UPDATES

വായന/സംസ്കാരം

ഒ വി വിജയന്റെ വരകള്‍; സ്വേച്ഛാധികാരത്തിന്റെ പുതിയ കാലത്ത് വീണ്ടും കാണുമ്പോള്‍

കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ ഒ വി വിജയന്‍ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം

കോഴിക്കോട് നടക്കുന്ന ഡി സി ബുക്സ് കേരള സാഹിത്യോത്സവത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു ഒ വി വിജയന്‍ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം. എഴുത്തിലും, വരയിലും, ദര്‍ശനത്തിലും ഇതിഹാസമായി മാറിയ ഒ വി വിജയന്റെ കാര്‍ട്ടൂണുകള്‍ കാലത്തിനതീതമാണെന്നാണ് ഓരോ തവണ കാണുമ്പോഴും ആ വരകള്‍ തെളിയിക്കുന്നത്. എഴുപതുകളിലെയും എണ്‍പതുകളിലെയും രാഷ്ട്രീയത്തെ വിമര്‍ശിച്ച് വിജയന്‍ കോറിയിട്ട പരിഹാസങ്ങള്‍ പുതിയ സ്വേച്ഛാധികാരത്തിന്റെ കാലത്ത്  ഏറെ പ്രസക്തമാണ്. 

ശങ്കേഴ്‌സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തിരുന്ന ഒ വി വിജയന്‍ 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി മാറി. ആക്കാലത്തും ഫാര്‍ ഈസ്‌റ്‌റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കല്‍ അറ്റ്ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചിരുന്നു. ഒ വി വിജയന്റെ ‘ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ‘ഇന്ദ്രപ്രസ്ഥം’ എന്ന രാഷ്ട്രീയവിശകലനപരമ്പരയും പ്രസിദ്ധമായിരുന്നു.

 


(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ വിഷ്ണു നമ്പൂതിരി പകര്‍ത്തിയതാണ് ചിത്രങ്ങള്‍)

‘ഇത്തിരി നേരംപോക്ക് ഇത്തിരി ദര്‍ശനം’ എന്ന കാര്‍ട്ടൂണ്‍ സമാഹാരത്തില്‍ നിന്നുമുള്ള കാര്‍ട്ടൂകള്‍ കാണുവാന്‍-  https://goo.gl/zyJ9Aw

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍