UPDATES

ജോര്‍ജ്ജും മാണിയും ഒന്നിച്ച വേദിയില്‍ കയ്യാങ്കളി: ആന്റോ ആന്റണിയും ജോര്‍ജ്ജും തമ്മില്‍ ഉന്തുംതള്ളും

അഴിമുഖം പ്രതിനിധി

പി സി ജോര്‍ജും കെഎം മാണിയും വേദി പങ്കിട്ട പരിപാടിയില്‍ ജോര്‍ജ്ജിന്റെ പ്രസംഗം പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്ന് വേദിയില്‍ ഉന്തുംതള്ളുമുണ്ടായി. ജോര്‍ജ്ജ് പ്രസംഗിച്ചു കൊണ്ടിരിക്കേ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. റബര്‍ വിലയിടിവിന് കാരണം കെഎം മാണിയാണെന്ന രീതിയില്‍ ജോര്‍ജ്ജ് പ്രസംഗിച്ചതാണ് പ്രകോപനമായത്. മാണി കര്‍ഷക വിരുദ്ധനാണെന്ന് ജോര്‍ജ്ജ് പ്രസംഗിച്ചു. ഇതേതുടര്‍ന്ന് ആന്റോ ആന്റണിയും ജോര്‍ജ്ജും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പിസി ജോര്‍ജ്ജിനെ സംസാരിക്കുന്നതില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് വിലക്കുകയും ചെയ്തു. സംഭവത്തില്‍ ജോര്‍ജ്ജിന്റെ പിഎ ബെന്നിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോട്ടയം തിടനാട് പഞ്ചായത്തിലെ കുടുംബശ്രീ വാര്‍ഷികവും ജലനിധി ഉദ്ഘാടനവും നടന്ന വേദിയിലാണ് സംഘര്‍ഷമുണ്ടായത്. വേദിയില്‍ മന്ത്രി പിജെ ജോസഫും ഉണ്ടായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍