‘പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന് പറഞ്ഞാലോ എഴുതിയാലോ തല്ലുകൊല്ലേണ്ടി വരുമോ? എങ്കില്‍ തല്ലാന്‍ വരൂ’ എന്ന് വെല്ലുവിളിച്ച് സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചതിന് ഏതാനും മതമൗലികവാദികള്‍ യുവ എഴുത്തുകാരന്‍ പി. ജിംഷാറിനെ ആക്രമിച്ചിരുന്നു. പരിക്കുകളോടെ അദ്ദേഹത്തെ കൂറ്റനാട് മോഡേണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജിംഷാറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു “പടച്ചോന്റെ ചിത്രപ്രദര്‍ശനം” എന്ന് തന്റെ ഫേസ്ബുക്കില്‍ നിരവധി തവണ എഴുതിയാണ് ആഷിഖ് അബു പിന്തുണ അറിയിച്ചിരിക്കുന്നത്.