UPDATES

പി രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി; വി എസ് പക്ഷത്തിന്റെ അവസാനകോട്ടയും തകര്‍ന്നു

അഴിമുഖം പ്രതിനിധി

പി രാജീവിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പുതിയതായി ഒമ്പത് അംഗങ്ങളെ ഉള്‍പ്പെടുത്തിയ ജില്ലാ കമ്മിറ്റിയില്‍ ഔദ്യോഗിക പക്ഷത്ത് നിന്ന് 25 പേരും വി എസ് പക്ഷത്ത് നിന്ന് 17 പേരുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വി എസ് പക്ഷത്തെ പല പ്രമുഖരെയും ഇത്തവണ ഒഴിവാക്കി. ഇതോടെ വര്‍ഷങ്ങളായി ജില്ലയില്‍ പുലര്‍ത്തിപ്പോന്നിരുന്ന ആധിപത്യം വി എസിന് നഷ്ടപ്പെട്ടിരിക്കുകയാണ്.

ഒഴിവാക്കപ്പെട്ടവരില്‍ പ്രമുഖ സരോജനി ബാലാനന്ദനാണ്. അതേസമയം ഒളി കാമറ വിവാദത്തില്‍പ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന ഗോപി കോട്ടമുറിക്കലിനെ പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..

കടുത്ത പിണറായി പക്ഷക്കാരനായ രാജീവ് മറ്റൊരു പിണറായി പക്ഷക്കാരനായ ദിനേശ് മണി സ്ഥാനമൊഴിഞ്ഞതിന് പകരമായാണ് വരുന്നത്. ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാന്‍ സാധിച്ചെങ്കിലും ആലപ്പുഴയ്ക്ക് പിന്നാലെ ഔദ്യോഗിക പക്ഷത്തെ വിള്ളലുകള്‍ എറണാകുളത്തും  ദൃശ്യമായിരുന്നു. ഔദ്യോഗികപക്ഷത്തുണ്ടായ  ഭിന്നിപ്പ് കൂടുതല്‍ പുറത്തുവരാതെ  മറച്ചു വയ്ക്കുക എന്ന ഉദ്ദേശവും രാജീവിനെ തെരഞ്ഞെടുത്തതിന് പിന്നിലുണ്ട് .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍