UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പദ്മിനി ട്രാഫിക് വാര്‍ഡന്‍ പദ്മിനിയുടെ ദുരിതജീവിതം: മനോരോഗമെന്ന് കമ്പനി എം.ഡി

Avatar

രാകേഷ് നായര്‍

പദ്മിനി എന്ന ദളിത് സ്ത്രീയെ കുറിച്ച് വാര്‍ത്ത കേരളത്തിന് കേട്ടുകേള്‍വിയുണ്ടാകും. ഇവര്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് എറണാകുളം കതൃക്കടവ് ഭാഗത്തു ഡ്യൂട്ടി നോക്കുന്നതിനിടയില്‍ വിനോഷ് എന്ന കാര്‍ യാത്രികനില്‍ നിന്നു മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതിന്റെ വാര്‍ത്തയും കേസും ഇതിനു മുമ്പും ചര്‍ച്ച ചെയിതിട്ടുള്ളതാണ്. ഇപ്പോള്‍ ആ കേസ് പദ്മിനിപോലും അറിയാതെ കോടതയില്‍ ഒത്തുതീര്‍പ്പിലെത്തിയിരിക്കുന്നു എന്നറിയുന്നു. അതായാത,് ആരെല്ലാമോ മുന്‍കൈയെടുത്ത് എല്ലാം അട്ടിമറിച്ചിരിക്കുന്നു. എന്നാല്‍ പിന്മാറാന്‍ തയ്യാറല്ല എന്ന മനസ്സോടെ പദ്മിനി ന്യായത്തിനായി മുന്നോട്ടുപോകന്‍ തന്നെ തീരുമാനിക്കുന്നു. ആ യാത്ര എത്രമാത്രം സുഗമമാകും? നിലവില്‍ അവര്‍ നേരിടുന്ന പ്രതിബന്ധങ്ങളെക്കുറിച്ച് അവര്‍ തന്നെ പറയുമ്പോള്‍ കാര്യങ്ങള്‍ ഒട്ടും അനുകൂലമല്ലെന്ന് വ്യക്തം.

ഇടപ്പള്ളി ടോളിനു സമീപം ആസ്ഥാനമായുള്ള ബ്രൈറ്റ് സെക്യൂരിറ്റി സര്‍വീസിന്റെ കീഴില്‍ ട്രാഫിക് വാര്‍ഡനായി ജോലി നോക്കിവന്നിരുന്ന പദ്മിനിക്ക് ഇപ്പോള്‍ ഡ്യൂട്ടി നല്‍കാന്‍ കമ്പനി വിസമ്മതം പ്രകടിപ്പിക്കുകയും അവരെ രജിസ്റ്ററില്‍ ഒപ്പിടീക്കാന്‍ അനുവദിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഇതിന് കാരണമായിരിക്കുന്നത് കമ്പനിയുടെ എം ഡിയ്ക്കും അദ്ദേഹത്തിന്റെ സഹായികളായവര്‍ക്കും തന്നോടുള്ള വ്യക്തിവൈരാഗ്യം ഒന്നുമാത്രമാണെന്നു പദ്മിനി ആരോപിക്കുന്നു. മാനസികമായും ശാരീരികമായും ഏല്‍ക്കേണ്ടി വന്ന പീഢനത്തിന് കാരണക്കാരനായവനെ നിയമത്തിന്റെ കൈയില്‍ നിന്നു ശിക്ഷവാങ്ങിക്കൊടുക്കാനുള്ള പോരാട്ടത്തിനോടുള്ള എതിര്‍പ്പും അതോടൊപ്പം കമ്പനിയുടെ ചില ശരികേടുകളെ ചൂണ്ടിക്കാട്ടുന്നതിലുള്ള അസഹിഷ്ണുതയുമാണ് തനിക്ക് ജോലി നിഷേധിക്കപ്പെടാനുള്ള കാരണമായി പദ്മിനി ചൂണ്ടിക്കാണിക്കുന്നത്.

ആക്‌സിഡന്റ് പറ്റി കാലിന് ഒടിവു സംഭവിച്ച ഗിരിജ എന്ന സഹപ്രവര്‍ത്തകയോടു കാണിച്ച അനുഭാവമാണ് കമ്പനി ഇപ്പോള്‍ തനിക്കെതിരെ കണ്ടുപിടിച്ചിരിക്കുന്ന പുതിയ കുറ്റമായി പദ്മിനി പറയുന്നത്. ഓഗസ്റ്റ് മാസം മൂന്നാം തീയതി ഇടപ്പള്ളി പള്ളിക്കു സമീപം ഗിരിജ എന്ന വാര്‍ഡന് ബൈക്ക് ഇടിച്ചു പരിക്കേല്‍ക്കുകയും അവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഡ്യൂട്ടി സമയത്ത് സംഭവിച്ച ഈ അപകടത്തില്‍ തന്റെ ജോലിക്കാരിക്ക് വേണ്ട തരത്തിലുള്ള ഒരു സഹായവും ചെയ്തുകൊടുക്കാതെ കമ്പനി എം ഡി സുരേന്ദ്രനും മറ്റു ബന്ധപ്പെട്ടവരും അലംഭാവം കാണിക്കുകയായിരുന്നു. ഗിരിജയെ അഡ്മിറ്റാക്കി പിറ്റേദിവസം ഞാന്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അവര്‍ ആഹാരംപോലും കഴിക്കാതെ വേദന കടിച്ചമര്‍ത്തി കഴിയുകയായിരുന്നു. കടംവാങ്ങിയ കാശുമായാണ് ഞാനെന്റെ സഹപ്രവര്‍ത്തകയെ കാണാനായി പോയത്. ആ കാശുകൊണ്ടാണ് ഗിരിജയ്ക്ക് ആഹാരം വാങ്ങിക്കൊടുത്തത്. ഒന്നു നേരം ഇരിക്കാന്‍പോലും കഴിയാതിരുന്ന ഗിരിജയെ താങ്ങിപ്പിടിച്ചിരുത്തി ആഹാരം കഴിപ്പിച്ചതും ഞാനായിരുന്നു. ഇതൊന്നും എനിക്കു വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി ചെയ്തതല്ല. ഞാനൊരു പത്രക്കാരനെയും വിളിച്ചുകൊണ്ടുപോയിട്ടില്ല. ഗിരിജയെ കാണാന്‍ ഞാന്‍ എത്തുമ്പോള്‍ തന്നെ അവിടെ പത്ര റിപ്പോര്‍ട്ടര്‍ ഉണ്ടായിരുന്നു. മനസാക്ഷിയില്ലാത്തവര്‍ക്ക് എന്തു നേരുകേടും വിളിച്ചു പറയാം. അതൊന്നുമല്ല വാസ്്തവമെന്ന് നിങ്ങള്‍ വിശ്വസിക്കണം. ഗിരിജയ്ക്ക് ആവശ്യത്തിനു പണം കൊടുത്തു, ആഹാരം വാങ്ങിക്കൊടുത്തു വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്തൂ എന്നൊക്കെ പറയുന്ന എം ഡി സുരേന്ദ്രന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ആ പാവം സ്ത്രിയോടു കാണിച്ചതെന്നു ഗിരിജ തന്നെ പറയും. ഞാനവരെ ട്രാപ്പിലാക്കിയെന്നാണു പറയുന്നത്. എനിക്കെന്താണ് അതുകൊണ്ട് കിട്ടുക? ആ സ്ത്രീക്ക് എന്തെങ്കിലും സഹായം കിട്ടാന്‍ വേണ്ടി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരാളെ സഹായിക്കുന്നതിനെയാണോ ട്രാപ്പിലാക്കുക എന്നു പറയുന്നത്? ജീവിതത്തില്‍ നിലതെറ്റി നില്‍ക്കുന്നൊരാളാണ് ഞാന്‍, അങ്ങനെയുള്ള ഞാന്‍ മറ്റൊരാളുടെ ജീവിതം കൂടി തകര്‍ക്കാന്‍ നോക്കുമോ?

ഗിരിജയുടെ അവസ്ഥ പത്രവാര്‍ത്തയായതോടെ എം ഡിയും അദ്ദേഹഹത്തിന്റെ സില്‍ബന്തികളും അങ്കലാപ്പിലായി. അതവര്‍ക്കു നാണക്കേടായി. എല്ലാത്തിനും പുറകില്‍ ഞാന്‍ ആണെന്നാണ് തെറ്റിദ്ധരിച്ചത്. പണ്ടേ അവരുടെ നോട്ടപുള്ളിയാണു ഞാന്‍. ഇതുകൂടി ആയതോടെ അവരുടെ ശത്രുത ഇരട്ടിച്ചു. ഗിരിജയ്ക്ക് എന്തെങ്കിലും സഹായം ചെയ്യണമെങ്കില്‍ പത്രത്തില്‍ വന്നതൊക്കെ ഞാന്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതിന്റെ പുറത്ത് പറഞ്ഞുപോയതാണെന്നും എല്ലാം തിരുത്തി കമ്പനിക്കു അനുകൂലമായി പറയണമെന്നുമാണ് ആവശ്യം. അതിലുപരി ഞാന്‍ എം ഡിക്കു മുന്നില്‍ കീഴടങ്ങണമെന്നും!

ഗിരിജയ്ക്ക് സാമ്പത്തിക സഹായം ആവശ്യമാണ്. അവരിപ്പോള്‍ വാടകവീട്ടിലാണ് കഴിയുന്നത്. അതിന്റെ വാടകകൊടുക്കാന്‍ പോലും കഴിവില്ല. ഈ മാസം അവിടെ നിന്നും ഇറങ്ങിക്കൊടുക്കണം. ഗിരിജയുടെ കാര്യം സൂചിപ്പിച്ച് ആഭ്യന്തരമന്ത്രിക്കു പരാതി കൊടുത്തിരുന്നു. അവരുടെ ഓപ്പറേഷനുപോലും സഹായം കിട്ടിയത് കുറെ വാഗ്വാദങ്ങള്‍ക്കുശേഷമാണ്. എല്‍ ആന്‍ഡി ടി കാരാണ് ഓപ്പറേഷനു മാത്രമുള്ള പണം കൊടുത്തത്. ഗിരിജ ഒരു തൊഴിലാളായാണ്. ബ്രൈറ്റില്‍ നടക്കുന്ന കൊള്ളരുതായ്മകളെ കുറിച്ചും തൊഴിലാളി പീഢനങ്ങളെക്കുറിച്ചും എല്‍ ആന്‍ഡി ടി സമഗ്രമായ അന്വേഷണം നടത്തണം. ബ്രൈറ്റ് എല്‍ ആന്‍ ഡിയുടെ സബ് ആണ്. വാര്‍ഡന്മാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നുപോലുമാണ് അറിയുന്നത്. എം ഡി സുരേന്ദ്രന്‍, അദ്ദേഹത്തിന്റെ അടുത്ത അനുയായി ലതീഷ് എന്നിവര്‍ ഈ ചുവയോടെ എന്നോടു സംസാരിച്ചിട്ടുണ്ട്. എന്നെ പിച്ചി ചീന്തുമെന്നും അല്ലെങ്കില്‍ വഴങ്ങിക്കൊടുക്കണമെന്നുമൊക്കെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. സ്ത്രീകളോടു ഒട്ടും മര്യാദയില്ലാതെ പെരുമാറുന്നൊരു സ്ഥാപനമുടമയാണ് സുരേന്ദ്രന്‍. എടീ പെണ്ണുമ്പുള്ളേ എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. ജാതീയമായ അവഗണനപോലും ഞങ്ങള്‍ നേരിടുന്നുണ്ട്.

ഗിരിജയെ സഹായിച്ചു എന്നു കുറ്റത്തിനാണ് പിറ്റേ ദിവസം മുതല്‍ എന്നെ ഒപ്പിടീക്കാന്‍ സമ്മതിപ്പിക്കാത്തത്. ഒപ്പിട്ട ദിവസത്തെ മാത്രം വേതനത്തിനെ വാര്‍ഡന്മാര്‍ക്ക് അര്‍ഹതയുള്ളൂ. ജോലി നോക്കിയാലും കൂലി കിട്ടാത്ത അവസ്ഥയാണ് എനിക്കുള്ളത്. എന്താണ് കാരണമെന്നു ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. ഓഗസ്റ്റ് പതിനഞ്ചിന് ഓഫിസില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങുണ്ടായിട്ടും എന്നോടുമാത്രം അന്നേദിവസം ഓഫിസിലെത്താണമെന്നു പറഞ്ഞില്ല. ഞാന്‍ പതിവുപോലെ ഡ്യൂട്ടി നോക്കി. എന്നാല്‍ ഇതൊരു കുറ്റമായി പറഞ്ഞ് അവര്‍ എനിക്കെതിരെ തിരിയുകയും ചെയ്തു. വാര്‍ഡര്‍മാര്‍ക്ക് ക്ലെയിം പരിരക്ഷ ലഭിക്കുന്നതിലേക്കായി ലേബര്‍ ഓഫിസില്‍ നിന്ന് ഒപ്പിടീക്കാന്‍ വന്നകാര്യം പോലും എന്നെമാത്രം അറിയിച്ചില്ല. ഈ ഓണത്തിന് എല്‍ ആന്‍ഡ് ടി യില്‍ നിന്ന് എല്ലാവര്‍ക്കും ബോണസ് നല്‍കിയിട്ടും എനിക്കുമാത്രം കിട്ടിയില്ല. ആയിരത്തി അഞ്ഞുറൂ രൂപാവീതം ബോണസ് നല്‍കാനായി എല്‍ ആന്‍ഡ് ടി കാര്‍ പണം നല്‍കിയിരുന്നതെങ്കിലും ബ്രൈറ്റില്‍ നിന്നു വാര്‍ഡന്മാര്‍ക്ക് കിട്ടിയത് വെറും 600 രൂപ! ഇത്തരത്തിലൊക്കെ എന്നെയവര്‍ വേട്ടയാടുകയാണ്. ഞാനവരുടെ മുന്നില്‍ എല്ലാവിധത്തിലും കീഴടങ്ങണമെന്നാണ് ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്താല്‍ മറ്റു ചില വാര്‍ഡന്മാരെ പോലെ എനിക്കും അവിടെ കുഴപ്പങ്ങളൊന്നുമില്ലാതെ ജോലി നോക്കാം. പക്ഷെ അതിനു ഞാനെന്റെ അഭിമാനം വില്‍ക്കണമെന്നുമാത്രം.
പൊലീസില്‍ പോലും അവരോടു പ്രതീ കാണിക്കുന്നവരാണ് കൂടുതല്‍. തൃക്കാക്കര, കളമശ്ശേരി പൊലീസ് സ്റ്റേഷനുകളിലെല്ലാം അവരുടെ ആള്‍ക്കാരാണ് കൂടുതലും. അതുകൊണ്ടാണ് ലതീഷും സുമ എന്ന വാര്‍ഡനും ചേര്‍ന്നു എന്നെ മര്‍ദ്ദിച്ച പരാതിയില്‍ അന്വേഷണം നടത്താന്‍ തൃപ്പൂണിത്തുറ പൊലീസില്‍ പരാതി നല്‍കിയത്. അജിത ബീഗം മാഡത്തിനെപ്പോലുള്ളവരാണ് എന്നോട് താല്‍പര്യം പ്രകടിപ്പിക്കുന്നത്. എന്നെ ഡ്യൂട്ടിക്കിടയില്‍ മര്‍ദ്ദിച്ച വിനോഷിന്റെ അടുത്ത സുഹൃത്തു കൂടിയാണ് ലതീഷ്. അതുകൊണ്ടു തന്നെ അയാള്‍ക്ക് എന്നോടുള്ള വിരോധം വ്യക്തവുമാണ്. ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുന്നൊരു പാവം സ്ത്രീയാണു ഞാന്‍. ഒപ്പം രോഗങ്ങളും. അങ്ങനെയുള്ള എനിക്ക് എന്നെക്കാള്‍ ശക്തരായവരോടു പൊരുതിയാണ് നീതി വാങ്ങിച്ചെടുക്കേണ്ടത്. അവരാണെങ്കില്‍ എന്നെ പലരീതിയില്‍ വേട്ടയാടുന്നു. കോടതിയെ പോലും അവര്‍ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ ഞാന്‍ ഇനിയാരെയാണ് വിശ്വസിക്കേണ്ടത്?

പദ്മിനിക്കു വട്ടാണ്!
അവര്‍ക്ക് വട്ടാണ്’; പദ്മിനിയുടെ ആരോപണങ്ങളെക്കുറിച്ചു ബ്രൈറ്റ് എം ഡി സുരേന്ദ്രന് ഒറ്റവാക്കില്‍ പറയാനുള്ള മറുപടി ഇതാണ്. തന്നെക്കാള്‍ പകുതി പ്രായം മാത്രമുള്ളൊരു പയ്യനുമായി പ്രണയത്തിലായിരുന്ന പദ്മിനി. ഒടുവില്‍ ആ ചെറുക്കന്‍ വിവാഹം കഴിക്കാന്‍ ഒരുക്കമല്ലെന്നു പറഞ്ഞതോടെ ഉറക്ക ഗുളിക കഴിച്ചു ആത്മഹഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയുമുണ്ടായി. അന്ന് ആശുപത്രിയിലെ ചെലവു നടത്തിയതുപോലും ഞാനായിരുന്നു; സുരേന്ദ്രന്‍ പറയുന്നു. മാനസികരോഗത്തിനും പദ്മിനി ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ട്, മെഡിക്കല്‍ കോളേജില്‍ അതിനുള്ള തെളിവുകളുണ്ട്. അങ്ങനെയുള്ള ആ സ്ത്രീ ഇപ്പോള്‍ നടത്തുന്നത് ഈ സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. അവര്‍ ഒരാള്‍ കാരണം പല ആനുകൂല്യങ്ങളും നഷ്ടമായത് കുറെ പാവപ്പെട്ട സ്ത്രീ വാര്‍ഡന്മാര്‍ക്കാണ്. ജീവിതത്തില്‍ പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ് ഇവിടെ ജോലി നോക്കുന്ന സ്ത്രീകളില്‍ അധികവും. ഭര്‍ത്താവ് മരിച്ചവര്‍, ബന്ധം ഉപേക്ഷിക്കപ്പെട്ടവര്‍, ഭര്‍ത്താവില്‍ നിന്നു ക്രൂരപീഢനമേല്‍ക്കുന്നവര്‍; അങ്ങനെ നിരവധി പ്രശ്‌നങ്ങളില്‍ ഉഴറി ജീവിതം എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാനായി ജോലിക്കു വരുന്നവര്‍. അവരെയാണ് പദ്മിനി സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉപദ്രവിക്കുന്നത്. ഒടുവില്‍ സഹികെട്ട് 30 വാര്‍ഡന്മാര്‍ ഉള്ളതില്‍ 25 പേരും ചേര്‍ന്ന് പദ്മിനിയെ പിരിച്ചുവിടണമെന്നാവിശ്യപ്പെട്ട് നിവേദനം നല്‍കിയിരിക്കുകയാണ്. ഈ ആവശ്യം എന്റെ ജോലിക്കാരുടെ നിര്‍ബന്ധപ്രകാരം തന്നെ പൊലീസ് കമ്മിഷണര്‍ക്കും സമര്‍പ്പിച്ചിരിക്കുകയാണ്. പദ്മിനിയോട് സംസാരിക്കാന്‍പോലും എനിക്കിപ്പോള്‍ പേടിയാണ്. അവര്‍ ഓഫിസില്‍ വന്നാല്‍ മിനിമം മൂന്നു വനിത ജീവനക്കാരെയെങ്കിലും സമക്ഷം നിര്‍ത്തും. പോരാത്തതിനു വിഡിയൊ റെക്കോര്‍ഡും ചെയ്യും. കഴിഞ്ഞ ദിവസം ഞങ്ങളുടെ ഒരു സൂപ്പര്‍വൈസറോടു സംസാരിച്ചു നില്‍ക്കെ അവര്‍ പെട്ടെന്നു ഉടുവസ്ത്രം വലിച്ചു കീറി പൊലീസ് സ്റ്റേഷനില്‍ ചെന്നു അയാള്‍ക്കെതിരെ പരാതി കൊടുക്കുകയുണ്ടായി. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കൊക്കെ ഭയമാണ് ഇപ്പോള്‍ ആ സ്ത്രീയേ; സുരേന്ദ്രന്‍ പറയുന്നൂ.

പദ്മിനിയെ കുറിച്ച് ബിന്ദു എന്ന വാര്‍ഡന് പറയാനുള്ളത്
പദ്മിനിയെ സ്ഥാപനത്തില്‍ നിന്നു പിരിച്ചുവിടണമെന്നാവിശ്യപ്പെട്ട് നിവേദനം നല്‍കിയവരില്‍ ഒരാളാണ് ബിന്ദുവെന്നു പേരു പറഞ്ഞ ഈ വാര്‍ഡന്‍. പദ്മിനിക്ക് അനുകൂലമായ നിലപാടല്ല ബിന്ദുവിനുള്ളത്. അതിനവര്‍ പറയുന്ന കാരണങ്ങള്‍ ഇപ്രകാരമാണ്;

ജീവിക്കാന്‍ വേണ്ടി വരുന്നവരാണ് ഞങ്ങള്‍. ഈ സ്ഥാപനമാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് അന്നം നല്‍കുന്നത്. എന്നാല്‍ അതേ സ്ഥാപനത്തെ തകര്‍ക്കാനാണ് പദ്മിനി ശ്രമിക്കുന്നത്. കത്രിക്കടവ് ഭാഗത്തുവെച്ച് ഒരു ഐഎന്‍ടിയുസിക്കാരനുമായുള്ള പ്രശ്‌നങ്ങളാണ് പദ്മിനി ആദ്യം ഉണ്ടാക്കിയത്. ഈ പ്രശ്‌നം തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നതാണ്. എന്നാല്‍ പദ്മിനി സമ്മതിച്ചില്ല. പൊലീസ് കമ്മിഷണറെ വരെ കരിവാരിത്തേക്കാനാണ് പദ്മിനി ശ്രമിച്ചത്. എല്ലാവരെയും ജയിലില്‍ കേറ്റണം അവര്‍ക്ക്. ഓരോരോ പ്രശ്‌നങ്ങള്‍ അവര്‍ ഉണ്ടാക്കി കൊണ്ടിരുന്നു. ആ കേസ് ഉണ്ടായതിനു ശേഷമാണ് ഞങ്ങളുടെ യൂണിഫോമും സത്യമേവ ജയതേ എന്ന എംബ്ലവും ടി പി ഡബ്ല്യു എന്ന സ്ഥാനപ്പേരുമൊക്കെ മാറ്റുന്നത്. നീല കളര്‍ യൂണിഫോം ഇടാമെന്നു ഞങ്ങള്‍ സമ്മതിച്ചപ്പോഴും പദ്മിനി മാത്രമാണ് എതിര്‍ത്തത്. 15 പേര്‍ ആ യൂണിഫോമില്‍ ജോലിക്കു കയറാമെന്നു സമ്മതിച്ചതോടെ പദ്മിനിക്കും ആ യൂണിഫോമില്‍ ഡ്യൂട്ടിക്കു കേറണമെന്നായി. എന്നാല്‍ അടുത്ത ബാച്ചില്‍ പദ്മിനിയെ ഉള്‍പ്പെടുത്താമെന്ന് സി ഐ ജയകുമാര്‍ സാര്‍ ഉറപ്പുകൊടുത്തതാണ്. അതവര്‍ക്ക് സമ്മതമായില്ല. തന്നെ പുറത്താക്കി എന്നു പറഞ്ഞു ചാനലുകാരെ വിളിച്ചു വരുത്തുകയും സ്റ്റേഷനു മുന്നില്‍ പ്രക്ഷോഭമുണ്ടാക്കുകയും ചെയ്തു. സ്‌റ്റേഷനു മുന്നില്‍ അവര്‍ ഒരു രാത്രി മുഴുവന്‍ കിടന്നു. ഇതോടെ സി ഐ സാര്‍ ഞങ്ങള്‍ ഒപ്പിടുന്ന രജിസ്റ്റര്‍ പുറത്തേക്കു വലച്ചെറിഞ്ഞിട്ട് ഒറ്റയൊരണ്ണവും ഇതിനകത്തേക്ക് കേറിപ്പോകരുതെന്നു പറഞ്ഞു ഞങ്ങളെ ഇറക്കിവിട്ടു. പദ്മിനി അത്രയധികം അദ്ദേഹത്തെ നാണം കെടുത്തിയിരുന്നു. അങ്ങനെയാണ് പൊലീസ് കണ്‍ട്രോളിന്റെ കീഴില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഞങ്ങള്‍ ബ്രൈറ്റ് എന്ന സെക്യൂരിറ്റി ഏജന്‍സിക്കു കീഴിലേക്ക് മാറുന്നത്. ഇതിനെല്ലാം കാരണം പദ്മിനി ഒരാള്‍ മാത്രമാണ്. ഇങ്ങോട്ടും മാറ്റിയപ്പോഴും ആ കൂട്ടത്തില്‍ പദ്മിനി ഇല്ലായിരുന്നു. പിന്നീട് മനസാക്ഷിയുടെ പേരില്‍ എം ഡി അവരെയും ജോലിക്ക് എടുക്കുകയായിരുന്നു. അതിനുള്ള പ്രത്യുപകരമാണ് പദ്മിനി ഇപ്പോള്‍ സ്ഥാപനത്തോടു ചെയ്യുന്നത്. അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ട്. ഈ അസുഖത്തിന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളൊക്കെ തന്നെയാണ് കൂടെ നില്‍ക്കാന്‍ ഉണ്ടായിരുന്നതും. എന്നിട്ടും അവര്‍ ഞങ്ങളെ ഉപദ്രവിക്കാനാണ് ശ്രമിക്കുന്നത്. ഇനിയുമവരെ സഹിക്കാന്‍ വയ്യാ…ഞങ്ങള്‍ എങ്ങനെയെങ്കിലും ജീവിക്കട്ടെ…

വാര്‍ഡന്മാരെ പറഞ്ഞു പറ്റിച്ചാണ് തനിക്കെതിരെ പരാതി നല്‍കിപ്പിച്ചതെന്നു പദ്മിനി
തന്നെ ജോലിയില്‍ നിന്നു പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് 25പേര്‍ ഒപ്പിട്ട നിവേദനം എം ഡിക്കു നല്‍കിയെന്ന സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നത് ലതീഷ് കളിച്ച കളിയാണെന്നാണ് പദ്മിനി പറയുന്നത്. ഒരു വെള്ള പേപ്പറില്‍ വാര്‍ഡന്മാരെ കൊണ്ടു ഇയാള്‍ ഒപ്പിടീപ്പിക്കുകയായിരുന്നുവെന്ന് വാര്‍ഡന്മാരില്‍ ചിലര്‍ തന്നെ തന്നോടു പറഞ്ഞതായി പദ്മിനി പറയുന്നു. പലര്‍ക്കും സത്യങ്ങളൊന്നും പുറത്തു പറയാനുള്ള ധൈര്യമില്ല. തങ്ങള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് ഇവര്‍ക്ക് പുറത്തു പറയാന്‍ ഭയമാണ്. മറ്റു ചിലരാകട്ടെ അഭിമാനം വിറ്റും എംഡിക്കും ലതീഷിനുമൊക്കെ കുട പിടിക്കുന്നു. ഒരിക്കല്‍ ആത്മഹത്യാശ്രമം നടത്തിയെന്നതൊഴിച്ചാല്‍ എനിക്ക് മാനസികരോഗമാണെന്നു പറയുന്നത് തികച്ചും തെറ്റാണ്. പക്ഷേ ചില വാര്‍ഡന്മാരടക്കം ഈ കള്ളക്കഥ പ്രചരിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. ഞാനൊരു മനോഗരോഗിയാണെന്ന സര്‍ട്ടിഫിക്കെറ്റുവരെ ഉണ്ടാക്കിയെടുക്കുമെന്നും അതുപയോഗിച്ചു എനിക്കെതിരെ കളിക്കുമെന്നും എന്റെ കേസ് ഇല്ലാതാക്കുമെന്നും എംഡിയും ലതീഷും അവരുടെ കൂടെ നില്‍ക്കുന്ന വനിതാ വാര്‍ഡന്മാരും പറയുന്നതായി ചില സഹപ്രവര്‍ത്തകര്‍ എന്നോടു പറഞ്ഞിട്ടുണ്ട്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാകേഷ് നായര്‍

പദ്മിനി എന്ന ദളിത് സ്ത്രീയെ കുറിച്ച് വാര്‍ത്ത കേരളത്തിന് കേട്ടുകേള്‍വിയുണ്ടാകും. ഇവര്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് എറണാകുളം കതൃക്കടവ് ഭാഗത്തു ഡ്യൂട്ടി നോക്കുന്നതിനിടയില്‍ വിനോഷ് എന്ന കാര്‍ യാത്രികനില്‍ നിന്നു മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതിന്റെ വാര്‍ത്തയും കേസും ഇതിനു മുമ്പും ചര്‍ച്ച ചെയിതിട്ടുള്ളതാണ്. ഇപ്പോള്‍ ആ കേസ് പദ്മിനിപോലും അറിയാതെ കോടതിയില്‍ ഒത്തുതീര്‍പ്പിലെത്തിയിരിക്കുന്നു എന്നറിയുന്നു. അതായത് ആരെല്ലാമോ മുന്‍കൈയെടുത്ത് എല്ലാം അട്ടിമറിച്ചിരിക്കുന്നു. (ദളിത് ട്രാഫിക് വാര്‍ഡന്‍ പദ്മിനിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുമ്പോള്‍). എന്നാല്‍ പിന്മാറാന്‍ തയ്യാറല്ല എന്ന മനസ്സോടെ പദ്മിനി നീതിക്കായി മുന്നോട്ടുപോകന്‍ തന്നെ തീരുമാനിക്കുന്നു. ആ യാത്ര എത്രമാത്രം സുഗമമാകും? നിലവില്‍ അവര്‍ നേരിടുന്ന പ്രതിബന്ധങ്ങളെക്കുറിച്ച് അവര്‍ തന്നെ പറയുമ്പോള്‍ കാര്യങ്ങള്‍ ഒട്ടും അനുകൂലമല്ലെന്ന് വ്യക്തം.

ഇടപ്പള്ളി ടോളിനു സമീപം ആസ്ഥാനമായുള്ള ബ്രൈറ്റ് സെക്യൂരിറ്റി സര്‍വീസിന്റെ കീഴില്‍ ട്രാഫിക് വാര്‍ഡനായി ജോലി നോക്കിവന്നിരുന്ന പദ്മിനിക്ക് ഇപ്പോള്‍ ഡ്യൂട്ടി നല്‍കാന്‍ കമ്പനി വിസമ്മതം പ്രകടിപ്പിക്കുകയും അവരെ രജിസ്റ്ററില്‍ ഒപ്പിടീക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. കമ്പനിയുടെ എം ഡിക്കും സഹായികളായവര്‍ക്കും തന്നോടുള്ള വ്യക്തിവൈരാഗ്യം ഒന്നുമാത്രമാണെന്നു ഇതിന് കാരണമെന്ന് പദ്മിനി ആരോപിക്കുന്നു. മാനസികമായും ശാരീരികമായും ഏല്‍ക്കേണ്ടി വന്ന പീഢനത്തിന് കാരണക്കാരനായവന് നിയമത്തിന്റെ കൈയില്‍ നിന്നു ശിക്ഷവാങ്ങിക്കൊടുക്കാനുള്ള പോരാട്ടത്തോടുള്ള എതിര്‍പ്പും അതോടൊപ്പം കമ്പനിയുടെ ചില ശരികേടുകളെ ചൂണ്ടിക്കാട്ടുന്നതിലുള്ള അസഹിഷ്ണുതയുമാണ് തനിക്ക് ജോലി നിഷേധിക്കപ്പെടാനുള്ള കാരണമായി പദ്മിനി പറയുന്നത്.

ആക്‌സിഡന്റ് പറ്റി കാലിന് ഒടിവു സംഭവിച്ച ഗിരിജ എന്ന സഹപ്രവര്‍ത്തകയോടു കാണിച്ച അനുഭാവമാണ് കമ്പനി ഇപ്പോള്‍ തനിക്കെതിരെ കണ്ടുപിടിച്ചിരിക്കുന്ന പുതിയ കുറ്റമെന്ന് പദ്മിനി കൂട്ടിച്ചേര്‍ത്തു. (ഒരു ട്രാഫിക് വാര്‍ഡന്‍ തുറന്നു പറയുന്നു; അവഗണനയുടെയും പീഡനത്തിന്റെയും കഥകള്‍ഓഗസ്റ്റ് മാസം മൂന്നാം തീയതി ഇടപ്പള്ളി പള്ളിക്കു സമീപം ഗിരിജ എന്ന വാര്‍ഡന് ബൈക്ക് ഇടിച്ചു പരിക്കേല്‍ക്കുകയും അവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഡ്യൂട്ടി സമയത്ത് സംഭവിച്ച ഈ അപകടത്തില്‍ തന്റെ ജോലിക്കാരിക്ക് വേണ്ട തരത്തിലുള്ള ഒരു സഹായവും ചെയ്തുകൊടുക്കാതെ കമ്പനി എം ഡി സുരേന്ദ്രനും മറ്റു ബന്ധപ്പെട്ടവരും അലംഭാവം കാണിക്കുകയായിരുന്നു. ഗിരിജയെ അഡ്മിറ്റാക്കി പിറ്റേദിവസം ഞാന്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അവര്‍ ആഹാരംപോലും കഴിക്കാതെ വേദന കടിച്ചമര്‍ത്തി കഴിയുകയായിരുന്നു. കടംവാങ്ങിയ കാശുമായാണ് ഞാനെന്റെ സഹപ്രവര്‍ത്തകയെ കാണാനായി പോയത്. ആ കാശുകൊണ്ടാണ് ഗിരിജയ്ക്ക് ആഹാരം വാങ്ങിക്കൊടുത്തത്. ഒന്നു നേരെ ഇരിക്കാന്‍പോലും കഴിയാതിരുന്ന ഗിരിജയെ താങ്ങിപ്പിടിച്ചിരുത്തി ആഹാരം കഴിപ്പിച്ചതും ഞാനായിരുന്നു. ഇതൊന്നും എനിക്കു വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി ചെയ്തതല്ല. ഞാനൊരു പത്രക്കാരനെയും വിളിച്ചുകൊണ്ടുപോയിട്ടില്ല. ഗിരിജയെ കാണാന്‍ ഞാന്‍ എത്തുമ്പോള്‍ തന്നെ അവിടെ പത്ര റിപ്പോര്‍ട്ടര്‍ ഉണ്ടായിരുന്നു. മന:സാക്ഷിയില്ലാത്തവര്‍ക്ക് എന്തു നേരുകേടും വിളിച്ചു പറയാം. അതൊന്നുമല്ല വാസ്തവമെന്ന് നിങ്ങള്‍ വിശ്വസിക്കണം. ഗിരിജയ്ക്ക് ആവശ്യത്തിനു പണം കൊടുത്തു, ആഹാരം വാങ്ങിക്കൊടുത്തു വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്തൂ എന്നൊക്കെ പറയുന്ന എം ഡി സുരേന്ദ്രന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ആ പാവം സ്ത്രീയോടു കാണിച്ചതെന്നു ഗിരിജ തന്നെ പറയും. ഞാനവരെ ട്രാപ്പിലാക്കിയെന്നാണു പറയുന്നത്. എനിക്കെന്താണ് അതുകൊണ്ട് കിട്ടുക? ആ സ്ത്രീക്ക് എന്തെങ്കിലും സഹായം കിട്ടാന്‍ വേണ്ടി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരാളെ സഹായിക്കുന്നതിനെയാണോ ട്രാപ്പിലാക്കുക എന്നു പറയുന്നത്? ജീവിതത്തില്‍ നിലതെറ്റി നില്‍ക്കുന്നൊരാളാണ് ഞാന്‍, അങ്ങനെയുള്ള ഞാന്‍ മറ്റൊരാളുടെ ജീവിതം കൂടി തകര്‍ക്കാന്‍ നോക്കുമോ?’

‘ഗിരിജയുടെ അവസ്ഥ പത്രവാര്‍ത്തയായതോടെ എം ഡിയും അദ്ദേഹഹത്തിന്റെ സില്‍ബന്തികളും അങ്കലാപ്പിലായി. അതവര്‍ക്കു നാണക്കേടായി. എല്ലാത്തിനും പുറകില്‍ ഞാന്‍ ആണെന്നാണ് തെറ്റിദ്ധരിച്ചത്. പണ്ടേ അവരുടെ നോട്ടപുള്ളിയാണു ഞാന്‍. ഇതുകൂടി ആയതോടെ അവരുടെ ശത്രുത ഇരട്ടിച്ചു. ഗിരിജയ്ക്ക് എന്തെങ്കിലും സഹായം ചെയ്യണമെങ്കില്‍, പത്രത്തില്‍ വന്നതൊക്കെ ഞാന്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതിന്റെ പുറത്ത് പറഞ്ഞുപോയതാണെന്നും എല്ലാം തിരുത്തി കമ്പനിക്കു അനുകൂലമായി പറയണമെന്നുമാണ് ആവശ്യം. അതിലുപരി ഞാന്‍ എം ഡിക്കു മുന്നില്‍ കീഴടങ്ങണമെന്നും!’

ഗിരിജയ്ക്ക് സാമ്പത്തിക സഹായം ആവശ്യമാണ്. അവരിപ്പോള്‍ വാടകവീട്ടിലാണ് കഴിയുന്നത്. അതിന്റെ വാടകകൊടുക്കാന്‍ പോലും കഴിവില്ല. ഈ മാസം അവിടെ നിന്നും ഇറങ്ങിക്കൊടുക്കണം. ഗിരിജയുടെ കാര്യം സൂചിപ്പിച്ച് ആഭ്യന്തരമന്ത്രിക്കു പരാതി കൊടുത്തിരുന്നു. അവരുടെ ഓപ്പറേഷനുപോലും സഹായം കിട്ടിയത് കുറെ വാഗ്വാദങ്ങള്‍ക്കുശേഷമാണ്. എല്‍ ആന്‍ഡി ടി-ക്കാരാണ് ഓപ്പറേഷനു മാത്രമുള്ള പണം കൊടുത്തത്. ഗിരിജ ഒരു തൊഴിലാളിയാണ്. ബ്രൈറ്റില്‍ നടക്കുന്ന കൊള്ളരുതായ്മകളെ കുറിച്ചും തൊഴിലാളി പീഢനങ്ങളെക്കുറിച്ചും എല്‍ ആന്‍ഡി ടി സമഗ്രമായ അന്വേഷണം നടത്തണം. ബ്രൈറ്റ് എല്‍ ആന്‍ ഡിയുടെ സബ് ആണ്. വാര്‍ഡന്മാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നുപോലുമാണ് അറിയുന്നത്. എം ഡി സുരേന്ദ്രന്‍, അദ്ദേഹത്തിന്റെ അടുത്ത അനുയായി ലതീഷ് എന്നിവര്‍ ഈ ചുവയോടെ എന്നോടു സംസാരിച്ചിട്ടുണ്ട്. എന്നെ പിച്ചിച്ചീന്തുമെന്നും അല്ലെങ്കില്‍ വഴങ്ങിക്കൊടുക്കണമെന്നുമൊക്കെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. സ്ത്രീകളോടു ഒട്ടും മര്യാദയില്ലാതെ പെരുമാറുന്നൊരു സ്ഥാപനമുടമയാണ് സുരേന്ദ്രന്‍. എടീ പെണ്ണുമ്പുള്ളേ എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. ജാതീയമായ അവഗണനപോലും ഞങ്ങള്‍ നേരിടുന്നുണ്ട്.

ഗിരിജയെ സഹായിച്ചു എന്നു കുറ്റത്തിനാണ് പിറ്റേ ദിവസം മുതല്‍ എന്നെ ഒപ്പിടീക്കാന്‍ സമ്മതിപ്പിക്കാത്തത്. ഒപ്പിട്ട ദിവസത്തെ മാത്രം വേതനത്തിനെ വാര്‍ഡന്മാര്‍ക്ക് അര്‍ഹതയുള്ളൂ. ജോലി നോക്കിയാലും കൂലി കിട്ടാത്ത അവസ്ഥയാണ് എനിക്കുള്ളത്. എന്താണ് കാരണമെന്നു ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. ഓഗസ്റ്റ് പതിനഞ്ചിന് ഓഫിസില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങുണ്ടായിട്ടും എന്നോടുമാത്രം അന്നേദിവസം ഓഫിസിലെത്താണമെന്നു പറഞ്ഞില്ല. ഞാന്‍ പതിവുപോലെ ഡ്യൂട്ടി നോക്കി. എന്നാല്‍ ഇതൊരു കുറ്റമായി പറഞ്ഞ് അവര്‍ എനിക്കെതിരെ തിരിയുകയും ചെയ്തു. വാര്‍ഡര്‍മാര്‍ക്ക് ക്ലെയിം പരിരക്ഷ ലഭിക്കുന്നതിലേക്കായി ലേബര്‍ ഓഫിസില്‍ നിന്ന് ഒപ്പിടീക്കാന്‍ വന്നകാര്യം പോലും എന്നെമാത്രം അറിയിച്ചില്ല. ഈ ഓണത്തിന് എല്‍ ആന്‍ഡ് ടിയില്‍ നിന്ന് എല്ലാവര്‍ക്കും ബോണസ് നല്‍കിയിട്ടും എനിക്കുമാത്രം കിട്ടിയില്ല. ആയിരത്തി അഞ്ഞുറൂ രൂപാവീതം ബോണസ് നല്‍കാനായി എല്‍ ആന്‍ഡ് ടിക്കാര്‍ നല്‍കിയിരുന്നതെങ്കിലും ബ്രൈറ്റില്‍ നിന്നു വാര്‍ഡന്മാര്‍ക്ക് കിട്ടിയത് വെറും 600 രൂപ! ഇത്തരത്തിലൊക്കെ എന്നെയവര്‍ വേട്ടയാടുകയാണ്. ഞാനവരുടെ മുന്നില്‍ എല്ലാവിധത്തിലും കീഴടങ്ങണമെന്നാണ് ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്താല്‍ മറ്റു ചില വാര്‍ഡന്മാരെ പോലെ എനിക്കും അവിടെ കുഴപ്പങ്ങളൊന്നുമില്ലാതെ ജോലി നോക്കാം. പക്ഷെ അതിനു ഞാനെന്റെ അഭിമാനം വില്‍ക്കണമെന്നുമാത്രം.

പൊലീസില്‍ പോലും അവരോടു പ്രീതീ കാണിക്കുന്നവരാണ് കൂടുതല്‍. തൃക്കാക്കര, കളമശ്ശേരി പൊലീസ് സ്റ്റേഷനുകളിലെല്ലാം അവരുടെ ആള്‍ക്കാരാണ് കൂടുതലും. അതുകൊണ്ടാണ് ലതീഷും സുമ എന്ന വാര്‍ഡനും ചേര്‍ന്നു എന്നെ മര്‍ദ്ദിച്ച പരാതിയില്‍ അന്വേഷണം നടത്താന്‍ തൃപ്പൂണിത്തുറ പൊലീസില്‍ പരാതി നല്‍കിയത്. അജിത ബീഗം മാഡത്തിനെപ്പോലുള്ളവരാണ് എന്നോട് താല്‍പര്യം പ്രകടിപ്പിക്കുന്നത്. എന്നെ ഡ്യൂട്ടിക്കിടയില്‍ മര്‍ദ്ദിച്ച വിനോഷിന്റെ അടുത്ത സുഹൃത്തു കൂടിയാണ് ലതീഷ്. അതുകൊണ്ടു തന്നെ അയാള്‍ക്ക് എന്നോടുള്ള വിരോധം വ്യക്തവുമാണ്. ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുന്നൊരു പാവം സ്ത്രീയാണു ഞാന്‍. ഒപ്പം രോഗങ്ങളും. അങ്ങനെയുള്ള എനിക്ക് എന്നെക്കാള്‍ ശക്തരായവരോടു പൊരുതിയാണ് നീതി വാങ്ങിച്ചെടുക്കേണ്ടത്. അവരാണെങ്കില്‍ എന്നെ പലരീതിയില്‍ വേട്ടയാടുന്നു. കോടതിയെ പോലും അവര്‍ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ ഞാന്‍ ഇനിയാരെയാണ് വിശ്വസിക്കേണ്ടത്?

പദ്മിനിക്കു വട്ടാണ്!
അവര്‍ക്ക് വട്ടാണ്’; പദ്മിനിയുടെ ആരോപണങ്ങളെക്കുറിച്ച് ബ്രൈറ്റ് എം ഡി സുരേന്ദ്രന് ഒറ്റവാക്കില്‍ പറഞ്ഞ മറുപടി ഇതാണ്. തന്നെക്കാള്‍ പകുതി പ്രായം മാത്രമുള്ളൊരു പയ്യനുമായി പ്രണയത്തിലായിരുന്ന പദ്മിനി. ഒടുവില്‍ ആ ചെറുക്കന്‍ വിവാഹം കഴിക്കാന്‍ ഒരുക്കമല്ലെന്നു പറഞ്ഞതോടെ ഉറക്കഗുളിക കഴിച്ചു ആത്മഹഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയുമുണ്ടായി. അന്ന് ആശുപത്രിയിലെ ചെലവു നടത്തിയതുപോലും ഞാനായിരുന്നു; സുരേന്ദ്രന്‍ പറയുന്നു. മാനസികരോഗത്തിനും പദ്മിനി ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ട്, മെഡിക്കല്‍ കോളേജില്‍ അതിനുള്ള തെളിവുകളുണ്ട്. അങ്ങനെയുള്ള ആ സ്ത്രീ ഇപ്പോള്‍ നടത്തുന്നത് ഈ സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. അവര്‍ ഒരാള്‍ കാരണം പല ആനുകൂല്യങ്ങളും നഷ്ടമായത് കുറെ പാവപ്പെട്ട സ്ത്രീ വാര്‍ഡന്മാര്‍ക്കാണ്. ജീവിതത്തില്‍ പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ് ഇവിടെ ജോലി നോക്കുന്ന സ്ത്രീകളില്‍ അധികവും. ഭര്‍ത്താവ് മരിച്ചവര്‍, ബന്ധം ഉപേക്ഷിക്കപ്പെട്ടവര്‍, ഭര്‍ത്താവില്‍ നിന്നു ക്രൂരപീഢനമേല്‍ക്കുന്നവര്‍; അങ്ങനെ നിരവധി പ്രശ്‌നങ്ങളില്‍ ഉഴറി ജീവിതം എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാനായി ജോലിക്കു വരുന്നവര്‍. അവരെയാണ് പദ്മിനി സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ഉപദ്രവിക്കുന്നത്. ഒടുവില്‍ സഹികെട്ട് 30 വാര്‍ഡന്മാര്‍ ഉള്ളതില്‍ 25 പേരും ചേര്‍ന്ന് പദ്മിനിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരിക്കുകയാണ്. ഈ ആവശ്യം എന്റെ ജോലിക്കാരുടെ നിര്‍ബന്ധപ്രകാരം തന്നെ പൊലീസ് കമ്മിഷണര്‍ക്കും സമര്‍പ്പിച്ചിരിക്കുകയാണ്. പദ്മിനിയോട് സംസാരിക്കാന്‍പോലും എനിക്കിപ്പോള്‍ പേടിയാണ്. അവര്‍ ഓഫിസില്‍ വന്നാല്‍ മിനിമം മൂന്നു വനിത ജീവനക്കാരെയെങ്കിലും സമക്ഷം നിര്‍ത്തും. പോരാത്തതിനു വീഡിയൊ റെക്കോര്‍ഡും ചെയ്യും. കഴിഞ്ഞ ദിവസം ഞങ്ങളുടെ ഒരു സൂപ്പര്‍വൈസറോടു സംസാരിച്ചു നില്‍ക്കെ അവര്‍ പെട്ടെന്നു ഉടുവസ്ത്രം വലിച്ചു കീറി പൊലീസ് സ്റ്റേഷനില്‍ ചെന്ന്‍ അയാള്‍ക്കെതിരെ പരാതി കൊടുക്കുകയുണ്ടായി. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കൊക്കെ ഭയമാണ് ഇപ്പോള്‍ ആ സ്ത്രീയെ; സുരേന്ദ്രന്‍ പറയുന്നൂ.

പദ്മിനിയെ കുറിച്ച് ബിന്ദു എന്ന വാര്‍ഡന് പറയാനുള്ളത്
പദ്മിനിയെ സ്ഥാപനത്തില്‍ നിന്നു പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയവരില്‍ ഒരാളാണ് ബിന്ദുവെന്നു പേരു പറഞ്ഞ വാര്‍ഡന്‍. പദ്മിനിക്ക് അനുകൂലമായ നിലപാടല്ല ബിന്ദുവിനുള്ളത്. അതിനവര്‍ പറയുന്ന കാരണങ്ങള്‍ ഇപ്രകാരമാണ്;

ജീവിക്കാന്‍ വേണ്ടി വരുന്നവരാണ് ഞങ്ങള്‍. ഈ സ്ഥാപനമാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് അന്നം നല്‍കുന്നത്. എന്നാല്‍ അതേ സ്ഥാപനത്തെ തകര്‍ക്കാനാണ് പദ്മിനി ശ്രമിക്കുന്നത്. കത്രിക്കടവ് ഭാഗത്തുവെച്ച് ഒരു ഐഎന്‍ടിയുസിക്കാരനുമായുള്ള പ്രശ്‌നങ്ങളാണ് പദ്മിനി ആദ്യം ഉണ്ടാക്കിയത്. ഈ പ്രശ്‌നം തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നതാണ്. എന്നാല്‍ പദ്മിനി സമ്മതിച്ചില്ല. പൊലീസ് കമ്മിഷണറെ വരെ കരിവാരിത്തേക്കാനാണ് പദ്മിനി ശ്രമിച്ചത്. എല്ലാവരെയും ജയിലില്‍ കേറ്റണം അവര്‍ക്ക്. ഓരോരോ പ്രശ്‌നങ്ങള്‍ അവര്‍ ഉണ്ടാക്കി കൊണ്ടിരുന്നു. ആ കേസ് ഉണ്ടായതിനു ശേഷമാണ് ഞങ്ങളുടെ യൂണിഫോമും സത്യമേവ ജയതേ എന്ന എംബ്ലവും ടി പി ഡബ്ല്യു എന്ന സ്ഥാനപ്പേരുമൊക്കെ മാറ്റുന്നത്. നീല കളര്‍ യൂണിഫോം ഇടാമെന്നു ഞങ്ങള്‍ സമ്മതിച്ചപ്പോഴും പദ്മിനി മാത്രമാണ് എതിര്‍ത്തത്. 15 പേര്‍ ആ യൂണിഫോമില്‍ ജോലിക്കു കയറാമെന്നു സമ്മതിച്ചതോടെ പദ്മിനിക്കും ആ യൂണിഫോമില്‍ ഡ്യൂട്ടിക്കു കേറണമെന്നായി. എന്നാല്‍ അടുത്ത ബാച്ചില്‍ പദ്മിനിയെ ഉള്‍പ്പെടുത്താമെന്ന് സി ഐ ജയകുമാര്‍ സാര്‍ ഉറപ്പുകൊടുത്തതാണ്. അതവര്‍ക്ക് സമ്മതമായില്ല. തന്നെ പുറത്താക്കി എന്നു പറഞ്ഞു ചാനലുകാരെ വിളിച്ചു വരുത്തുകയും സ്റ്റേഷനു മുന്നില്‍ പ്രക്ഷോഭമുണ്ടാക്കുകയും ചെയ്തു. സ്‌റ്റേഷനു മുന്നില്‍ അവര്‍ ഒരു രാത്രി മുഴുവന്‍ കിടന്നു. ഇതോടെ സി ഐ സാര്‍ ഞങ്ങള്‍ ഒപ്പിടുന്ന രജിസ്റ്റര്‍ പുറത്തേക്കു വലച്ചെറിഞ്ഞിട്ട് ഒറ്റയൊരണ്ണവും ഇതിനകത്തേക്ക് കേറിപ്പോകരുതെന്നു പറഞ്ഞു ഞങ്ങളെ ഇറക്കിവിട്ടു. പദ്മിനി അത്രയധികം അദ്ദേഹത്തെ നാണം കെടുത്തിയിരുന്നു. അങ്ങനെയാണ് പൊലീസ് കണ്‍ട്രോളിന്റെ കീഴില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഞങ്ങള്‍ ബ്രൈറ്റ് എന്ന സെക്യൂരിറ്റി ഏജന്‍സിക്കു കീഴിലേക്ക് മാറുന്നത്. ഇതിനെല്ലാം കാരണം പദ്മിനി ഒരാള്‍ മാത്രമാണ്. ഇങ്ങോട്ടും മാറ്റിയപ്പോഴും ആ കൂട്ടത്തില്‍ പദ്മിനി ഇല്ലായിരുന്നു. പിന്നീട് മന:സാക്ഷിയുടെ പേരില്‍ എം ഡി അവരെയും ജോലിക്ക് എടുക്കുകയായിരുന്നു. അതിനുള്ള പ്രത്യുപകരമാണ് പദ്മിനി ഇപ്പോള്‍ സ്ഥാപനത്തോടു ചെയ്യുന്നത്. അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ട്. ഈ അസുഖത്തിന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളൊക്കെ തന്നെയാണ് കൂടെ നില്‍ക്കാന്‍ ഉണ്ടായിരുന്നതും. എന്നിട്ടും അവര്‍ ഞങ്ങളെ ഉപദ്രവിക്കാനാണ് ശ്രമിക്കുന്നത്. ഇനിയുമവരെ സഹിക്കാന്‍ വയ്യാ… ഞങ്ങള്‍ എങ്ങനെയെങ്കിലും ജീവിക്കട്ടെ…

വാര്‍ഡന്മാരെ പറഞ്ഞു പറ്റിച്ചാണ് തനിക്കെതിരെ പരാതി നല്‍കിപ്പിച്ചതെന്നു പദ്മിനി
തന്നെ ജോലിയില്‍ നിന്നു പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് 25പേര്‍ ഒപ്പിട്ട നിവേദനം എം ഡിക്കു നല്‍കിയെന്ന സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നത് ലതീഷ് കളിച്ച കളിയാണെന്നാണ് പദ്മിനി പറയുന്നത്. ഒരു വെള്ള പേപ്പറില്‍ വാര്‍ഡന്മാരെ കൊണ്ടു ഇയാള്‍ ഒപ്പിടീപ്പിക്കുകയായിരുന്നുവെന്ന് വാര്‍ഡന്മാരില്‍ ചിലര്‍ തന്നെ തന്നോടു പറഞ്ഞതായി പദ്മിനി ചൂണ്ടിക്കാട്ടുന്നു. പലര്‍ക്കും സത്യങ്ങളൊന്നും പുറത്തു പറയാനുള്ള ധൈര്യമില്ല. തങ്ങള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് ഇവര്‍ക്ക് പുറത്തു പറയാന്‍ ഭയമാണ്. മറ്റു ചിലരാകട്ടെ അഭിമാനം വിറ്റും എംഡിക്കും ലതീഷിനുമൊക്കെ കുട പിടിക്കുന്നു. ഒരിക്കല്‍ ആത്മഹത്യാശ്രമം നടത്തിയെന്നതൊഴിച്ചാല്‍ എനിക്ക് മാനസികരോഗമാണെന്നു പറയുന്നത് തികച്ചും തെറ്റാണ്. പക്ഷേ ചില വാര്‍ഡന്മാരടക്കം ഈ കള്ളക്കഥ പ്രചരിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. ഞാനൊരു മനോഗരോഗിയാണെന്ന സര്‍ട്ടിഫിക്കറ്റുവരെ ഉണ്ടാക്കിയെടുക്കുമെന്നും അതുപയോഗിച്ചു എനിക്കെതിരെ കളിക്കുമെന്നും എന്റെ കേസ് ഇല്ലാതാക്കുമെന്നും എംഡിയും ലതീഷും അവരുടെ കൂടെ നില്‍ക്കുന്ന വനിതാ വാര്‍ഡന്മാരും പറയുന്നതായി ചില സഹപ്രവര്‍ത്തകര്‍ എന്നോടു പറഞ്ഞിട്ടുണ്ട്.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍