UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടു വരും വഴി ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

അഴിമുഖം പ്രതിനിധി

ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വിദഗ്ദ്ധ ആരോഗ്യ പരിശോധനകള്‍ക്കായി തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. തൃശൂരില്‍ വച്ച് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടം. ടയര്‍ പഞ്ചറായപ്പോള്‍ ബ്രേക്ക് ചെയ്ത് നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അപകടം എന്ന് ഡ്രൈവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയരാജനെ സമീപത്തെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂര്‍ നിരീക്ഷിച്ചശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയാല്‍ മതിയെന്ന് അമലയിലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജയരാജനെ റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. ജയരാജനെ ട്രെയിനില്‍ കൊണ്ടുവരണം എന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു.

ജയരാജന്റെ ആരോഗ്യ നില കണക്കിലെടുക്കാതെ ആംബുലന്‍സില്‍ തലസ്ഥാനത്തേക്ക് അയച്ച് അപകടത്തില്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടിയില്‍ സംശയമുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു. ആര്‍ എസ് എസ് ആസൂത്രണമനുസരിച്ച് ജയരാജന് നേരെ കടുത്ത മനുഷ്യാവകാശ ലംഘനടമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍