UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പദ്മ പുരസ്കാര ശുപാര്‍ശ പട്ടിക തയ്യാറാക്കിയത് മാനദണ്ഡങ്ങളും കോടതിവിധിയും പാലിക്കാതെ

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് നിന്നുള്ള പദ്മ പുരസ്കാര ശുപാര്‍ശ പട്ടിക തയ്യാറാക്കിയത് കേന്ദ്ര സര്‍ക്കാരിന്‍റെ മാനദണ്ഡങ്ങളെയും സുപ്രീംകോടതി വിധിയെയും മറി കടന്ന്. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടെത്താന്‍ സ്‌പെഷ്യല്‍ സേര്‍ച്ച്‌ കമ്മിറ്റിയെ നിയോഗിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി മന്ത്രിസഭാ ഉപ സമിതിയാണ് കേരളത്തില്‍ നിന്നുള്ള പട്ടിക തയ്യാറാക്കിയത്. ഓരോ സംസ്ഥാനത്തെയും പദ്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹാരയവരെ കണ്ടെത്താന്‍ സ്പെഷ്യല്‍ സേര്‍ച്ച്‌ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ്  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. അത്തരമൊരു കമ്മിറ്റി രൂപീകരണം നടന്നിട്ടില്ലെന്ന് മാത്രമല്ല മന്ത്രി സഭ ഉപസമിതിയാണ് കേരളത്തില്‍ നിന്നുള്ള പുരസ്കാര്‍ പട്ടിക തയാറാക്കിയത്. ഇതിന് പുറമേ 1995ലെ ബാലാജി രാഘവന്‍  വേര്‍സസ്‌ യൂണിയന്‍ ഓഫ് ഇന്ത്യ വിധി പ്രകാരം പ്രത്യേക സംസ്ഥാന മുഖ്യ മന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന പ്രത്യേക സമിതിയുടെ കീഴില്‍ വേണം പദ്മ പുരസ്കാരത്തിന് അര്‍ഹരായവരെ കണ്ടെത്തേണ്ടത്  എന്ന നിര്‍ദ്ദേശവും ലംഘിക്കപ്പെട്ടു. വിവരവകാശപ്രവര്‍ത്തകന്‍ ഡിബി ബിനുവിനു ലഭിച്ച രേഖകള്‍ ഇതു വ്യക്തമാക്കുന്നു

ചീഫ് സെക്രെടറി ജിജി തോംസണ്‍ കണ്‍വീനരായുള്ള മന്ത്രി സഭ ഉപ സമിതിയാണ് പദ്മ പുരസ്കാര്‍ പട്ടീക തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. മന്ത്രിമാരായ കെ സി ജോസഫ്‌, അടൂര്‍ പ്രകാശ്‌, എം കെ മുനീര്‍, പി ജെ ജോസഫ്‌, എ പി അനില്‍കുമാര്‍ എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍ .പദ്മ ഭൂഷന്‍ പുരസ്കാരത്തിനായി ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍, പദ്മശ്രീ പുരസ്കാരങ്ങള്‍ക്ക് ഡോ.വി പി ഗംഗാധരന്‍, പി.ജയചന്ദ്രന്‍, കെ എം റോയ്, ചെമ്മെഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പ്രീജ ശ്രീധരന്‍ തുടങ്ങി പന്ത്രണ്ട് പേരുമാണ് പദ്മ പുരസ്കാര്‍ ശുപാര്‍ശ പട്ടികയിലുള്ളത് . 

അപേക്ഷകരുടെ ബാഹുല്യം നിമിത്തം പദ്മ പുരസ്കാര ശുപാര്‍ശ പട്ടിക അഞ്ചു പേരില്‍ ചുരുക്കാന്‍ മന്ത്രി സഭ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് 12 പേരാക്കി ഉയര്‍ത്തുകയായിരുന്നു. ഇതിനിടെ ബയോ ഡാറ്റയുമായി ആരും സമീപിക്കരുതെന്നു ചൂണ്ടി കാട്ടി സാംസ്കാരിക വകുപ്പ് മന്ത്രി പത്ര കുറിപ്പും ഇറക്കിയിരുന്നു. അതേസമയം  ഇതെ മന്ത്രി തന്നെ ഒരാളുടെ പേര് നിര്‍ദേശിക്കുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍