UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍

അഴിമുഖം പ്രതിനിധി

14-ാം കേരള നിയമസഭയുടെ സ്പീക്കറായി പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായ ശ്രീരാമകൃഷ്ണന് 92 വോട്ടും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി വിപി സജീന്ദ്രന് 46 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
പിസി ജോര്‍ജ്ജിന്റെ വോട്ടാണ് അസാധുവായതെന്ന് കരുതുന്നു. 

എല്‍ഡിഎഫിന്റെ 91 അംഗങ്ങളില്‍ 90 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. പ്രോടേം സ്പീക്കര്‍ എസ് ശര്‍മ്മ വോട്ടു ചെയ്തിരുന്നില്ല. പക്ഷേ, രണ്ട് വോട്ടുകള്‍ എല്‍ഡിഎഫിന് അധികമായി ലഭിച്ചു. യുഡിഎഫിന് ഒരു വോട്ട് കുറഞ്ഞു. യുഡിഎഫില്‍ നിന്നും ഒരു വോട്ട് എല്‍ഡിഎഫിലേക്ക് മറിയുകയായിരുന്നു. യുഡിഎഫ് നല്‍കിയ വിപ്പ് ഒരു അംഗം ലംഘിച്ചു.

ബിജെപി അംഗം ഒ രാജഗോപാലും സ്വതന്ത്ര അംഗം പിസി ജോര്‍ജ്ജും വോട്ടു രേഖപ്പെടുത്തി. രാജഗോപാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

പൊന്നാനി മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ശ്രീരാമകൃഷ്ണന് 48 വയസ്സുണ്ട്. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍മാരില്‍ ഒരാളാണ് അദ്ദേഹം. 42-ാം വയസ്സില്‍ സ്പീക്കറായ കെ രാധാകൃഷ്ണനാണ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍