UPDATES

കവര്‍ച്ചക്കാരുടെ വെടിയേറ്റ് പോലീസുകാരന്‍ മരിച്ചതിനു കാഴ്ചക്കാരായത് 150ഓളം പേര്‍

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ കവര്‍ച്ചക്കാരുടെ വെടിയേറ്റ് പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചപ്പോള്‍ കാഴ്ചക്കാരായി നിന്നത് 150 പേരോളം പേര്‍.ഒരു വനിതയെ കൊള്ളയടിക്കാന്‍ ശ്രമിച്ചവരെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ ആയ ആനന്ദ് സിംഗിന് വെടിയേറ്റത്. ഡല്‍ഹി ഷന്‍ബാദ് ഡയറിയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. അക്രമികളില്‍ നിന്നും വെടിയേറ്റ സിംഗ് 20 മിനിറ്റ് ഓളം സംഭവസ്ഥലത്ത് സഹായം ലഭിക്കാതെ കഴിഞ്ഞു. പിന്നീടെത്തിയ പോലീസ് ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. 

ചുറ്റുപാടും ഉണ്ടായിരുന്നവര്‍ സിംഗ് മരിക്കുന്നതിനു കാഴ്ചക്കാരായി എന്ന് ദൃക്സാക്ഷിയായ ഒരാള്‍ പറയുന്നു. മുറിവ് പൊത്തിപ്പിടിച്ചുകൊണ്ട് സിംഗ് കവര്‍ച്ചക്കാരെ പിന്തുടര്‍ന്നിരുന്നു  എന്ന് ദൃക്സാക്ഷി വ്യക്തമാക്കുന്നു. അക്രമികളെ വളയാനും തടയാനുമായി സിംഗ് ചുറ്റുപാടും ഉണ്ടായിരുന്നവരോട് പറഞ്ഞെങ്കിലും ആരും പ്രതികരിക്കുകയുണ്ടായില്ല.

 

 

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍