UPDATES

ബാര്‍ കോഴ കേസില്‍ പി സി ജോര്‍ജ് വിജിലന്‍സിന് മൊഴി നല്‍കി

ബാര്‍ കോഴ കേസില്‍ മുന്‍ ചീഫ് വിപും കേരള കോണ്‍ഗ്രസ് എം വിമതനുമായ പി സി ജോര്‍ജ് വിജിലന്‍സിന് മൊഴി നല്‍കി. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന മൊഴിയാണ് ജോര്‍ജ് നല്‍കിയത്. കെ എം മാണിക്ക് ബാര്‍ ഉടമകള്‍ മൂന്ന് തവണയായി ഒരു കോടി രൂപ നല്‍കിയെന്ന് പി സി ജോര്‍ജിന്റെ മൊഴിയിലുണ്ട്. ബാബുവുന് 10 കോടി രൂപ നല്‍കിയെന്ന് രാജ് കുമാര്‍ ഉണ്ണി തന്നോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബാര്‍ ഉടമകള്‍ മന്ത്രിമാരെ പോയി കണ്ടത്. കെ എം മാണിയേയും മുസ്ലിംലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിയേയും ഡീല്‍ ചെയ്യാനാണ് പറഞ്ഞത്. അഞ്ച് കോടി രൂപ വേണമെന്ന് മാണി വാശി പിടിച്ചു. കുഞ്ഞാലിക്കുട്ടി പണം വാങ്ങിയില്ല. കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും കോടിക്കണക്കിന് രൂപ പിരിച്ചിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍