UPDATES

ട്രെന്‍ഡിങ്ങ്

പൊതുവിദ്യാഭ്യാസത്തിന്റെ കേരള മോഡല്‍; ഈ വര്‍ഷം പുതുതായി എത്തിയത് രണ്ട് ലക്ഷം കുട്ടികള്‍

കഴിഞ്ഞ മൂന്ന് വര്‍ഷമായാണ് പൊതുവിദ്യഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തിതുടങ്ങിയത്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധന. അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിവസമായ ഇന്നലെ രണ്ടുലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായെത്തി. കൂടുതലായെത്തിയ കുട്ടികളുടെ കൃത്യകണക്ക് ഒരാഴ്ചയ്ക്കകം ലഭ്യമാകും. ആറാം പ്രവൃത്തിദിനം വരെ പുതിയ കുട്ടികളുടെ എണ്ണം രേഖകള്‍ സഹിതം അപ്ലോഡ് ചെയ്യാന്‍ സ്‌കൂളുകള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ അധ്യയന വര്‍ഷം 1.52 ലക്ഷം കുട്ടികളുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2018–19ല്‍ വര്‍ധന 1.85 ലക്ഷമായി ഉയര്‍ന്നു. വ്യാഴാഴ്ച ഒന്നാം ക്ലാസില്‍ 1.47 ലക്ഷം കുട്ടികളാണ് പുതുതായി എത്തിയത്. ഇതിന് പുറമെ അണ്‍ എയ്ഡഡ് സ്‌കൂളുകളുകളില്‍നിന്ന് വിവിധ ക്ലാസുകളില്‍ എത്തിയെന്നാണ് കണക്കാക്കുന്നത്.

നേരത്തെ അഞ്ച് എട്ട് ക്ലാസുകളിലേക്കാണ് കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലെത്തിയതെങ്കില്‍ ഇത്തവണ ഒന്നാം ക്ലാസില്‍ തന്നെ കുട്ടികള്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച് എത്തിയെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്നലെയായിരുന്നു സംസ്ഥാനത്തെ അധ്യയന വര്‍ഷം ആരംഭിച്ചത്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകളാണ് ആരംഭിച്ചത്. എല്ലാ ക്ലാസുകളിലേക്കുമുളള ടെക്‌സ്റ്റ് പുസ്തകങ്ങളം വിതരണത്തിന് തയ്യാറായിട്ടുണ്ട്.

Read More: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇല്ലാത്ത ഏക പഞ്ചായത്ത്; കാന്തല്ലൂരിലെ ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശങ്ങളില്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍