UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈദികന്റെ ബലാത്സംഗക്കേസില്‍ അതിരൂപത ഇടപെടുന്നതിനെതിരെ പി ജയരാജന്‍

പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്റെ നിലപാടുകള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ തലശേരി അതിരൂപത നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടരി പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. അന്വേഷണ സംഘം ക്രിസ്തീയ സ്ഥാപനങ്ങളെ തേജോവധം ചെയ്യുന്നു എന്ന പ്രസ്താവന അന്വേഷണത്തിലെ കൃത്യമായ ഇടപെടലാണെന്നാണ് ജയാരാന്‍ ആരോപിക്കുന്നത്.

കൂടാതെ ഇപ്പോഴത്തെ പ്രസ്താവന അന്വേഷണത്തില്‍ ഇടപെടില്ലെന്ന അതിരൂപതയുടെ മുന്‍നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ക്രിസ്തുരാജ ആശുപത്രിയില്‍ കുട്ടി പ്രായപൂര്‍ത്തിയായതായാണ് രേഖപ്പെടുത്തിയിരുന്നതെന്നും പ്രായപൂര്‍ത്തിയായ സ്ത്രീയുടെ പ്രസവം അധികൃത കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്നുമുള്ള പ്രസ്താവനയിലെ ഭാഗം അതീവ ഗുരുതരവും കുറ്റവാളികളെ ന്യായീകരിക്കുന്നതുമാണെന്നും ജയരാജന്‍ പറയുന്നു.

ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ വയസ്സ് 18 എന്നാണ് രേഖപ്പെടുത്തിയത്. പൂര്‍ണ വളര്‍ച്ചയെത്തിയ കുട്ടിയെയാണ് പ്രസവിച്ചത് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന യാഥാര്‍ത്ഥ്യം ബോധപൂര്‍വം മറച്ചുവയ്ക്കുകയാണുണ്ടായത്. കൂടാതെ കുഞ്ഞിനെ ഒരുദിവസം കൊണ്ട് ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നിലും ആശുപത്രി അധികൃതരാണെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു. പോക്‌സോ നിയമത്തിന്റെ ലംഘനമാണ് അവര്‍ നടത്തിയത്.

സഭാ അധികൃതരുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ സമൂഹത്തില്‍ നിന്നും പ്രതികരണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇത്തരം ഹീനശ്രമങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും. കൂടാതെ പേരാവൂര്‍ എംഎല്‍എ ഈ വിഷയത്തില്‍ തത്സമയം പ്രതികരിക്കാതിരുന്നതും സംശയാസ്പദമാണെന്നും അദ്ദേഹം പറയുന്നു. എംഎല്‍എ ഈ വിഷയം എന്തുകൊണ്ട് നിയമസഭയില്‍ ഉന്നയിച്ചില്ലെന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ഇത് സംബന്ധിച്ചും അന്വേഷണത്തില്‍ ഇടപെടാനുള്ള രൂപതയുടെ പ്രസ്താവന സംബന്ധിച്ചും പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍