നഗരങ്ങളിലാണ് സഞ്ചരിക്കുന്നതെങ്കില്‍ സ്‌കേര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രാത്രിയില്‍ ഒറ്റക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാറില്‍ സഞ്ചരിക്കുമ്പോള്‍ സഞ്ചരിക്കുന്ന കാറിന്റെ ചിത്രമെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത് സുരക്ഷ ഉറപ്പാക്കണം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഒരു സാംസ്‌കാരിക രാജ്യമായതിനാല്‍ ഇവിടുത്തെ വസ്ത്രരീതിയിലും വ്യത്യാസമുണ്ട്, പ്രത്യേകിച്ച് ക്ഷേത്രങ്ങളില്‍. ഇത് സഞ്ചാരികള്‍ ശ്രദ്ധിച്ചേ മതിയാവൂ. എന്താണ് ധരിക്കേണ്ടതെന്നോ ധരിക്കരുതാത്തതെന്നോ പറയുന്നില്ല. പക്ഷേ രാത്രിയിലെ യാത്രയില്‍ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് പറയുന്നത്. സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്. മറ്റൊരാളുടെ ചിന്തയും വസ്ത്ര രീതികളും മാറ്റാന്‍ പറയാന്‍ നമുക്ക് ഒരു അവകാശവുമില്ല.” ശര്‍മ്മ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍