UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി ജയരാജന്‍ ജാമ്യാപേക്ഷ നല്‍കി

അഴിമുഖം പ്രതിനിധി

കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഈ കേസില്‍ നേരത്തേ രണ്ട് തവണ ജയരാജന്‍ കോടതിയെ മുന്‍കൂര്‍ ജാമ്യം തേടി സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞിരുന്നു.

യുഎപിഎ ചുമത്തിയതിനെ ജയരാജന്‍ ജാമ്യ ഹര്‍ജിയില്‍ ചോദ്യം ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ വിക്രമന്‍ തന്റെ ഡ്രൈവറാണെന്ന സിബിഐുടെ വാദം തെറ്റാണെന്നും വിക്രമന് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നും ജയരാജന്‍ അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചു. ഹര്‍ജി നാളെ കോടതി പരിഗണിക്കും. തലശേരി സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.

അതേസമയം ഏത് കേസിലായാലും യുഎപിഎ ചുമത്തുന്നതിനോട് യോജിക്കുന്നില്ലെന്ന് മുസ്ലിംലീഗ് അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍