UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി എ സാങ്മ അന്തരിച്ചു

അഴിമുഖം പ്രതിനിധി

ലോക്‌സഭാ മുന്‍ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി.എ.സാങ്മ അന്തരിച്ചു. 68 വയസായിരുന്നു. എട്ടുതവണ പാര്‍ലമെന്റ് അംഗമായിരുന്ന സാങ്മ ലോക്‌സഭ സ്പീക്കര്‍ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. 48 ആം വയസിലായിരുന്നു സാങ്മ സ്പീക്കറായി ചുമതലേയ്ല്‍ക്കുന്നു. 1996 മുതല്‍ 1998 വരെ ഈ പദവിയിലിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളില്‍ സഹമന്ത്രിയായിരുന്നു സാങ്മ നരസിംഹ റാവുവിന്റെ കാലത്ത് തൊഴില്‍ വകുപ്പിന്റെ ചുമതല നിര്‍വഹിച്ചു.

1988-90 കാലങ്ങളിലായിരുന്നു അദ്ദേഹം മേഘാലയ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ കലഹിച്ച് ശരദ് പവാറിനൊപ്പം പാര്‍ട്ടി വിട്ട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചതിലും സാങ്മയുടെ പങ്കുണ്ട്. 2012ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിക്കെതിരെ സ്വതന്ത്രനായി മല്‍സരിച്ചും സാങ്മ ശ്രദ്ധേയനായിരുന്നു. പി എ സാങ്മയുടെ മകള്‍ അഗത സാങ്മ പതിനഞ്ചാം ലോകസഭയില്‍ അംഗമായിരുന്നു. യുപിഎ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായും അഗത പ്രവര്‍ത്തിച്ചിരുന്നു. പുത്രന്‍ കോണ്‍റാഡ് സാങ്മ മേഘാലയ നിയമസഭയിലെ പ്രതിപക്ഷനേതാവാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍