UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബി എസ് പി ടിക്കറ്റുകള്‍ നല്‍കുന്നത് ലേലം വിളിച്ച്; മായാവതിക്കെതിരെ ദയാശങ്കര്‍ വീണ്ടും

അഴിമുഖം പ്രതിനിധി

ബി എസ് പി നേതാവ് മായാവതിയെ അധിക്ഷേപിച്ച കേസില്‍ ജയില്‍മോചിതനായ ബി ജെ പി മുന്‍ നേതാവ് ദയാശങ്കര്‍ വീണ്ടും അവര്‍ക്കെതിരെ പരാമര്‍ശവുമായി രംഗത്തെത്തി. ബി എസ്പി യുടെ പാര്‍ട്ടി ടിക്കറ്റുകള്‍ ലേലം വിളിച്ചുനല്‍കുകയാണെന്ന് ആരോപിച്ച അദ്ദേഹം ധൈര്യമുണ്ടെങ്കില്‍ അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ മത്സരിക്കണമെന്ന് മായാവതിയെ വെല്ലുവിളിക്കുകയും ചെയ്തു. കൂടാതെ ഈ വിഷയത്തില്‍ സി ബി ഐ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം, പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും ദയാശങ്കര്‍ പറഞ്ഞു.

മായാവതിക്കെതിരായ പ്രസ്താവനയുടെ പേരില്‍ അറസ്റ്റിലായ അദ്ദേഹം കഴിഞ്ഞദിവസമാണ് ജയിലില്‍നിന്ന് മോചിതനായത്. അതേസമയം ദയാശങ്കറിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈകോടതിയെ സമീപിക്കുമെന്ന് ബി എസ് പി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍