UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിസാമുദീന്‍ രാജധാനി ലോക്കോപൈലറ്റ്‌ ഇല്ലാതെ ഓടിയത് 15 കിലോമീറ്റര്‍

അഴിമുഖം പ്രതിനിധി

മഡ്ഗാവ്-നിസാമുദീന്‍ എക്സ്പ്രസ് ട്രെയിന്‍ ലോക്കൊപൈലറ്റ് ഇല്ലാതെ ഓടിയത് 15 കിലോമീറ്റര്‍. എഞ്ചിനില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് സംഭവം ഉണ്ടായത്. രത്നഗിരി സ്റ്റേഷനു സമീപം ഉള്ള ടണലില്‍ വച്ച് എഞ്ചിനില്‍ തകരാര്‍ കണ്ടെത്തുകയും ട്രെയിന്‍ നില്‍ക്കുകയുമായിരുന്നു. എന്നാല്‍  ടെക്നീഷ്യന്‍മാര്‍ തകരാര്‍ മാറ്റുന്നതിനിടെ ട്രെയിന്‍ മുന്നോട്ടു നീങ്ങുകയായിരുന്നു. എഞ്ചിന്റെ വാക്വം ബ്രേക്ക് ഡീയാക്റ്റിവേറ്റ് ആവുകയും ട്രെയിന്‍ മുന്നോട്ടുരുളുകയുമായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എഞ്ചിന്‍ ഓഫ് ആയിരുന്നതിനാല്‍ കയറ്റം എത്തിയപ്പോള്‍ മുന്നോട്ടു പോകാനാകാതെ ട്രെയിന്‍ നില്‍ക്കുകയും ആയിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആളപായമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍