UPDATES

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇനി മുതല്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാന്‍ അനുമതി. ക്ഷ്രേത്രം എക്‌സിക്യൂട്ടീവ് ഓഫിസറാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. നേരത്തെ ചുരിദാര്‍ ധരിച്ചു വരുന്നവര്‍ പുറമെ തോര്‍ത്ത് അരയില്‍ ചുറ്റിവേണമായിരുന്നു ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കേണ്ടിയിരുന്നത്. തിരുവനന്തപുരം സ്വദേശി റിയ നല്‍കിയ പരാതിയിലാണ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ ഉത്തരവ്. അതേസമയം ഇങ്ങനെയൊരു മാറ്റം ക്ഷേത്രം ഭരണസമിതിയുടെ എതിര്‍പ്പിനെ മറികടന്നാണ് ഉണ്ടായിരിക്കുന്നതെന്നും അറിയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍