UPDATES

ശ്രീകൃഷ്ണ ജയന്തിയ്ക്ക് കൃഷ്ണന് കൊക്കകോള കൊടുത്തത് ശരിയോ? പി.ജയരാജന്‍

അഴിമുഖം പ്രതിനിധി 

ആര്‍എസ്എസ് നടത്തിയ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീകൃഷ്ണന് കൊക്കകോളയും ഐസ്‌ക്രീമും കൊടുത്തത് ശരിയാണോ എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍.

സിഐടിയുവിന്‍റെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ പഠനക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുടെ ഉത്പന്നങ്ങള്‍ ശ്രീകൃഷ്ണന് കൊടുത്ത ആര്‍എസ്എസ് നടപടി ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. ആര്‍എസ്എസാണ് വിശ്വാസികളെ പരിഹസിച്ചത്. തിടമ്പ് നൃത്തം വിവാദമാക്കിയതിന് പിന്നില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സിപിഐഎം ബക്കളത്ത് നടത്തിയ സാംസ്‌കാരിക ഘോഷയാത്രയില്‍ അവതരിപ്പിച്ച തിടമ്പ് നൃത്തത്തെക്കുറിച്ച് ആര്‍എസ്എസ്,ബിജെപി നേതാക്കാള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനുളള മറുപടിയായിരുന്നു ജയരാജന്റെ പ്രസംഗം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍